1947 – വനിതാസെക്രട്ടറി – കണ്ണങ്കര ബാലകൃഷ്ണപിള്ള

1947 – ൽ പ്രസിദ്ധീകരിച്ച, കണ്ണങ്കര ബാലകൃഷ്ണപിള്ള രചിച്ച വനിതാസെക്രട്ടറി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - വനിതാസെക്രട്ടറി - കണ്ണങ്കര ബാലകൃഷ്ണപിള്ള
1947 – വനിതാസെക്രട്ടറി – കണ്ണങ്കര ബാലകൃഷ്ണപിള്ള

കണ്ണങ്കര ബാലകൃഷ്ണപിള്ള രചിച്ച കഥാസമാഹാരമാണ് വനിതാസെക്രട്ടറി. ലളിതമായ ഭാഷയിൽ സാധാരണക്കാരുടെ ജീവിതം അവതരിപ്പിക്കുന്ന ഏഴു ചെറുകഥകളാണ് ഇതിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വനിതാസെക്രട്ടറി
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: ശ്രീവിലാസ് പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – നവോദയം – കെ.എം. പ്രഭാകരനുണ്ണി

1948 – ൽ പ്രസിദ്ധീകരിച്ച, കെ.എം. പ്രഭാകരനുണ്ണി രചിച്ച നവോദയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - നവോദയം - കെ.എം. പ്രഭാകരനുണ്ണി
1948 – നവോദയം – കെ.എം. പ്രഭാകരനുണ്ണി

കെ.എം. പ്രഭാകരനുണ്ണി രചിച്ച അഞ്ചു കഥകളുടെ സമാഹാരമാണിത്.   ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യകാലവും രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളും അനുഭവിച്ച ഒരു സമൂഹത്തിൽ ഉണ്ടാക്കിയ ആത്മ സംഘർഷത്തിൻ്റെ പ്രതിഫലനമാണ് ഈ കഥകളിൽ കാണപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നവോദയം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശിവപേരൂർ
  • താളുകളുടെ എണ്ണം:100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് – റാബർറ്റ് മാഗിഡോഫ്

1949 – ൽ പ്രസിദ്ധീകരിച്ച, റാബർറ്റ് മാഗിഡോഫ് രചിച്ച കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കോപപരിതാപങ്ങളോടുകൂടി - റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് - റാബർറ്റ് മാഗിഡോഫ്
1949 – കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് – റാബർറ്റ് മാഗിഡോഫ്

അമേരിക്കൻ പത്രപ്രതിനിധിയായി പന്ത്രണ്ട് വർഷം റഷ്യയിൽ സേവനമനുഷ്ഠിച്ച റാബർറ്റ് മാഗിഡോഫിൻ്റെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ചാരൻ ആണെന്ന് സംശയിക്കപ്പെട്ടതിൻ്റെ പേരിൽ മൂന്നുദിവസത്തെ മുന്നറിവ് മാത്രം ലഭിച്ച്‌ അദ്ദേഹത്തിന് റഷ്യ വിട്ടു പോകേണ്ടിവന്നു. ആത്മകഥാംശമുള്ള ഈ പുസ്തകത്തിൽ താൻ അനുഭവിച്ച റഷ്യൻ ജീവിതത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. റഷ്യയിലെ അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ വിമർശനവും ജനങ്ങളുടെ ദൈനംദിന ജീവിതവും ഏറ്റവും സമഗ്രമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം കൂടിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 264
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – അജ്ഞാതവരൻ – കെ.ബി. അബൂബക്കർ

1954 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. അബൂബക്കർ രചിച്ച അജ്ഞാതവരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - അജ്ഞാതവരൻ - കെ.ബി. അബൂബക്കർ
1954 – അജ്ഞാതവരൻ – കെ.ബി. അബൂബക്കർ

കെ.ബി. അബൂബക്കർ രചിച്ച നോവലാണ് അജ്ഞാതവരൻ. സുബൈദ എന്ന പെൺകൂട്ടിയുടെ ജീവിത കഥയാണ് ഈ ചെറു നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:അജ്ഞാതവരൻ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: കേരളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – മഹാദേവ് ദേശായി – പൂർവ്വചരിത്രം – നരഹരിഭായ് പരീഖ്

1950 – ൽ പ്രസിദ്ധീകരിച്ച, നരഹരിഭായ് പരീഖ് രചിച്ച മഹാദേവ് ദേശായി – പൂർവ്വചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - മഹാദേവ് ദേശായി - പൂർവ്വചരിത്രം - നരഹരിഭായ് പരീഖ്
1950 – മഹാദേവ് ദേശായി – പൂർവ്വചരിത്രം – നരഹരിഭായ് പരീഖ്

ഇന്ത്യൻസ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമാണ് മഹാദേവ് ദേശായ്. മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയ്‌ക്ക് പ്രസിദ്ധനായ മഹാദേവ് ദേശായി ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളാണ്. അദ്ദേഹത്തിൻ്റെ ജീവചരിത്രം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടത്തിലെ ജീവിതമാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹാദേവ് ദേശായി – പൂർവ്വചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: ഇ.എസ്.ഡി. പ്രിൻ്റിംഗ് പ്രസ്സ്, പാലക്കാട്
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – കംസൻ – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

1951 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ കംസൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - കംസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
1951 – കംസൻ – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ഖണ്ഡകാവ്യമാണ് കംസൻ. 304 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഈ ഖണ്ഡകാവ്യം സംസ്കൃത പദങ്ങൾ കഴിവതും ഒഴിവാക്കി ഉചിതമായ അലങ്കാരങ്ങൾ പ്രയോഗിച്ച് രചിച്ചതാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കംസൻ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: നവോദയം പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – ഭാരതഭാസ്കരൻ – ഉമയനല്ലൂർ എം. ബാലകൃഷ്ണപിള്ള

1946 – ൽ പ്രസിദ്ധീകരിച്ച, ഉമയനല്ലൂർ എം. ബാലകൃഷ്ണപിള്ള രചിച്ച ഭാരതഭാസ്കരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1946 - ഭാരതഭാസ്കരൻ - ഉമയനല്ലൂർ എം. ബാലകൃഷ്ണപിള്ള
1946 – ഭാരതഭാസ്കരൻ – ഉമയനല്ലൂർ എം. ബാലകൃഷ്ണപിള്ള

മഹാകവി രബീന്ദ്രനാഥ ടാഗോറിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണിത്. കവിയുടെ വ്യക്തി ജീവിതവും കലാ സാംസ്കാരിക രംഗത്തെ സംഭാവനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതഭാസ്കരൻ
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – വിദ്യുച്ഛക്തിയും അപകടങ്ങളും – എം.ഐ. ഉമ്മൻ

1951 – ൽ പ്രസിദ്ധീകരിച്ച, എം.ഐ. ഉമ്മൻ രചിച്ച വിദ്യുച്ഛക്തിയും അപകടങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1972 - വിദ്യുച്ഛക്തിയും അപകടങ്ങളും - എം.ഐ. ഉമ്മൻ
1972 – വിദ്യുച്ഛക്തിയും അപകടങ്ങളും – എം.ഐ. ഉമ്മൻ

കേരളത്തിൽ വൈദ്യുതിയുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും രക്ഷാ മാർഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഗ്രന്ഥമാണ് ഇത്. വീടുകളിലും വ്യവസായ ശാലകളിലും വ്യതസ്ത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ചും പ്രഥമശുശ്രൂഷയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. സുരക്ഷിതത്വ നിയമാവലിയും ഇതിൽ നല്കിയിരിക്കുന്നു. 1861-ൽ ‘പണകാര്യവർണ്ണന’ എന്ന ശാസ്ത്രഗ്രന്ഥം
പ്രസിദ്ധപ്പെടുത്തിയ റവ. മാടോന ഇട്ടിയേരാ ഈപ്പൻ പാദ്രിയുടെ  (കൊച്ചുപാദ്രി) പാവനസ്മരണയ്ക്കായി ഈ പുസ്തകം സമർപ്പിച്ചതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിദ്യുച്ഛക്തിയും അപകടങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: തിലകം പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 168
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ഉന്തുവണ്ടി – എസ്സ്. ചിദംബരം പിള്ള

1956 – ൽ പ്രസിദ്ധീകരിച്ച, എസ്സ്. ചിദംബരം പിള്ള എഴുതിയ ഉന്തുവണ്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - ഉന്തുവണ്ടി - എസ്സ്. ചിദംബരം പിള്ള
1956 – ഉന്തുവണ്ടി – എസ്സ്. ചിദംബരം പിള്ള

കേരളപ്പിറവി ദിനത്തിൽ മലയാളികൾക്കു വേണ്ടി സമർപ്പിച്ചു കൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട കഥാസമാഹാരമാണ് ഉന്തുവണ്ടി. തികച്ചും വ്യത്യസ്തമായ ആറു ചെറുകഥകളാണ് ഈ കഥാസമാഹാരത്തിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉന്തുവണ്ടി
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: ഓറിയൻ്റൽ പ്രിൻ്റിംഗ് വർക്ക്സ്, കാഞ്ഞിരപ്പള്ളി
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – ഹണി – ആനി ജോസഫ്

1971 – ൽ പ്രസിദ്ധീകരിച്ച,  ആനി ജോസഫ് എഴുതിയ ഹണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1971 - ഹണി - ആനി ജോസഫ്
1971 – ഹണി – ആനി ജോസഫ്

ആനി ജോസഫ് രചിച്ച നോവലാണ് ഹണി. മെഡിക്കൽ കോളേജിലെ ക്ലാർക് ആയ ഹണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഹണി
  • പ്രസിദ്ധീകരണ വർഷം: 1971
  • അച്ചടി: ശ്രീ വെങ്കടേശ പ്രിൻ്റേഴ്സ്, തുറവൂർ
  • താളുകളുടെ എണ്ണം: 200
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി