1965 – രണ്ടു ദേവതകൾ – മുതുകുളം പാർവ്വതി അമ്മ

1965 ൽ പ്രസിദ്ധീകരിച്ച മുതുകുളം പാർവ്വതി അമ്മ രചിച്ച രണ്ടു ദേവതകൾ എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മനുഷ്യരാശിയുടേ പുരോഗതിയുടെ പാതയിൽ വെളിച്ചം വീശിയ രണ്ട് ദിവ്യജ്യോതിസ്സുകളായ സരോജനി നായിഡുവിൻ്റെയും, മാഡം ക്യൂറിയുടെയും ജീവിതകഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമായി അംഗീകരിക്കപ്പെട്ട പുസ്തകമാണ് ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1965 - രണ്ടു ദേവതകൾ - മുതുകുളം പാർവ്വതി അമ്മ
1965 – രണ്ടു ദേവതകൾ – മുതുകുളം പാർവ്വതി അമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രണ്ടു ദേവതകൾ
  • പ്രസിദ്ധീകരണ വർഷം: 1965
  • രചന:  മുതുകുളം പാർവ്വതി അമ്മ
  • അച്ചടി: V. V. Press, Quilon
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – എ. ബാലകൃഷ്ണപിള്ള

1960ൽ പ്രസിദ്ധീകരിച്ച എ ബാലകൃഷ്ണപിള്ള എഴുതിയ കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുറ്റിപ്പുഴ കൃഷ്ണപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, കെ. ദാമോദരൻ, വൈക്കം മുഹമ്മദ് ബഷീർ, എസ്. കെ. പൊറ്റെക്കാട്ട്, കാരൂർ നീലകണ്ഠപിള്ള തുടങ്ങിയ മലയാള ഭാഷയിലെ പതിനാറ് തലമുതിർന്ന സാഹിത്യകാരന്മാരുടെ കഥ, കവിത, ലേഖനം എന്നിവയുടെ സമഗ്രമായ അവലോകനങ്ങളുടെ സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 - കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - എ ബാലകൃഷ്ണപിള്ള
1960 – കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – എ ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1960
  • രചന:  എ. ബാലകൃഷ്ണപിള്ള
  • അച്ചടി: Kairali Press, Ernakulam
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – ഭാവനാപരമായ ശാസ്ത്രകഥകൾ – കോന്നിയൂർ ആർ നരേന്ദ്രനാഥ്

1989 ആഗസ്റ്റ് – സെപ്തംബർ മാസത്തെ ഭാഷാപോഷിണി ആനുകാലികത്തിൽ (പുസ്തകം 13 ലക്കം 02) പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ നരേന്ദ്രനാഥ് എഴുതിയ ഭാവനാപരമായ ശാസ്ത്രകഥകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജീവിതത്തിൽ ശാസ്ത്രത്തിനു പ്രാധാന്യമുണ്ടെന്നും, ജീവിത മനോഭാവങ്ങളെ ഏറെക്കുറെ സ്വാധീനിക്കുന്നതിന് അതിനു സാധിക്കുമെന്നും കണ്ടുതുടങ്ങിയതിൽ പിന്നീടാണ് ഭാവനാപരമായ ശാസ്ത്രകഥകൾ ഉദ്ഭവിച്ചിട്ടുള്ളത്. ഈ കഥാസാഹിത്യ ശാഖയുടെ വികാസപരിണാമങ്ങൾ സമഗ്രമായി അപഗ്രഥനം ചെയ്യുന്ന ലേഖനമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - ഭാവനാപരമായ ശാസ്ത്രകഥകൾ - കോന്നിയൂർ ആർ നരേന്ദ്രനാഥ്
1989 – ഭാവനാപരമായ ശാസ്ത്രകഥകൾ – കോന്നിയൂർ ആർ നരേന്ദ്രനാഥ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാവനാപരമായ ശാസ്ത്രകഥകൾ 
  • പ്രസിദ്ധീകരണ വർഷം: 1989
  • രചന:  കോന്നിയൂർ ആർ നരേന്ദ്രനാഥ്
  • അച്ചടി: Malayala Manorama Press, Kottayam
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും – പ്ലാസിഡ് പൊടിപ്പാറ

1949 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപ്പാറ രചിച്ച മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടേ പങ്കു വെക്കുന്നത്.

പാലയൂരിനെ കേന്ദ്രമാക്കിക്കൊണ്ട് തോമാശ്ലീഹയുടെ പ്രേഷിതപ്രവർത്തനങ്ങളെ സാധൂകരിക്കുന്ന ചരിത്ര സ്മാരക വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഇത്. പാലയൂർ പള്ളിയും, മാർതോമ്മാ നസ്രാണികളുടെ (സുറിയാനി ക്രിസ്ത്യാനികൾ) ചരിത്രവും കൃതിയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. റമ്പാൻ പാട്ടു പോലെയുള്ള ചില പാട്ടുകളിൽ സുന്ദരമായൊരു സ്ലീബാ മാർതോമ്മാ പാലയൂരിൽ സ്ഥാപിച്ചതായി പറയുന്നതിനാൽ പാലയൂർ പള്ളിയുടെ ആരംഭം അതായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 - മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ
1949 – മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും – പ്ലാസിഡ്  പൊടിപ്പാറ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും
  • പ്രസിദ്ധീകരണ വർഷം: 1949
  • രചന:  പ്ലാസിഡ് പൊടിപ്പാറ
  • അച്ചടി: Neethiman Press, Choondal
  • താളുകളുടെ എണ്ണം: 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ഇരവിക്കുട്ടിപ്പിള്ളപ്പോര് – കെ. കൊച്ചുകൃഷ്ണൻ നാടാർ

1962ൽ പ്രസിദ്ധീകരിച്ച, കെ. കൊച്ചുകൃഷ്ണൻ നാടാർ രചിച്ച ഇരവിക്കുട്ടിപ്പിള്ളപ്പോര് എന്ന വില്ലടിപ്പാട്ട് പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദക്ഷിണ തിരുവിതാംകൂറിലെ പ്രാചീന സാഹിത്യ കൃതികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും താളിയോല ഗ്രന്ഥങ്ങൾ ശേഖരിച്ച് രചിക്കപ്പെട്ടതാണ് ഈ പുസ്തകമെന്ന് ലേഖകൻ സൂചിപ്പിക്കുന്നു. സാഹിത്യപരമായും ചരിത്രപരമായും വളരെ മേന്മ അവകാശപ്പെടാവുന്നതാണ് ഈ കൃതിയെന്ന് ചരിത്രപരമായ വസ്തുതകളെ കുറിച്ചും, ഇരവിക്കുട്ടിപ്പിള്ളയെ കുറിച്ചും എഴുതിയിട്ടുള്ള സുദീർഘമായ അവതാരികയിൽ ശൂരനാട്ട് കുഞ്ഞൻപിള്ള സമർത്ഥിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1962 - ഇരവിക്കുട്ടിപ്പിള്ളപ്പോര് - കെ. കൊച്ചുകൃഷ്ണൻ നാടാർ
1962 – ഇരവിക്കുട്ടിപ്പിള്ളപ്പോര് – കെ. കൊച്ചുകൃഷ്ണൻ നാടാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഇരവിക്കുട്ടിപ്പിള്ളപ്പോര് 
  • പ്രസിദ്ധീകരണ വർഷം: 1962
  • രചന:  കെ. കൊച്ചുകൃഷ്ണൻ നാടാർ
  • അച്ചടി: S.B. Press, Trivandrum
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – മനോരമ – എ.ഡി.ഹരിശർമ്മ

1933ൽ പ്രസിദ്ധീകരിച്ച എ. ഡി. ഹരിശർമ്മ രചിച്ച മനോരമ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷ,വ്യാകരണം, വാക്യം, പൂർണ്ണവിരാമം, ആഖ്യ, ആഖ്യാതം, നാമം, കൃതി, വിശേഷണം, വാചകരചന, കഥയെഴുത്ത് എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പ്രിപ്പറേറ്ററി ക്ലാസ്സിലേക്കുള്ള പാഠപുസ്തകം ആണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1933 - മനോരമ - എ.ഡി.ഹരിശർമ്മ
1933 – മനോരമ – എ.ഡി.ഹരിശർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മനോരമ
  • പ്രസിദ്ധീകരണ വർഷം: 1933
  • രചന:  എ.ഡി.ഹരിശർമ്മ
  • അച്ചടി: Vidyavilasam Press, Trivandrum
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – എന്താണീ കമ്മ്യൂണിസം – ഒന്നും രണ്ടും ഭാഗങ്ങൾ

റിച്ചാർഡ് എം കെച്ചം എഡിറ്റർ ആയി പ്രസിദ്ധീകരിച്ച എന്താണീ കമ്മ്യൂണിസം എന്ന കൃതിയുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ മലയാളപരിഭാഷയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1959ൽ ആണ് ഈ മലയാളപരിഭാഷ പ്രസിദ്ധീകരിച്ചത്.

അമേരിക്കൻ വീക്ഷണകോണിൽ രചിച്ച ഈ പുസ്തകത്തിൽ, കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും പ്രയോഗരീതികളും മറ്റും പൊതുജനങ്ങൾക്ക് മനസ്സിലാക്കുവാൻ വേണ്ടി ലളിതഭാഷയിലും രീതിയിലും പ്രതിപാദിച്ചിരിക്കുന്നു. സംഭവങ്ങളെ കുറിക്കുന്ന ആശയങ്ങൾ ചിത്രങ്ങളിൽ കൂടി പ്രകാശിക്കപ്പെട്ടിരിക്കുന്നുണ്ട് എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രത്യേകത. ഒന്നാം ഭാഗത്തിൽ കമ്മ്യൂണിസത്തിൻ്റെ മുഖം, കമ്മ്യൂണിസ്റ്റ് തത്വസംഹിത, റഷ്യയിൽ കമ്മ്യൂണിസം വന്നതെങ്ങിനെ, കമ്മ്യൂണിസം പ്രയോഗത്തിൽ, കമ്മ്യൂണിസ്റ്റ് വികാസം എന്നീ അദ്ധ്യായങ്ങളൂം, രണ്ടാം ഭാഗത്തിൽ നിശ്ശ്ബ്ദതയുടെ മേഖല, കമ്മ്യൂണിസത്തിൻ്റെ പരാജയം, കമ്മ്യൂണിസത്തിൻ്റെ ബലിയാടുകൾ, കമ്മ്യൂണിസത്തിൻ്റെ ശത്രുക്കൾ എന്നീ അദ്ധ്യായങ്ങളുമാണ് ഉള്ളടക്കം. ഒന്നാം ഭാഗത്തിൽ പേജ് നമ്പർ 74നു ശേഷം 61 എന്ന പേജ് നമ്പർ തുടങ്ങുന്നതായി കാണുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959 - എന്താണീ കമ്മ്യൂണിസം ഒന്നാം ഭാഗം
1959 – എന്താണീ കമ്മ്യൂണിസം ഒന്നാം ഭാഗം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 2 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: എന്താണീ കമ്മ്യൂണിസം – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: Sahodaran Press, Kochi
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: എന്താണീ കമ്മ്യൂണിസം – രണ്ടാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടിSahodaran Press, Kochi
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – The Kerala Agrarian Relations Act

Through this post we are releasing the scan of The Kerala Agrarian Relations Act published in the year 1960.

The content of this leaflet is  The Kerala Agrarian Relations Act published in the year 1960 (Act 4 of 1961) which is an act to enact a comprehensive legislation relating to Agrarian reforms in the State of Kerala. It is published for general information and the bill was passed in Legislative Assembly, received the assent of the President on 21st  January, 1961.

This document is digitized as part of the Dharmaram College Library digitization project.

1960-the-kerala-agrarian-relations-act
1960-the-kerala-agrarian-relations-act

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: The Kerala Agrarian Relations Act
  • Published Year: 1950
  • Number of pages: 80
  • Scan link: Link

1957 – സത്യത്തിലേക്ക്

CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ൽ പ്രസിദ്ധീകരിച്ച സത്യത്തിലേക്ക് എന്ന കൈയെഴുത്തു പ്രതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വൈദികവിദ്യാർത്ഥികളുടെ സാഹിത്യസൃഷ്ടികൾ, കയ്യെഴുത്തുപ്രതി പ്രസിദ്ദീകരിച്ച സമയത്തെ വിവിധ ലോകരാജ്യങ്ങളിലെ ക്രിസ്തീയ പുരോഹിതരുടെ സ്ഥിതിവിവരകണക്കുകൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - സത്യത്തിലേക്ക്
1957 – സത്യത്തിലേക്ക്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സത്യത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – എളിമയുടെ അഭ്യാസം

13 ആം ലെ ഓൻ മാർപാപ്പ രചിച്ച് ക. നി.മൂ.സ വൈദികർ രൂപാന്തരപ്പെടുത്തി 1956 ൽ അഞ്ചാം പതിപ്പായി പ്രസിദ്ധപ്പെടുത്തിയ എളിമയുടെ അഭ്യാസം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലെ ഓൻ മാർപാപ്പയുടെ പൊൻ്റിഫിക്കൽ രജതജൂബിലി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഈ കൃതി പ്രധാനമായും വൈദിക വിദ്യാർത്ഥികളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1956 - എളിമയുടെ അഭ്യാസം
1956 – എളിമയുടെ അഭ്യാസം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: എളിമയുടെ അഭ്യാസം
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടിSt. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി