1959 – എന്താണീ കമ്മ്യൂണിസം – ഒന്നും രണ്ടും ഭാഗങ്ങൾ

റിച്ചാർഡ് എം കെച്ചം എഡിറ്റർ ആയി പ്രസിദ്ധീകരിച്ച എന്താണീ കമ്മ്യൂണിസം എന്ന കൃതിയുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ മലയാളപരിഭാഷയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1959ൽ ആണ് ഈ മലയാളപരിഭാഷ പ്രസിദ്ധീകരിച്ചത്.

അമേരിക്കൻ വീക്ഷണകോണിൽ രചിച്ച ഈ പുസ്തകത്തിൽ, കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും പ്രയോഗരീതികളും മറ്റും പൊതുജനങ്ങൾക്ക് മനസ്സിലാക്കുവാൻ വേണ്ടി ലളിതഭാഷയിലും രീതിയിലും പ്രതിപാദിച്ചിരിക്കുന്നു. സംഭവങ്ങളെ കുറിക്കുന്ന ആശയങ്ങൾ ചിത്രങ്ങളിൽ കൂടി പ്രകാശിക്കപ്പെട്ടിരിക്കുന്നുണ്ട് എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രത്യേകത. ഒന്നാം ഭാഗത്തിൽ കമ്മ്യൂണിസത്തിൻ്റെ മുഖം, കമ്മ്യൂണിസ്റ്റ് തത്വസംഹിത, റഷ്യയിൽ കമ്മ്യൂണിസം വന്നതെങ്ങിനെ, കമ്മ്യൂണിസം പ്രയോഗത്തിൽ, കമ്മ്യൂണിസ്റ്റ് വികാസം എന്നീ അദ്ധ്യായങ്ങളൂം, രണ്ടാം ഭാഗത്തിൽ നിശ്ശ്ബ്ദതയുടെ മേഖല, കമ്മ്യൂണിസത്തിൻ്റെ പരാജയം, കമ്മ്യൂണിസത്തിൻ്റെ ബലിയാടുകൾ, കമ്മ്യൂണിസത്തിൻ്റെ ശത്രുക്കൾ എന്നീ അദ്ധ്യായങ്ങളുമാണ് ഉള്ളടക്കം. ഒന്നാം ഭാഗത്തിൽ പേജ് നമ്പർ 74നു ശേഷം 61 എന്ന പേജ് നമ്പർ തുടങ്ങുന്നതായി കാണുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959 - എന്താണീ കമ്മ്യൂണിസം ഒന്നാം ഭാഗം
1959 – എന്താണീ കമ്മ്യൂണിസം ഒന്നാം ഭാഗം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 2 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: എന്താണീ കമ്മ്യൂണിസം – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: Sahodaran Press, Kochi
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: എന്താണീ കമ്മ്യൂണിസം – രണ്ടാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടിSahodaran Press, Kochi
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *