വിവിധ അവസരങ്ങളിൽ ആലപിക്കാവുന്ന മലയാളത്തിൽ എഴുതിയിട്ടുള്ള 451 ക്രിസ്തീയ ഭക്തിഗാനങ്ങളും, സങ്കീർത്തനങ്ങളും 161 ഇംഗ്ലീഷ് ഭാഷയിലെഴുതിയ ഭക്തിഗാനങ്ങളും ഉൾക്കൊള്ളുന്ന സമാഹാരമാണ് ഈ കൃതി.
1914– ൽ മാന്നാനത്തു നിന്നും പ്രസിദ്ധീകരിച്ച, സ്വർഗ്ഗവാതൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1914 സ്വർഗ്ഗവാതൽ
നിത്യരക്ഷ പ്രാപിക്കുന്നതിനു് പരിശുദ്ധകന്യകയുടെ നേരെയുള്ള ഭക്തി ഏറ്റവും ഫലസിദ്ധിയുള്ളതാണെന്നു് പറയുന്ന ഈ പുസ്തകത്തിൽ ദൈവമാതാവിൻ്റെ നേരെയുള്ള ഭക്തി, വിശുദ്ധ കുർബ്ബാന ഉൾക്കൊള്ളുന്നതിനുള്ള ഒരുക്കം,കുരിശിൻ്റെ വഴി അഥവ സ്ലീവാ പാഥ എന്നിവയും അടങ്ങിയിരിക്കുന്നു.
1980 – ൽ പ്രസിദ്ധീകരിച്ച, മലങ്കര കത്തോലിക്ക സഭാ ക്രമത്തിൽ, രചിച്ച സന്യാസിനികളുടെവ്രതവാഗ്ദാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1980 – സന്യാസിനികളുടെ വ്രതവാഗ്ദാനം
ഒരു സന്യാസിനി നവശിക്ഷ്യയായി തീരുന്നതിനു വേണ്ടിയുള്ള ശൂശ്രൂഷ, അതിനോടനുബന്ധിച്ച് നടത്തുന്ന പ്രാർത്ഥനകളും, ഗാനങ്ങളും,കൂടാതെ ആദ്യവ്രതം ചെയ്യുമ്പോൾ ഉള്ള സ്വീകരണ ശൂശ്രൂഷ ഇതൊക്കെയാണു് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം.
1930-ൽ പ്രസിദ്ധീകരിച്ച, അന്തോണി പുതുശ്ശേരി എഴുതിയ വേദപ്രകാശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – വേദപ്രകാശം – അന്തോണി പുതുശ്ശേരി
ക്രിസ്തീയ മതവിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ബൈബിളിന്റെ (വേദപുസ്തകത്തിന്റെ) ഉപദേശങ്ങളും സന്ദേശങ്ങളും സാധാരണ വായനക്കാർക്ക് വ്യക്തമായി മനസ്സിലാക്കുന്നതിനായി എഴുത്തുകാരൻ ലളിതമായ ഭാഷയും വിശദീകരണ ശൈലിയും സ്വീകരിച്ചിട്ടുണ്ട്. ബൈബിളിലെ കഥകളും സത്യങ്ങളും വിശ്വാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, സഭാശാസ്ത്രത്തോടും ക്രൈസ്തവജീവിതത്തോടും ഉള്ള ബന്ധം വ്യക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മതപാഠശാലകളെയും കുടുംബവായനയെയും ലക്ഷ്യമാക്കി തയ്യാറാക്കിയ പഠനസഹായിയാണ് ഈ കൃതി. ലളിതമായ ഭാഷയിലും പ്രസംഗമട്ടിലുള്ള വിവരണരീതിയിലും എഴുതിയിട്ടുള്ള ഈ പുസ്തകത്തിൽ ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കാവുന്ന ആത്മീയ സന്ദേശങ്ങൾ ആണ് ഉള്ളത്.
1982ൽ പ്രസിദ്ധീകരിച്ച, തോമസ് വെള്ളിലാംതടം രചിച്ച സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1982 – സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ – തോമസ് വെള്ളിലാംതടം
സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള യഹൂദ ദാർശനിക ചിന്തകരായ സിഗ്മണ്ട് ഫ്രോയിഡ്, ഹെർബർട്ട് മാർക്യൂസ് എന്നിവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പേര്: സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ
രചന: Thomas Vellilamthadam
പ്രസിദ്ധീകരണ വർഷം: 1982
താളുകളുടെ എണ്ണം: 66
അച്ചടി: Anaswara Printers and Training Center, Kottayam
1968ൽ പ്രസിദ്ധീകരിച്ച, തോമസ് പുതിയകുന്നേൽ രചിച്ച കേരളത്തിലെ സെമ്മിനാരികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1968 – കേരളത്തിലെ സെമ്മിനാരികൾ – തോമസ് പുതിയകുന്നേൽ
കേരളത്തിലെ ക്രിസ്ത്യൻ സെമ്മിനാരികളുടെ ചരിത്രം, വളർച്ച, സാംസ്‌കാരിക-ധാർമ്മിക സംഭാവനകൾ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു ഗവേഷണാത്മകമായ പഠനമാണ് ഈ കൃതി. ആദിമദശകങ്ങളിലെ വൈദികവിദ്യാഭ്യാസം, പതിനാറാം നൂറ്റാണ്ടുമുതലുള്ള സെമ്മിനാരികളുടെ വിവരങ്ങൾ, മംഗലപ്പുഴ പദ്രുവാദോ സെമ്മിനാരി, മംഗലപ്പുഴ സെമ്മിനാരിയുടെ പൂർവ്വചരിത്രം, വരാപ്പുഴ പുത്തമ്പള്ളി – മംഗലപ്പുഴ സെമ്മിനാരി, മംഗലപ്പുഴ കുന്നിൻ്റെ ഉടമസ്ഥാവകാശം, കൊച്ചി രൂപതയും മംഗലപ്പുഴ കുന്നും, പൊന്തിഫിക്കൽ പദവി, വടവാതൂർ സെമ്മിനാരി, ധർമ്മാരാം കോളേജ്, ഇടക്കാല സെമ്മിനാരികളും വൈദികവിദ്യാർത്ഥി പഠന ഗൃഹങ്ങളും എന്നീ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
കേരള സഭാചരിത്രസംബന്ധമായി വിവിധ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള പല ഗ്രന്ഥങ്ങളും, ദീപികയിലും സത്യദീപത്തിലും രചയിതാവ് പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ എന്നിവയും അദ്ദേഹത്തിൻ്റെ ഡോക്ടറേറ്റ് തീസീസ്സായ Syro Malabar Clergy എന്ന തീസീസ്സ് ഗ്രന്ഥവും ആധാരമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1957ൽ പ്രസിദ്ധീകരിച്ച തോമസ് ഇഞ്ചയ്ക്കലോടി എഴുതിയ ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് – ഒന്നാം ഭാഗം
മാർ ഇവാനിയോസ് തിരുമേനിയുടെ ആത്മീയ, സാംസ്കാരിക, സാമൂഹിക ജീവിതത്തിന്റെ ആദ്യഘട്ടത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന ഒരു ജീവചരിത്രഗ്രന്ഥമാണ്. ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം, അദ്ദേഹത്തിന്റെ ജനനം മുതൽ 1930കളുടെ തുടക്കം വരെ സംഭവിച്ച ജീവിതപരിണാമങ്ങൾ ഉൾക്കൊള്ളുന്നതാണ്. തിരുമേനിയുടെ ബാല്യവും വിദ്യാഭ്യാസവുമാണ് ആദ്യ അദ്ധ്യായങ്ങൾക്ക് വിഷയമായത്. മലയാളി ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിൽ ഉദിച്ചുവന്നതും, സെറാംപൂർ യൂണിവേഴ്സിറ്റിയിലെ പഠനവും, ബെഥാനി ആശ്രമത്തിന്റെ സ്ഥാപകനായും, ആദ്യാത്മിക നവോത്ഥാന നായകനായും ഉള്ള അദ്ദേഹത്തിന്റെ വളർച്ച വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മലങ്കര കത്തോലിക്കാ റീ യൂണിയൻ പ്രസ്ഥാനത്തിന്റെ തുടക്കവും, റോമായുമായി സൗഹൃദം സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളുമാണ് പുസ്തകത്തിന്റെ പ്രധാന ഭാഗം. മാർ ഇവാനിയോസിന്റെ ദൗത്യം, ആത്മസാന്നിധ്യം, മതമാനസികത എന്നിവയെ ഒരു ചരിത്രപരമായ പശ്ചാത്തലത്തിൽ വിലയിരുത്തുന്നു. കേരളത്തിലെ ക്രിസ്തീയതയുടെ നവീകരണത്തിന്റെ വെളിച്ചത്തിൽ ഈ കൃതി വിലമതിക്കപ്പെടുന്നു.
കത്തോലിക്കാ സഭയിലെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ അഥവാ സിറോ-മലങ്കര കത്തോലിക്കാ സഭ. യാക്കോബായ സഭാംഗവും ബഥനി സന്യാസ സമൂഹങ്ങളുടെ സ്ഥാപകനും മെത്രാപ്പോലീത്തയായിരുന്ന മാർ ഇവാനിയോസ് 1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ സഭയിൽ ചേർന്നേതോടെയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ രൂപംകൊണ്ടത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1978 ൽ പ്രസിദ്ധീകരിച്ച ജോസ് പാലാട്ടി രചിച്ച സ്ത്രീ പൗരോഹിത്യം ക്രിസ്തു നിഷേധിച്ചുവോ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1978 – സ്ത്രീ പൗരോഹിത്യം ക്രിസ്തു നിഷേധിച്ചുവോ – ജോസ് പാലാട്ടി
ജോസ് പാലാട്ടി ഈ കൃതിയിൽ സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നത് ക്രിസ്തുവിന്റെ മനോഭാവത്തിന് എതിരെ പോകുന്നുവോ എന്ന വിഷയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്നു. 1970കളിൽ പൊതു സഭയിൽ ഏറെ ചർച്ചിക്കപ്പെട്ട വിഷയം ആയിരുന്നു സ്ത്രീ പൗരോഹിത്യം. ഈ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതപ്പെട്ടത്. ഈ രചന രണ്ടാം വത്തിക്കാൻ സഭാനന്തര കാലഘട്ടത്തിലെ സ്ത്രീപൗരോഹിത്യ ചർച്ചകളെ അഭിമുഖീകരിക്കുന്നു. നവീനതയ്ക്കും പാരമ്പര്യത്തിനും ഇടയിലെ സംഘർഷം അതിൽ പ്രതിഫലിക്കുന്നു. കത്തോലിക്കാ സഭയുടെ പൗരോഹിത്യ തത്വങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിന്റെ ന്യായീകരണങ്ങളും പൗരോഹിത്യത്തിലൂടെയല്ലെങ്കിലും സ്ത്രീകൾക്ക് സഭയിൽ മറ്റ് പലതരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാനാകുമെന്നുള്ള സമീപനവും വിശദീകരിക്കുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1965 ൽ പ്രസിദ്ധീകരിച്ച രചിച്ച The Story of the Aeneid എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1965 – ബലിയും വിരുന്നും
1964 ഡിസംബർ ഒന്നിനു ബോംബെയിൽ അഖിലലോക ദിവ്യകാരുണ്യ കോൺഗ്രസ്സിൽ വച്ച് വൈദികാഭിഷിക്തരായതിൻ്റെ സ്മരണക്ക് ഏതാനും വൈദികർ എഴിതിയതാണ് ഈ കൃതി. ഭക്തിപരവും, തത്വപരവും ചരിത്രപ്രവുമായ വിശകലന കുറിപ്പുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.