1940 – സംഘക്കളി – രാമവർമ്മ അപ്പൻതമ്പുരാൻ

1940 ൽ പ്രസിദ്ധീകരിച്ച, രാമവർമ്മ അപ്പൻതമ്പുരാൻ രചിച്ച സംഘക്കളി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 - സംഘക്കളി - രാമവർമ്മ അപ്പൻതമ്പുരാൻ
1940 – സംഘക്കളി – രാമവർമ്മ അപ്പൻതമ്പുരാൻ

കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന അനുഷ്ഠാന കലയാണ് സംഘക്കളി. പല പേരുകളിൽ അറിയപ്പെടുന്ന ഈ കലാരൂപത്തിൻ്റെ ഉത്ഭവവും ചരിത്രവും അനുബന്ധ ചടങ്ങുകളും ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സംഘക്കളി
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 84
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കിഴവൻ ഗോറിയോ

1959-ൽ പ്രസിദ്ധീകരിച്ച, ബൽസാക്ക് എഴുതിയ കിഴവൻ ഗോറിയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1959 - കിഴവൻ ഗോറിയോ
1959 – കിഴവൻ ഗോറിയോ

ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ബൽസാക്കിൻ്റെ (Honore de Balzac) 1835-ൽ പ്രസിദ്ധീകരിച്ച Le Pere Goriot എന്ന പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് കിഴവൻ ഗോറിയൊ. ഈ നോവലിൽ പാരിസിലെ ഒരു വൃദ്ധനായ ഗോറിയോയുടെ ജീവിതവും, അവന്റെ മക്കളോടുള്ള അനന്തമായ സ്നേഹവും, അതിന്റെ ദുരന്തകരമായ ഫലങ്ങളും ചിത്രീകരിക്കുന്നു. സ്വന്തം ജീവിതം മുഴുവൻ മക്കളുടെ സുഖത്തിനായി ത്യാഗം ചെയ്യുന്ന ഗോറിയോ, അവസാനത്തിൽ അവരാൽ ഉപേക്ഷിക്കപ്പെടുന്നു. ഇതിലൂടെ മനുഷ്യബന്ധങ്ങളുടെ സ്വാർത്ഥസ്വഭാവം, സാമൂഹിക വ്യവസ്ഥയുടെ കഠിനത, സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും വ്യർത്ഥത എന്നിവയെ ബാൽസാക്ക് ശക്തമായി അവതരിപ്പിക്കുന്നു. ബൽസാക്കിൻ്റെ പ്രശസ്തമായ നോവലുകളിൽ ഒന്നാണിത്.

ലോകസാഹിത്യത്തിലെ മികച്ച പത്തു നോവലുകളിൽ ഒന്നായിട്ടാണ് സോമർ സെറ്റ് മോം ഈ നോവലിനെ വിലയിരുത്തിയിരിക്കുന്നത്. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് മാത്യു ലൂക്ക് ആണ്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കിഴവൻ ഗോറിയോ
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി:The Sahodaran Press, Ernakulam
  • താളുകളുടെ എണ്ണം:462
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – നളോദയം – പി.എം. കുമാരൻ നായർ

1962 ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻ നായർ രചിച്ച നളോദയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - നളോദയം - പി.എം. കുമാരൻ നായർ
1962-nalodayam-p-m-kumaran-nair

മഹാഭാരതത്തിലെ നള മഹാരാജാവിൻ്റെ കഥയാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സംസ്കൃത കൃതികളായ നളോദയം,നളോപാഖ്യാനം എന്നീ കൃതികളുടെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. നളോദയത്തിൽ ആരംഭിച്ചിരിക്കുന്നത് കൊണ്ടാണ് ഈ കൃതിക്കും നളോദയം എന്ന പേര് നൽകിയത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നളോദയം
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: പരിഷൻമുദ്രണാലയം, എറണാകുളം
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ഒരു തുള്ളി വെളിച്ചം – വ്ളാഡിമിർ ദുഡിൻ്റ് സെഫ്

1962ൽ പ്രസിദ്ധീകരിച്ച, വ്ളാഡിമിർ ദുഡിൻ്റ് സെഫ് രചിച്ച ഒരു തുള്ളി വെളിച്ചം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - ഒരു തുള്ളി വെളിച്ചം - വ്ളാഡിമിർ ദുഡിൻ്റ് സെഫ്
1962 – ഒരു തുള്ളി വെളിച്ചം – വ്ളാഡിമിർ ദുഡിൻ്റ് സെഫ്
സോവിയറ്റ് യൂണിയനിൽ നിന്നും പുറത്തുവന്ന യാഥാർത്ഥമല്ലാത്ത  ആദ്യത്തെ സാഹിത്യ കൃതിയാണ് ഒരു തുള്ളി വെളിച്ചം. പ്രതീകങ്ങൾ

നിറഞ്ഞ അസാധാരണമായ ഒരു ലോകത്തെ ആണ് ഈ കൃതി നമുക്ക് മുന്നിൽ സമർപ്പിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒരു തുള്ളിവെളിച്ചം 
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: ഇന്ത്യ പ്രസ്സ് ,കോട്ടയം
  • താളുകളുടെ എണ്ണം: 106
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – ചമ്പുഭാരതം

1914-ൽ പ്രസിദ്ധീകരിച്ച, കവിയൂർ വെങ്കിടാചലമയ്യൻ വിവർത്തനം ചെയ്ത അനന്ത ഭട്ടൻ്റെ ചമ്പു ഭാരതം കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനാറാം ശതകത്തിൽ അപ്പയ്യദീക്ഷിതരുടെ സമകാലികനായി ചോളദേശത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന അനന്തഭട്ടൻ, ചമ്പു ഭാരതം എന്ന ഒരു കൃതികൊണ്ടു തന്നെ സംസ്കൃതസാഹിത്യലോകത്ത് മഹാകവിയായിത്തീർന്ന വ്യക്തിയാണ്. ഇദ്ദേഹത്തിൻ്റെ മറ്റു കൃതികളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. സംസ്കൃതചമ്പൂകാർക്കിടയിൽ ഉയർന്ന സ്ഥാനമാണ് അനന്ത ഭട്ടനുള്ളത്. പാണ്ഡുവിൻ്റെ രാജ്യഭാരം മുതലുള്ള മഹാഭാരതകഥയാണ് ചമ്പൂഭാരതത്തിലെ പ്രതിപാദ്യം. ശബ്ദാർത്ഥ അലങ്കാരങ്ങൾ കൊണ്ടും മൗലികമായ കല്പനകൾ കൊണ്ടും സമൃദ്ധമായ ചമ്പൂ ഭാരതം ഭാരതീയരും കേരളീയരുമായ കവികൾക്ക് പ്രചോദനമായിട്ടുണ്ട്.

ഈ പുസ്തകത്തിൽ ചമ്പൂ ഭാരതത്തിലെ നാല്, അഞ്ച് സ്തബകങ്ങൾ (അധ്യായങ്ങൾ) മാത്രമാണ് ഉള്ളത്. യുധിഷ്ഠിരൻ്റെ രാജസൂയവർണ്ണനയോടെ ആരംഭിച്ച്, ഭീമസേനൻ വനത്തിൽ ഘടോൽക്കചനെയും ഹിഡുംബിയെയും കാണുന്നിടത്ത് അവസാനിക്കുന്നു. ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന കാവ്യമാണ് ചമ്പുക്കൾ. മലയാള ചമ്പുക്കളിലെ ഗദ്യവും താളാത്മകമായിരിക്കും. ചുനക്കര ഉണ്ണികൃഷ്ണവാര്യരും(1865-1936) അനന്തഭട്ടൻ്റെ ചമ്പു ഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ലൈബ്രറിയിലെ പുസ്തകത്തിൻ്റെ തുടക്കത്തിൽ T.K Joseph എന്ന പേര് എഴുതിയിട്ടുണ്ട്. ഇതിൽനിന്നും ചരിത്രകാരനായ ടി. കെ ജോസഫ് ലൈബ്രറിയിലേക്ക് സംഭാവന നൽകിയതാവാം ഈ പുസ്തകമെന്ന് അനുമാനിക്കാം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചമ്പുഭാരതം
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: Kerala Santhana Press, Alleppey
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ശ്രീ പഞ്ചദശി കിളിപ്പാട്ട് – ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള

1957-ൽ പ്രസിദ്ധീകരിച്ച, ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള  എഴുതിയ ശ്രീ പഞ്ചദശി കിളിപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 – ശ്രീ പഞ്ചദശി കിളിപ്പാട്ട് – ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള

അദ്വൈത വേദാന്ത തത്ത്വചിന്തയെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് മൂല സംസ്കൃത “പഞ്ചദശി”, വിദ്യാരണ്യ സ്വാമി രചിച്ചതും അറിവിലും സാക്ഷാത്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. സംസ്കൃത ഗ്രന്ഥമായ “പഞ്ചദശി”യെ കാവ്യാത്മകവും ഗാനാലാപനപരവുമായ (കിളിപ്പാട്ട്) ശൈലിയിൽ അവതരിപ്പിക്കുന്നു ശ്രീവർദ്ധനത്തു എൻ. കൃഷ്ണപിള്ള. പുസ്തകത്തിൽ പദാനുപദ വിവർത്തന ശൈലിയും കിളിപ്പാട്ട് കവിതാശൈലിയും സംയുക്തമായി ഉപയോഗിച്ചിരിക്കുന്നു. അക്ലിഷ്ടത, ആശയസൌഷ്ഠവം, ലളിതപദവിന്യാസം മുതലായ ഗുണങ്ങൾ ഈ കിളിപ്പാട്ടിൽ കാണുവാൻ സാധിക്കുന്നു. ഈ പതിപ്പ് കാവ്യസൗന്ദര്യത്തിനും ദാർശനികതയ്ക്കും ഊന്നൽ നൽകുന്നു. പണ്ഡിതൻ്റെയും ഭക്തൻ്റെയും കവിയുടെയും ഹൃദയത്തെ ഒരുപോലെ ഉൾക്കൊള്ളുന്നു, ഇത് ഓരോ ശ്ലോകത്തിലും പ്രകടമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള സാമ്പത്തിക സഹായം നൽകിയിരിക്കുന്നത് തിരുവതാംകൂർ ദേവസ്വം ബോർഡ് ആണ് .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ പഞ്ചദശി കിളിപ്പാട്ട്
  • രചന: ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 254
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1921 – അജവിലാപം – എം.കെ. ഗോവിന്ദ ശാസ്ത്രി

1921 ൽ പ്രസിദ്ധീകരിച്ച, എം.കെ. ഗോവിന്ദ ശാസ്ത്രി രചിച്ച അജവിലാപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 - അജവിലാപം - എം.കെ. ഗോവിന്ദ ശാസ്ത്രി
1921 – അജവിലാപം – എം.കെ. ഗോവിന്ദ ശാസ്ത്രി

ജന്തുഹിംസയ്ക്ക് എതിരായ സന്ദേശം നല്കുന്ന ഖണ്ഡകാവ്യമാണ് അജവിലാപം. നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ പ്രാണഭയം എത്രത്തോളമുണ്ടെന്ന് ഈ കാവ്യത്തിലൂടെ അടയാളപ്പെടുത്താൻ കവി ശ്രമിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അജവിലാപം
  • പ്രസിദ്ധീകരണ വർഷം: 1921
  • അച്ചടി: സ്പെക്റ്റാക്ടർ പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 78
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 -അഴലിൻ്റെ നിഴലിൽ – ടി.പി. മാത്യു

1955 ൽ പ്രസിദ്ധീകരിച്ച, ടി.പി. മാത്യു രചിച്ച അഴലിൻ്റെ നിഴലിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 -അഴലിൻ്റെ നിഴലിൽ - ടി.പി. മാത്യു
1955 -അഴലിൻ്റെ നിഴലിൽ – ടി.പി. മാത്യു

വിവിധ വിഷയങ്ങൾ ആസ്പദമാക്കി രചിച്ച നീണ്ട കവിതകളുടെ സമാഹാരമാണ് അഴലിൻ്റെ നിഴലിൽ. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളുടെ അനുയോജ്യമായ പ്രയോഗം ഈ കവിതാ സമാഹാരത്തിൽ കാണാൻ കഴിയും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അഴലിൻ്റെ നിഴലിൽ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂർ
  • താളുകളുടെ എണ്ണം:98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – സ്ത്രീപുരുഷബന്ധം – ടോൾസ്റ്റോയി

1955– ൽ പ്രസിദ്ധീകരിച്ച, ടോൾസ്റ്റോയി രചിച്ച പി.എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ  സ്ത്രീപുരുഷബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി
1955 – സ്ത്രീപുരുഷബന്ധം – ടോൾസ്റ്റോയി

ലിയോ ടോൽസ്റ്റോയിയുടെ Relation to the sexes എന്ന പുസ്തകത്തിൻ്റെ സ്വതന്ത്ര തർജ്ജമയാണ് ഈ കൃതി. The Kreutzer Sonata (1889) ഉൾപ്പെടെയുള്ള രചനകളും അദ്ദേഹത്തിന്റെ ലേഖനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. വിവാഹബന്ധം, ലൈംഗികത, പ്രണയം, കുടുംബജീവിതം എന്നിവയെപ്പറ്റി ടോൾസ്റ്റോയ് നടത്തിയ ആഴത്തിലുള്ള ധാർമിക-സാമൂഹിക വിമർശനങ്ങളും, പുരുഷാധികാരവും സ്ത്രീയുടെ സ്ഥാനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കഠിനമായ നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യവിഷയങ്ങൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്ത്രീപുരുഷബന്ധം
  • രചന: Leo Tolstoy
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: Prakasakaumudi Printing Works, Calicut
  • താളുകളുടെ എണ്ണം: 160
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – ദുർഗ്ഗാവിജയം – വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്

1934 ൽ പ്രസിദ്ധീകരിച്ച, വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട് രചിച്ച ദുർഗ്ഗാവിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - ദുർഗ്ഗാവിജയം - വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്
1934 – ദുർഗ്ഗാവിജയം – വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്

സംസ്കൃത കാവ്യങ്ങളുടെ ശൈലിയിൽ രചന നിർവ്വഹിച്ച കൃതിയാണ് ദുർഗ്ഗാവിജയം. മൂലകഥയ്ക്ക് കാര്യമായ മാറ്റം വരുത്താതെ അലങ്കാരങ്ങൾ ഏറ്റവും അനുയോജ്യമായി ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദുർഗ്ഗാവിജയം
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: സുജനഭൂഷണം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി