1957 – ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന

1957 – പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച, ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന
1957 – ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന

ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന പുസ്തകമാണ് ഇത്. തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്കുവേണ്ടി ശബ്ദമുയർത്തുന്ന ട്രേഡ് യൂണിയൻ സംഘടനകളുടെ ഉത്ഭവചരിത്രം ഇതിൽ വിവരിക്കുന്നു. ട്രേഡ് യൂണിയൻ സംഘടനകളുടെ പരമാധികാരവും കടമകളും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: ദേശാഭിമാനി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ഋഗ്വേദസംഹിത – വാള്യം 1

1955 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ വിവർത്തനം തയ്യാറാക്കിയ ഋഗ്വേദസംഹിത – വാള്യം 1 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ഋഗ്വേദസംഹിത - വാള്യം 1
1955 – ഋഗ്വേദസംഹിത – വാള്യം 1

മതപരമായും സംസ്കാരപരമായും സാഹിത്യപരമായും ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണ് ഋഗ്വേദം. വളർന്നുവരുന്ന ഒരു സമുദായത്തിൻ്റെ ജീവിതം ഇതിൽ പ്രതിഫലിച്ചു കാണാം. ആദ്ധ്യാത്മിക ജ്ഞാനത്തിൻ്റെ നിധിയായും ഋഗ്വേദത്തെ പരിഗണിക്കുന്നു. നാലു വേദങ്ങളിൽ ഏറ്റവും പ്രധാനം എന്ന് കരുതപ്പെടുന്നതും ഋഗ്വേദം തന്നെയാണ്. ഋഗ്വേദ സൂക്തങ്ങൾ ഭൂരിഭാഗവും സ്തുതികളാണ്. ദേവന്മാരെ സ്തുതിച്ച് പ്രീതിപ്പെടുത്തി അവരോട് ചെയ്യുന്ന പ്രാർത്ഥനകളാണ്. അങ്ങനെയല്ലാത്ത ചില സൂക്തങ്ങളും ഈ കൃതിയിൽ ഉൾപ്പെടുന്നു. രചിക്കപ്പെട്ട കാലം ഏതെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത ഈ കൃതിയുടെ സാരാംശം പുതിയ തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള വിവർത്തനമാണ് വള്ളത്തോൾ നാരായണമേനോൻ നടത്തിയിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഋഗ്വേദസംഹിത – വാള്യം 1
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 462
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം

1956 – ൽ ഇന്ത്യ ഗവൺമെൻ്റ് പ്രസിദ്ധീകരിച്ച, രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം
1956 – രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം

രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ആസൂത്രണ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങളാണ് 1956 ൽ ഭാരത സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. ഓരോ പഞ്ചവത്സര പദ്ധതിയും കാലത്തിൻ്റെ വിലയിരുത്തലാണ്. ഒന്നാം പഞ്ചവത്സര പദ്ധതി സമ്പദ് വ്യവസ്ഥയ്ക്ക് നൽകിയ നേട്ടങ്ങളെ കുറിച്ചുള്ള വിശകലനത്തിലൂടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വ്യവസായത്തിനും തൊഴിലിനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, അസമത്വം ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രാഥമികമായി രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. എങ്കിലും ദാരിദ്ര്യ നിർമാർജനവും ജീവിത സാഹചര്യങ്ങളുടെ ഉന്നമനവും രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 234
  • അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – കർഷകൻ്റെ കടബാദ്ധ്യത

1935-ൽ പ്രസിദ്ധീകരിച്ച, പി.ജെ. തോമസ് എഴുതിയ കർഷകൻ്റെ കടബാദ്ധ്യത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പി. ജെ തോമസ് ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. 1929-ൽ ലേഖകൻ മദ്രാസ് ബാങ്കിങ്ങ് കമ്മിറ്റി അംഗമായി സഞ്ചരിച്ചപ്പോൾ കർഷകരുടെ കടബാധ്യതയെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടത്തുകയുണ്ടായി. കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഒരു കമ്മിറ്റിയിൽ അംഗമായി രാജ്യം മുഴുവൻ സഞ്ചരിച്ചപ്പോൾ കാർഷിക വിലയിടിവിൻ്റെ ദോഷഫലങ്ങൾ നേരിട്ടറിയാനും സാധിച്ചു. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കർഷകരുടെ കടബാധ്യതയുടെ ചരിത്രം, കടബാധ്യതക്കുള്ള കാരണങ്ങൾ, ദോഷഫലങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നു

പി.ജെ. തോമസിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കർഷകൻ്റെ കടബാദ്ധ്യത
  • രചയിതാവ്: പി.ജെ. തോമസ്
  • പ്രസിദ്ധീകരണ വർഷം: 1935
  • അച്ചടി: The Popular Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 90
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – ആദായ നികുതി വിൽപ്പന നികുതി – പഴയന്നൂർ രാമപ്പിഷാരടി

1951-ൽ പ്രസിദ്ധീകരിച്ച, പഴയന്നൂർ രാമപ്പിഷാരടി എഴുതിയ ആദായ നികുതി വിൽപ്പന നികുതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - ആദായ നികുതി വിൽപ്പന നികുതി - പഴയന്നൂർ രാമപ്പിഷാരടി
1951 – ആദായ നികുതി വിൽപ്പന നികുതി – പഴയന്നൂർ രാമപ്പിഷാരടി

പഴയന്നൂർ രാമ പിഷാരടി കേരളത്തിലും അതിന് പുറത്തും സാഹിത്യം, ചരിത്രം, വാണിജ്യം, ബാങ്കിംഗ്, നികുതി നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങളിലൂടെ പ്രശസ്തനാണ്. 33 വർഷം ഗവൺമെൻ്റ് കോളേജുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ പാഠ്യപദ്ധതികൾക്കപ്പുറത്തേക്ക് വ്യാപിച്ചു.
പൊതുജനങ്ങൾക്ക് പ്രയോജനം പകരാൻ വിവിധ വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. “ഗൈഡ് ടു ഇൻകം ടാക്സ് ആൻഡ് അലൈഡ് ലോസ്”, “കമ്പനി & പാർട്ട്നർഷിപ് ലോസ്” തുടങ്ങിയ ഇംഗ്ലീഷ് ഗ്രന്ഥങ്ങളും “കച്ചവടക്കണക്ക്”, “കണക്കെഴുത്ത്” തുടങ്ങിയ മലയാളം ഗ്രന്ഥങ്ങളും ഇവയിൽ പ്രധാനപ്പെട്ടവയാണ്. നികുതി നിയമങ്ങളുടെ സങ്കീർണതകൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം അറിഞ്ഞ്, ഈ ആവശ്യകത നിറവേറ്റി പൊതുവിപണി രേഖകളുടെ സ്വഭാവവും ഉദ്ദേശവും വിശദീകരിക്കുന്ന അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നത്.

ആദായനികുതിയുടെ സംഗ്രഹ വിവരങ്ങൾ, സ്റ്റേറ്റ്യൂട്ടറി മൂലകങ്ങൾ, നികുതി കെട്ടുന്ന വരവുകൾ, കച്ചവട-തൊഴിൽ കിഴിവുകൾ, കൃഷിവരവ്, ഫേം-കമ്പനി-ഹിന്ദു കുടുംബങ്ങൾ, റജിസ്ട്രേഷൻ, അപ്പീലുകൾ, റീഫണ്ടുകൾ, കൊച്ചി-തിരുവിതാംകൂർ സംബന്ധിച്ച വിഷയങ്ങൾ എന്നിവ ലളിതമായ മലയാളത്തിൽ വിശദീകരിക്കുന്നു. വിൽപ്പനനികുതി വിഭാഗത്തിൽ നികുതികെട്ടൽ, കച്ചവടക്കാരുടെ ബാധ്യതകൾ, ലൈസൻസുകൾ, അപ്പീലുകൾ, നികുതിയൊഴിവുകൾ, കൊച്ചി-തിരുവിതാംകൂർ നിയമങ്ങൾ എന്നിവയും, വ്യാപാരബന്ധു ഭാഗത്ത് പ്രൊമിസറി നോട്ടുകൾ, ഹുണ്ടികൾ, ചെക്കുകൾ, ചരക്ക് വിൽപ്പനനിയമങ്ങൾ എന്നിവയുംസംഗ്രഹിച്ചിരിക്കുന്നു. ഈ പുസ്തകത്തിൽ ആദായനികുതി, വിൽപ്പനനികുതി എന്നിവയുടെ നിയമപ്രവിധാനങ്ങൾ ലളിതമായ മലയാളത്തിൽ സമന്വയിപ്പിച്ച് നികുതിദാതാക്കളുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമായി വിശദീകരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആദായ നികുതി വിൽപ്പന നികുതി
  • രചയിതാവ്:പഴയന്നൂർ രാമപ്പിഷാരടി
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: The Norman Printing Bureau, Calicut
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ആദ്ധ്യാത്മികജീവിതം

1953-ൽ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച, ആദ്ധ്യാത്മികജീവിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - ആദ്ധ്യാത്മികജീവിതം
1953 – ആദ്ധ്യാത്മികജീവിതം

ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ 1952 മേയ് മാസത്തിൽ നടത്തിയ നാലാം അഖിലകേരള ഹിന്ദുമതസംസ്കാര സമ്മേളനത്തിൻ്റെ പ്രഥമ യോഗത്തിൻ്റെ പ്രസംഗങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആദ്ധ്യാത്മികജീവിതം
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 78
  • അച്ചടി: Vanivilasam Press, Guruvayoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ബാലരാമായണം

1951-ൽ പ്രസിദ്ധീകരിച്ച, പി. ആനന്ദവല്ലി എഴുതിയ ബാലരാമായണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാമായണകഥ, കുട്ടികൾക്കും വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. പുരാണകഥയിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ലളിതമായ ഭാഷയിൽ പതിനാല് അധ്യായങ്ങളിലൂടെ വിവരിക്കുന്നു. രാമൻ്റെ ജനനം, സീതാസ്വയംവരം, വനവാസം, സീതാപഹരണം, ഹനുമാൻ്റെ ലങ്കായാത്ര, രാവണവധം, രാമപട്ടാഭിഷേകം തുടങ്ങി രാമായണത്തിലെ പ്രധാന സംഭവങ്ങൾ സംക്ഷിപ്തമായും ലളിതമായും അവതരിപ്പിച്ചിരിക്കുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബാലരാമായണം
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 110
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – സാമ്പത്തികാസൂത്രണം – സി. നാരായണൻ

1954 – ൽ പ്രസിദ്ധീകരിച്ച, സി. നാരായണൻ രചിച്ച സാമ്പത്തികാസൂത്രണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - സാമ്പത്തികാസൂത്രണം - സി. നാരായണൻ
1954 – സാമ്പത്തികാസൂത്രണം – സി. നാരായണൻ

സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. സാമ്പത്തിക ആസൂത്രണം കൊണ്ടുള്ള ഗുണങ്ങളും സാമാന്യ തത്വങ്ങളും ഇതിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രസക്തി വിശദമാക്കുന്നതോടൊപ്പം ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ ചരിത്രവും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സാമ്പത്തിക ആസൂത്രണ ശ്രമങ്ങളുടെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമ്പത്തികാസൂത്രണം
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 312
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – മലയാള സാഹിത്യവും ക്രിസ്ത്യാനികളും – പി.ജെ. തോമസ്

1961 – ൽ പ്രസിദ്ധീകരിച്ച, പി.ജെ. തോമസ് രചിച്ച മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - മലയാള സാഹിത്യവും ക്രിസ്ത്യാനികളും - പി.ജെ. തോമസ്
1961 – മലയാള സാഹിത്യവും ക്രിസ്ത്യാനികളും – പി.ജെ. തോമസ്

മലയാളത്തിൻ്റെ അച്ചടി ചരിത്രവും ക്രൈസ്തവ സാഹിത്യത്തിൻ്റെ സ്വാധീനവും ആദ്യമായി ശാസ്ത്രീയമായി ഡോക്യുമെൻ്റ്  ചെയ്ത പി.ജെ. തോമസിൻ്റെ മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ  പോസ്റ്റിലൂടെ പരിചയപ്പെടുന്നത്. പി.ജെ. തോമസ് 1917-1919 കാലഘട്ടത്തിൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ, അക്കാലത്തെ സാഹിത്യചരിത്ര ഗ്രന്ഥങ്ങളിൽ ക്രൈസ്തവരുടെ (മലയാളികളുടെയും വിദേശികളുടെയും) ഗദ്യസാഹിത്യ സംഭാവനകൾ തമസ്കരിക്കപ്പെട്ടത് അദ്ദേഹം ശ്രദ്ധിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ അവിടുത്തെ ലൈബ്രറികളിൽ നിന്ന് അദ്ദേഹം അപൂർവ്വമായ മലയാളം രേഖകൾ കണ്ടെടുത്തു.

ഈ ഗവേഷണങ്ങളുടെ ഫലമായി 1935-ൽ ‘കേരളത്തിലെ ക്രിസ്തീയ സാഹിത്യം’ എന്ന ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. പിന്നീട് 1961-ൽ ‘മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പേരിൽ ഇതിൻ്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങി. ഉള്ളൂരിൻ്റെ സാഹിത്യചരിത്രത്തിന് ശേഷം ഏറ്റവും കൂടുതൽ റെഫറൻസുകൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരു ക്ലാസിക് കൃതിയാണിത്. 1989-ൽ ഡി.സി ബുക്സ് ഇതിൻ്റെ മൂന്നാം പതിപ്പ് പുറത്തിറക്കി. മൂന്നാം പതിപ്പിൽ ഡോ. സ്കറിയ സക്കറിയ എഴുതിയ ‘ചർച്ചയും പൂരണവും’ എന്ന അനുബന്ധത്തിൽ പി.ജെ. തോമസ് വിട്ടുപോയ പല കാര്യങ്ങളും പൂരിപ്പിക്കുന്നു.

മലയാള സാഹിത്യ ചരിത്രത്തിലെ ക്രൈസ്തവ സാന്നിദ്ധ്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏറ്റവും ആധികാരികമായ ഗവേഷണ ഗ്രന്ഥങ്ങളിൽ ഒന്നാണിത്. മലയാള ഗദ്യശൈലിയുടെ രൂപീകരണത്തിൽ ബൈബിൾ വിവർത്തനങ്ങൾക്കുള്ള പങ്കും, അച്ചടി-വ്യാകരണ-നിഘണ്ടു നിർമ്മാണ രംഗങ്ങളിൽ മിഷണറിമാർ വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങളും ചരിത്രപരമായ തെളിവുകളോടെ ഈ കൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.

1965-ൽ അന്തരിച്ച അദ്ദേഹത്തിൻ്റെ കൃതികൾ 2026-ൽ പൊതുസഞ്ചയത്തിൽ എത്തുന്നതോടെ, ഈ ചരിത്രരേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.

പി.ജെ. തോമസിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മലയാള സാഹിത്യവും ക്രിസ്ത്യാനികളും
  • രചയിതാവ്: പി.ജെ. തോമസ്
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 298
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1944 – കണ്ണശ്ശഭാഗവതം-ഒന്നാംഭാഗം

1944 – ൽ പ്രസിദ്ധീകരിച്ച, കണ്ണശ്ശഭാഗവതം-ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1944 - കണ്ണശ്ശഭാഗവതം- ഒന്നാംഭാഗം
1944 – കണ്ണശ്ശഭാഗവതം- ഒന്നാംഭാഗം

മലയാള സാഹിത്യത്തിലെ നിരണം കവികളിൽ പ്രമുഖനായ രാമപ്പണിക്കർ രചിച്ച കൃതിയാണ് കണ്ണശ്ശഭാഗവതം. തമിഴ് കലർന്ന മണിപ്രവാള ശൈലിയിൽ നിന്ന് മാറി മലയാള ഭാഷാപരമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ‘പാട്ട്’ പ്രസ്ഥാനത്തിലെ ഒരു പ്രധാന കൃതിയാണിത്.​ കണ്ണശ്ശപ്പണിക്കർ ഭാഗവതം ദശമസ്കന്ധത്തെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഭാഗവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ശ്രീകൃഷ്ണ ചരിതത്തിനാണ് ഇതിൽ മുൻഗണന നൽകിയിരിക്കുന്നത്. പഴയ മലയാളത്തിൻ്റെ രൂപഭാവങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ദ്രാവിഡ ഭാഷാശൈലിയും, വിവിധതരം പാട്ട് വൃത്തങ്ങളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഭൂമീദേവിയുടെ സങ്കടവും, ഭഗവാൻ വിഷ്ണു കൃഷ്ണനായി അവതരിക്കാൻ നിശ്ചയിക്കുന്നതും, വസുദേവരുടെയും ദേവകിയുടെയും പുത്രനായി മഥുരയിലെ കാരാഗൃഹത്തിൽ ഭഗവാൻ ജനിക്കുന്നതും,ശിശുവായ കൃഷ്ണനെ വസുദേവർ അമ്പാടിയിൽ നന്ദഗോപരുടെ ഭവനത്തിൽ എത്തിക്കുന്നതും മായാദേവിയെ തിരികെ കൊണ്ടുവരുന്നതും, പൂതനാമോക്ഷം, ശകടാസുര വധം, തൃണാവർത്ത വധം തുടങ്ങിയ പ്രാരംഭ കൃഷ്ണലീലകൾ എല്ലാംതന്നെ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. “ഭാരതമാദിപുരാണങ്ങൾ കേൾപ്പൊരു പാരമിയന്നൊരു പാവനസമ്മതം”​എന്നിങ്ങനെയുള്ള വരികൾ ഈ കൃതിയുടെ ഗാംഭീര്യം വിളിച്ചോതുന്നു.​ കണ്ണശ്ശഭാഗവതം ലളിതവും എന്നാൽ അർത്ഥവർത്തായ പദപ്രയോഗങ്ങളാൽ ശ്രദ്ധേയവുമാണ്. തുഞ്ചത്തെഴുത്തച്ഛൻ്റെ കാലത്തിന് മുൻപേ മലയാളത്തിന് തനതായ ഒരു കാവ്യസംസ്കാരം നൽകുന്നതിൽ ഈ കൃതി വലിയ പങ്കുവഹിച്ചു എന്ന് നിസംശയം പറയാം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കണ്ണശ്ശഭാഗവതം-ഒന്നാംഭാഗം
  • എഡിറ്റർ: എൽ.ഏ. രവിവർമ്മ
  • പ്രസിദ്ധീകരണ വർഷം: 1944
  • അച്ചടി: സർക്കാർ അച്ചുകൂടം,തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 304
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി