1976 – രണ്ടു പ്രാചീന ഗദ്യകൃതികൾ – സ്കറിയാ സക്കറിയ

ഡോ: സ്കറിയാ സക്കറിയ 1976ൽ പ്രസിദ്ധീകരിച്ച രണ്ടു പ്രാചീന ഗദ്യകൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1976 - രണ്ടു പ്രാചീന ഗദ്യകൃതികൾ - സ്കറിയാ സക്കറിയ
1976 – രണ്ടു പ്രാചീന ഗദ്യകൃതികൾ – സ്കറിയാ സക്കറിയ

ഈ പുസ്തകത്തിൻ്റെ ആദ്യം ഏതാണ്ട് 130 പേജോളം ഈ കൃതികളെ പറ്റിയുള്ള സ്കറിയാ സക്കറിയയുടെ പഠനമാണ്.  അതിനു ശേഷം ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി എന്നീ രണ്ട് പ്രാചീന ഗദ്യകൃതികൾ ഇതിൽ കാണാം. ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ മാന്നാനം ലൈബ്രറിയിലുള്ള കൈയെഴുത്തു പ്രതിയെ ആധാരമാക്കിയതാണ്.

അനുബന്ധമായി താഴെ പറയുന്ന രേഖകളും ഇതിൻ്റെ ഭാഗമാണ്
– സൂനഹദോസിനുശെഷം മെനേസിസ് കൂട്ടിചേർത്ത കാനോനകൾ
– പതിനാറാം നൂറ്റാണ്ടിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ – ഗുവയായുടെ ദൃഷ്ടികൾ
– ഗ്ലോസറി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: രണ്ടു പ്രാചീന ഗദ്യകൃതികൾ
  • രചയിതാവ്: ഡോ. സ്കറിയ സക്കറിയ (പഠനം, പുനഃപ്രസിദ്ധീകരണം)
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 370
  • അച്ചടി: Sandesanilayam Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1870 – പ്രബൊധിനീ – അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം

സംസ്കൃതപദകോശമായ അമരകോശത്തിൻ്റെ ഒരു വ്യാഖ്യാനമായ പ്രബൊധിനീ എന്ന പഴയ അച്ചടി പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ എന്നിവർ ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.

1870-പ്രബൊധിനീ - അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം
1870-പ്രബൊധിനീ – അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: പ്രബൊധിനീ – അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം
  • രചയിതാവ്: പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ
  • പ്രസിദ്ധീകരണ വർഷം: 1870
  • താളുകളുടെ എണ്ണം: 226
  • അച്ചടി: വെസ്റ്റേൺ സ്റ്റാർ, കൊച്ചി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1997 – തർജമ – സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ

താരതമ്യ പഠനസംഘം (താപസം) 1996 ജൂൺ 8,9 തീയതികളിൽ പാലാ, ഓശാനമൗണ്ടിലെ ക്യാമ്പ് സെൻ്ററിൽ നടത്തിയ തർജ്ജമപഠനസെമിനാറിൻ്റെമിനാറിൻ്റെ വിശിഷ്ടഫലങ്ങൾ ഗ്രന്ഥരൂപത്തിലാക്കിയ തർജമ – സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ  എന്ന പുസ്തകത്തിൻ്റെ  ഡിജിറ്റൽ പതിപ്പ്.  ഈ പുസ്തകത്തിൻ്റെ  എഡിറ്റർ  ജയാസുകുമാരനും ചീഫ് എഡിറ്റർ സ്കറിയ സക്കറിയയും ആണ്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1997-തർജമ - സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ
1997-തർജമ – സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ

തർജ്ജമയും തർജ്ജമ പഠനവുമായി ബന്ധപ്പെട്ടു 17ഓളം പ്രമുഖർ അവതരിപ്പിച്ച പ്രബന്ധങ്ങളും വള്ളത്തോൾ സ്മാരക പ്രഭാഷണം, ചങ്ങമ്പുഴ സ്മാരകപ്രഭാഷണം എന്നിവയുടെ ലിഖിതരൂപവും ആണ് പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: തർജമ – സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ
  • രചയിതാവ്: ഡോ. സ്കറിയ സക്കറിയ (ചീഫ് എഡിറ്റർ) ജയാസുകുമാരൻ (എഡിറ്റർ)
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 264
  • പ്രസാധനം: Association for Comparative Studies
  • അച്ചടി: D.C. Offset Printers, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1999 – ചങ്ങനാശ്ശേരി ’99 – ഡോ. സ്കറിയ സക്കറിയ (ചീഫ് എഡിറ്റർ)

ഡോ. സ്കറിയ സക്കറിയ ചീഫ് എഡിറ്ററായി ചങ്ങനാശ്ശേരി ക്ലബ്, 1999ൽ പ്രസിദ്ധീകരിച്ച ചങ്ങനാശ്ശേരി ’99 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ചങ്ങനാശ്ശേരി '99
ചങ്ങനാശ്ശേരി ’99

പ്രാദേശികചരിത്രം ഡോക്കുമെൻ്റ് ചെയ്യുന്നതിൻ്റെ ഉത്തമ ഉദാഹരണം ആണ് ഈ പുസ്തകം. ചങ്ങനാശ്ശെരിയെ പറ്റി വരമൊഴിയിലും വാമൊഴിയിലുമായി പരന്നുകിടക്കുന്ന പ്രാദേശികഅറിവുകൾ ഈ പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു.   അതിനു കുറച്ചധികം പേർ സഹകരിച്ചിടുണ്ട്, അതിനൊപ്പം നിരവധി പുരാതനഗ്രന്ഥങ്ങളിൽ ചങ്ങനാശ്ശെരിയെ പറ്റിയുള്ള ലേഖനങ്ങളും പരാമർശങ്ങളും ഒക്കെ പുസ്തകത്തിൽ എടുത്തു ചേർത്തിരിക്കുന്നു.

ഈ പുസ്തകം കണ്ടപ്പോൾ, മിക്കപ്പോഴും ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രാദേശികചരിത്രപുസ്തകങ്ങൾ ശെഖരിച്ച് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനായി ഒരു പ്രത്യേക പദ്ധതി തന്നെ ആരംഭിക്കേണ്ടതുണ്ട് എന്ന് തോന്നിപ്പോകുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ചങ്ങനാശ്ശേരി ’99
  • രചയിതാവ്: ഡോ. സ്കറിയ സക്കറിയ (ചീഫ് എഡിറ്റർ)
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 380
  • പ്രസാധനം: ചങ്ങനാശ്ശേരി ക്ലബ്ബ്
  • അച്ചടി: D.C. Offset Printers, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി