1954 – ൽ പ്രസിദ്ധീകരിച്ച, കെ. രാഘവൻ തിരുമുല്പാട് രചിച്ച ശ്രീ ഭഗവദ്ഗീത – ഭാഷാവിവർത്തനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന ഭഗവദ് ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. പദാനുപദ തർജ്ജമയാണ് ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്നത്. മൂലകൃതിയുടെ അർത്ഥം അല്പം പോലും ചോർന്നു പോകാതിരിക്കാനും ഭാഷ സങ്കീർണമാകാതിരിക്കാനും കവി ശ്രമിച്ചിട്ടുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശ്രീ ഭഗവദ്ഗീത – ഭാഷാവിവർത്തനം
- രചന: കെ. രാഘവൻ തിരുമുല്പാട്
- പ്രസിദ്ധീകരണ വർഷം: 1954
- അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്
- താളുകളുടെ എണ്ണം: 203
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
