1981 – Dharmaram Pontifical Institute Annual

1981ൽ പ്രസിദ്ധീകരിച്ച Dharmaram Pontifical Institute – Annual എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1981 - Dharmaram Pontifical Institute Annual
1981 – Dharmaram Pontifical Institute Annual

വാർഷിക റിപ്പോർട്ട്, പത്രാധിപക്കുറിപ്പ്, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും, സംഭവങ്ങളുടെയും, കലാസാഹിത്യപ്രവർത്തനങ്ങളുടെയും പ്രധാനപ്പെട്ട പരിപാടികളുടെയും ചിത്രങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗ സൃഷ്ടികൾ,പരസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: Dharmaram Pontifical Institute – Annual
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 100
  • അച്ചടി: L.F.I. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1988 – സെൻ്റ് ജോസഫ്’സ് കാർമ്മലൈറ്റ് കോൺവെൻ്റ് – മുത്തോലി – ശതാബ്ദി സ്മരണിക

1988 ൽ കോട്ടയം ജില്ലയിലെ മുത്തോലി സെൻ്റ് ജോസഫ്’സ് കാർമ്മലൈറ്റ് കോൺവെൻ്റിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സെൻ്റ് ജോസഫ്’സ് കാർമ്മലൈറ്റ് കോൺവെൻ്റ് – മുത്തോലി – ശതാബ്ദി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1988 - സെൻ്റ് ജോസഫ്'സ് കാർമ്മലൈറ്റ് കോൺവെൻ്റ് - മുത്തോലി - ശതാബ്ദി സ്മരണിക
1988 – സെൻ്റ് ജോസഫ്’സ് കാർമ്മലൈറ്റ് കോൺവെൻ്റ് – മുത്തോലി – ശതാബ്ദി സ്മരണിക

സെൻറ് ജോസഫ്’സ് കാർമ്മലൈറ്റ് കോൺവെൻ്റ്, മുത്തോലി കേരളത്തിലെ കന്യാസ്ത്രീ സഭയായ Congregation of the Mother of Carmel (CMC) എന്ന സഭയുമായി ബന്ധപ്പെട്ട പ്രമുഖസ്ഥാപനമാണ്. ആമുഖം, അവതാരിക, സന്ദേശങ്ങൾ, വന്ദ്യമാതാക്കളുടെയും, മഠവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയും ചിത്രങ്ങൾ, സഭാ ചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, ശതാബ്ദി ആഘോഷത്തിൻ്റെ വിശദവിവരങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: സെൻ്റ് ജോസഫ്’സ് കാർമ്മലൈറ്റ് കോൺവെൻ്റ് – മുത്തോലി – ശതാബ്ദി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1998
  • താളുകളുടെ എണ്ണം: 266
  • അച്ചടി: Anaswara Printers, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1964 – സൈറോ മലബാർ സഭയുടെ ഭാവി

1964 ൽ ശ്രീ ജോസഫ് പേട്ട  രചിച്ച് , അദ്ദേഹം തന്നെ പ്രസിദ്ധീകരി കരിച്ച സൈറോ മലബാർ സഭയുടെ ഭാവി എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 സൈറോ മലബാർ സഭയുടെ ഭാവി
സൈറോ മലബാർ സഭയുടെ ഭാവി

സൈറോ മലബാർ റീത്തിൻ്റെ കൽദായീകരണത്തെ അധികരിച്ച് രചയിതാവ് സമർപ്പിച്ചിട്ടുള്ള നിവേദനരൂപത്തിലുള്ള ഒരു പുസ്തകം ആണ് ഇത്.

സൈറോ മലബാർ സഭയിലെ ആരാധനക്രമത്തിലും ആചാരാനുഷ്ട്ടാനങ്ങളിലും വരുത്തിയിട്ടുള്ള പരിവർത്തനങ്ങൾ അതിനു നൂറ്റാണ്ടുകളിലൂടെ കൈ വന്നിട്ടുള്ള സവിശേഷതകളെ നാമവശേഷമാക്കി..ഈ അപകട അവസ്ഥയിൽ നിന്നു നമ്മുടെ പ്രിയപ്പെട്ട സഭയെ വീണ്ടെടുത്ത് , ജനലക്ഷങ്ങളുടെആശങ്ക നീക്കി സമാധാനം അഭ്യർഥിച്ചുകൊണ്ട് സമർപ്പിക്കപ്പെട്ട ഈ പുസ്തകത്തിൽ ശ്രദ്ധേയമായ അഭിപ്രായങ്ങളൂം ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള സഭാ ചരിത്രത്തിലെ ചില സ്മരണീയ തീയതികളും ഈ  പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: സൈറോ മലബാർ സഭയുടെ ഭാവി
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 120
  • അച്ചടി: Union Press, Mariapuram
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1973 കേരള സഭാചരിത്രം

1973 – ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ്. ജെ. ആറ്റുപുറം എഴുതിയ  കേരള സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 കേരള സഭാചരിത്രം
1973 കേരള സഭാചരിത്രം

ഭാരതത്തിൽ സ്ഥാപിതമായ ക്രൈസ്തവസഭയുടെ ചരിത്ര പ്രാധാന്യമുള്ള ചില സംഭവങ്ങൾ അവയുടെ ആക്കവും തൂക്കവും അനുസരിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു.ഭാഷയും ശൈലിയും, ലളിതവും ഹൃദ്യവും ആണ്.ക്രൈസ്തവസഭയുടെ ആരംഭം, വളർച്ച, നേട്ടങ്ങൾ, കോട്ടങ്ങൾ തുടങ്ങിയവ പഠിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു കെടാവിളക്കാണ്.

ക്രിസ്തുശിഷ്യനായിരുന്ന തോമാശ്ലീഹായെകുറിച്ചും അദ്ദേഹം സ്ഥാപിച്ച പള്ളികളേകുറിച്ചും ഈ ചെറു പുസ്തകത്തിൽ വിവരിക്കുന്നു. തോമാശ്ലീഹാക്കുശേഷമുള്ള സഭാ പ്രവർത്തനങ്ങളും പിന്നീട് രൂപികൃതമായ റീത്തുകളേയും കുറിച്ചും ഇതിൽ പറയുന്നുണ്ട്.

കേരള സഭാ ചരിത്രത്തിലെ ചില സ്മരണീയ തീയതികളും ഈ  പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: കേരള സഭാചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 44
  • അച്ചടി:  Mar Louis Memmorial Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1949 – മതതത്വബോധിനി – നാലാം പുസ്തകം

1949-ൽ പ്രസിദ്ധീകരിച്ച, മതതത്വബോധിനി – നാലാം പുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - മതതത്വബോധിനി - നാലാം പുസ്തകം
1949 – മതതത്വബോധിനി – നാലാം പുസ്തകം

വേദപഠനത്തിലെ നാലാം ക്ലാസ്സ് കുട്ടികൾക്കായി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. മൂന്നു ഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ ആദ്യത്തെ രണ്ടിൻ്റെയും ഉള്ളടക്കം കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ടതായ ചില മത തത്വങ്ങളും മന:പാഠം പഠിക്കേണ്ടതായ ചില ജപങ്ങളുമാണ്. മൂന്നാം ഭാഗത്തിൽ തിരുസഭയിൽ വിവിധകാലങ്ങളിൽ നടന്നിട്ടുള്ള മഹൽസംഭവങ്ങളേയും മിശിഹാ രാജാവിനുവേണ്ടി വിശുദ്ധാത്മാക്കൾ ചെയ്തിട്ടുള്ള വീരപോരട്ടങ്ങളെയും കുറിച്ചുള്ള ചരിത്രശകലങ്ങളാണ് .

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: മതതത്വബോധിനി – നാലാം പുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 94
  • അച്ചടി: St. Joseph’s Orphanage Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – ചെറിയ വേദോപദേശം

1958-ൽ പ്രസിദ്ധീകരിച്ച, ചെറിയ വേദോപദേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ചെറിയ വേദോപദേശം
1958 – ചെറിയ വേദോപദേശം

വേദപഠനം തുടങ്ങുന്ന സമയം മുതൽ നാലു കൊല്ലത്തിനകം പഠിച്ചുതീർക്കേണ്ട ആദ്യപാഠ പള്ളിക്കൂടങ്ങൾക്കായി രചിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ചെറിയ വേദോപദേശം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 78
  • അച്ചടി: Mar Louis Memorial Press, Alwaye
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1979 – Conscientization Missions and Social Justice

Through this post, we are releasing the digital scan of the book Conscientization Missions and Social Justice published in the year 1979 as part of CMI Fecilitators’ training program in Karukutty.

1979 - Conscientization Missions and Social Justice
1979 – Conscientization Missions and Social Justice

This book refers to publication of papers submitted in the above program with titles such as the CMI vision of  missionary works, Missionary in the Field, Missionary orientation in our lifestyle and activities, A Study of the social encyclicals, An analysis of the social situation of today, The mission of the Church in Human Society written by various Religious leaders and list of participants in the program.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Conscientization Missions and Social Justice
  • Published Year: 1979
  • Number of pages: 52
  • Printing: K.C.M. Press, Ernakulam
  • Scan link: കണ്ണി

1976 ഗാനധാര

1976 – ൽ വടവാതൂർ സെൻ്റ് തോമസ് സെമിനാരിയിൽ നിന്നും പ്രസിദ്ധീകരിച്ച, സീറോ മലബാർ കുർബ്ബാന പാട്ടുകളുടെ ഒരു സംഗ്രഹം ആയ ഗാനധാര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 ഗാനധാര
1976 ഗാനധാര

തിരുകർമ്മങ്ങൾക്കുപയോഗിക്കാവുന്ന ഏകദേശം 295 ഗാനങ്ങൾ ക്രമീകരിച്ചിട്ടുള്ള ഈ പുസ്തകം വ്യക്തികളുടേയും സമൂഹങ്ങളുടേയും മനസ്സുകളെ സ്വർഗ്ഗീയതയുടെ ഉദാത്തതയിലേക്കു ഉയർത്തുമെന്നത് ഉറപ്പാണ്.

വിശുദ്ധകുർബ്ബാനയിൽ ആരാധനക്രമകാലങ്ങൾക്കൊത്ത് മാറി വരുന്ന സങ്കീർത്തനങ്ങളും കാഴ്ച്ച വയ്പ്പ് പ്രാർത്ഥനകളും ഇതിൽ ഗാനരൂപത്തിലാക്കിയിട്ടുണ്ട്.

വിവിധ ആരാധനക്രമഗ്രന്ഥങ്ങളിൽ നിന്ന് ചില ഗാനങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ഗാനധാര
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 196
  • അച്ചടി: M.M Press, Muvattupuzha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 വില്ല്യം ഡോയിൽ – എലിസബത്ത് ഉതുപ്പ്

1939 – ൽ പ്രസിദ്ധീകരിച്ച, എലിസബത്ത് ഉതുപ്പ്എഴുതിയ
വില്ല്യം ഡോയിൽ
എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1939 വില്ല്യം ഡോയിൽ - എലിസബത്ത് ഉതുപ്പ്
1939 വില്ല്യം ഡോയിൽ – എലിസബത്ത് ഉതുപ്പ്

ആദ്ധ്യാത്മിക സമരത്തിലും ഭൗതിക സമരത്തിലും ഒന്നുപോലെ വിജയം നേടുവാൻ സാധിച്ചിട്ടുള്ള മഹാന്മാരിൽ ഒരാളാണ് ഫാദർ വില്ല്യംഡോയിൽ.അദ്ദേഹത്തിൻ്റെ ബാല്യവും യൗവ്വനവും, ആശ്രമത്തിനുള്ളിലെ ജീവിതം, വ്രത വാഗ്ദാനം, അദ്ധ്യയനകാലം, പ്രേഷിതവൃത്തി, തപോജീവിതം എന്നിവയെകുറിച്ചെല്ലം ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.

തപോജീവിതം നയിക്കുന്ന കാലത്തു തന്നെ സമരമുഖത്ത് പ്രവർത്തിക്കേണ്ടിവന്നിട്ടുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങൾ , എഴുത്തിനും അപ്പുറം ആണ്.പുസ്തകത്തിൻ്റെ അവസാനപേജുകളിൽ സ്വന്തം സഹപ്രവർത്തകരുടെ ഹ്രദയസ്പർശിയായ
സാക്ഷ്യങ്ങളും കാണാവുന്നതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വില്ല്യം ഡോയിൽ
  • രചന:  എലിസബത്ത് ഉതുപ്പ്
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 320
  • അച്ചടി:  Viswanath Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1977 – Homilies Interpretation on the Holy Qurbana

Through this post, we are releasing the digital scan of the book Homilies Interpretation on the Holy Qurbana written by Theodore of Mopsuestia, Narasi and Gabriel Qutraya and published in the year 1977.

 1977 - Homilies Interpretation on the Holy Qurbana
1977 – Homilies Interpretation on the Holy Qurbana

This book contains two Catechetical Homilies of Theodore of Mopsuestia, one Liturgical Homily of Narsi and the fifth Memra of Interpretation of the Offices by Gabriel Qutraya Bar Lipah, all pertaining to the Qurbana or the Eucharistic Sacrifice of the East Syrian as well as of the Syro Malabar Churches.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Homilies Interpretation on the Holy Qurbana
  • Authors: Theodore of Mopsuestia, Narasi, Gabriel Qutraya
  • Published Year: 1977
  • Number of pages: 112
  • Printing: Sandesanilayam Press, Changanacherry
  • Scan link: കണ്ണി