1945 – സൌഭദ്രിക കഥ – ചെറുശ്ശേരി നമ്പൂതിരി

1945 – ൽ പ്രസിദ്ധീകരിച്ച, ചെറുശ്ശേരി നമ്പൂതിരി രചിച്ച സൌഭദ്രിക കഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1945 - സൌഭദ്രിക കഥ - ചെറുശ്ശേരി നമ്പൂതിരി
1945 – സൌഭദ്രിക കഥ – ചെറുശ്ശേരി നമ്പൂതിരി

മഹാഭാരതത്തിലെ പ്രശസ്തമായ അർജ്ജുനൻ്റെ സുഭദ്രാഹരണത്തെ മുൻനിർത്തി പഴയ മലയാളം പാട്ടുസാഹിത്യ ശൈലിയിൽ രചിക്കപ്പെട്ട അതീവ നാടകീയവും നർമ്മപ്രധാനവുമായ ഒരു കാവ്യമാണ് ‘സൗഭദ്രിക കഥ’. യാദവർ സൂര്യഗ്രഹണ സ്നാനാദികൾ കഴിഞ്ഞ് ദ്വാരകയിൽ തിരിച്ചെത്തിയ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ഈ കഥയിൽ, തീർത്ഥാടനത്തിനിടയിൽ സുഭദ്രയുടെ അതിരറ്റ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് മോഹിതനാകുന്ന അർജ്ജുനനെയാണ് അവതരിപ്പിക്കുന്നത്. സുഭദ്രയെ ബലരാമൻ്റെ പ്രിയശിഷ്യനായ ദുര്യോധനന് വിവാഹം കഴിച്ചു കൊടുക്കാൻ യാദവർ തീരുമാനിച്ചതറിഞ്ഞ് നിരാശനാകുന്ന അർജ്ജുനന്, പ്രാണസഖനായ ശ്രീകൃഷ്ണൻ ഒരു കപട സന്യാസിയുടെ വേഷം കെട്ടി ദ്വാരകയിലേക്ക് വരാൻ ഉപദേശിക്കുന്നു. ദൈവത പർവ്വതത്തിൽ സൂര്യനെപ്പോലെ തേജസ്സോടെ ധ്യാനിച്ചിരുന്ന ഈ ‘വ്യാജ സന്യാസി’യുടെ മഹിമയിൽ വീണുപോകുന്ന ബലഭദ്രൻ (ബലരാമൻ), കൃഷ്ണൻ മനഃപൂർവ്വം ഉയർത്തിയ തടസ്സവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് അദ്ദേഹത്തെ ആദരവോടെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്. ഒടുവിൽ കഠിനമായ വർഷകാലത്ത് സന്യാസിക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ, പണ്ട് കുന്തിദേവി ദുർവ്വാസാവ് മഹർഷിയെ പരിചരിച്ച പുരാണകഥ ഉദ്ധരിച്ചുകൊണ്ട്, ബലഭദ്രൻ സ്വന്തം സഹോദരിയായ സുഭദ്രയെത്തന്നെ അദ്ദേഹത്തിൻ്റെ ശുശ്രൂഷയ്ക്കായി അന്തഃപുരത്തിൽ ഏൽപ്പിക്കുന്നതോടെ, കൃഷ്ണൻ ഒരുക്കിയ ബുദ്ധിപരമായ കെണിയിലൂടെ സുഭദ്രയുടെ മനസ്സ് കവർന്ന് അവളെ ഹരിക്കാനുള്ള അർജ്ജുനൻ്റെ വഴി നാടകീയമായി തുറക്കപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സൌഭദ്രിക കഥ
  • രചയിതാവ്: ചെറുശ്ശേരി നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ശ്രീ രാമചന്ദ്ര വിലാസം – മഹാകാവ്യം – അഴകത്ത് ഈ പത്മനാഭക്കുറുപ്പ്

1957 – ൽ പ്രസിദ്ധീകരിച്ച, അഴകത്ത് ഈ. പത്മനാഭക്കുറുപ്പ് രചിച്ച  ശ്രീ രാമചന്ദ്ര വിലാസം മഹാകാവ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1957 - ശ്രീ രാമചന്ദ്ര വിലാസം - മഹാകാവ്യം - അഴകത്ത് ഈ പത്മനാഭക്കുറുപ്പ്
1957 – ശ്രീ രാമചന്ദ്ര വിലാസം – മഹാകാവ്യം – അഴകത്ത് ഈ പത്മനാഭക്കുറുപ്പ്

മലയാളഭാഷയിൽ ആദ്യമായുണ്ടായ മഹാകാവ്യമെന്ന പ്രാധാന്യം ഈ കൃതിക്കുണ്ട്. അർത്ഥപുഷ്ടി, ശബ്ദഭംഗി, സന്ദർഭശുദ്ധി, കല്പനാവൈചിത്ര്യം, ബന്ധചാതുര്യം, മുതലായ കാര്യങ്ങളിൽ ഈ മഹാകായത്തിനു സമമായി ഭാഷയിൽ അതേവരെ മറ്റൊരു കാവ്യമില്ലെന്ന് അവതാരികയിൽ ഏ.ആർ. രാജരാജവർമ്മ ചൂണ്ടിക്കാണിക്കുന്നു.
1957-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, രാമായണകഥയെ ആസ്പദമാക്കി ശ്രീരാമൻ്റെ ജീവിതം, ധർമ്മനിഷ്ഠ, രാജധർമ്മം, കുടുംബബന്ധങ്ങൾ, ത്യാഗം, ഭക്തി എന്നിവ കാവ്യാത്മകമായി അവതരിപ്പിക്കുന്നു.ശ്രീരാമൻ്റെ ജീവിതാദർശങ്ങളെ കവിതാരൂപത്തിൽ അവതരിപ്പിക്കുന്ന ഈ കൃതി, മലയാള മഹാകാവ്യസാഹിത്യത്തിലെ ശ്രദ്ധേയമായ സംഭാവനകളിലൊന്നായി കണക്കാക്കപ്പെടുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ രാമചന്ദ്ര വിലാസം – മഹാകാവ്യം
  • രചന : Azhakath E Padmanabhakkurup
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: Reddiar Press, Trivandrum
  • താളുകളുടെ എണ്ണം: 262
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – സ്വപ്നവാസവദത്തം എന്ന ഭാസനാടകം

1956 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ വിവർത്തനം ചെയ്ത സ്വപ്നവാസവദത്തം എന്ന ഭാസനാടകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1931 - സ്വപ്നവാസവദത്തം എന്ന ഭാസനാടകം
1931 – സ്വപ്നവാസവദത്തം എന്ന ഭാസനാടകം

സ്വപ്നവാസവദത്തം സംസ്കൃത നാടകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ്. ഇതിൻ്റെ കർത്താവ് ഭാസൻ ആണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.
നാടകത്തിലെ നായകൻ ഉദയനൻ ആണ്. അദ്ദേഹത്തിൻ്റെ പ്രിയഭാര്യയായ വാസവദത്ത ഒരു കൊട്ടാരാഗ്നിയിൽ മരിച്ചതായി എല്ലാവരും വിശ്വസിക്കുന്നു. എന്നാൽ രാജ്യരക്ഷയ്ക്കും രാഷ്ട്രീയസഖ്യങ്ങൾക്കുമായി അവൾ രഹസ്യമായി ജീവനോടെ സൂക്ഷിക്കപ്പെടുന്നു. ഉദയനൻ പിന്നീട് മറ്റൊരു രാജകുമാരിയായ പദ്മാവതിയെ വിവാഹം കഴിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. വാസവദത്ത ഭർത്താവിൻ്റെ നന്മയ്ക്കും രാജ്യത്തിൻ്റെ ക്ഷേമത്തിനുമായി സ്വന്തം വ്യക്തിപരമായ വികാരങ്ങൾ മറച്ചുവെച്ച് ജീവിക്കുന്നു. ഒടുവിൽ സത്യം വെളിപ്പെടുകയും ഉദയനനും വാസവദത്തയും വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു. പ്രണയം, ദാമ്പത്യനിഷ്ഠ, ത്യാഗം, ആത്മസമർപ്പണം,രാജധർമ്മം,രാഷ്ട്രീയബുദ്ധി, വികാരവും കടമയും തമ്മിലുള്ള സംഘർഷം തുടങ്ങിയവയാണ് പ്രമേയം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്വപ്നവാസവദത്തം എന്ന ഭാസനാടകം
  • പ്രസിദ്ധീകരണ വർഷം: 1931
  • അച്ചടി: Mangalodayam Press, Trichur
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – ഒന്നാം വാല്യം

1949-ൽ പ്രസിദ്ധീകരിച്ച, മഹാകവി പള്ളത്തിൻ്റെ കൃതികൾ – ഒന്നാം വാല്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1949 - മഹാകവി പള്ളത്തിൻ്റെ കൃതികൾ - ഒന്നാം വാല്യം
1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – ഒന്നാം വാല്യം

ഈ ഗ്രന്ഥം മലയാളത്തിലെ പ്രസിദ്ധ കവിയായ പള്ളത്ത് രാമൻ രചിച്ച കൃതികളുടെ സമാഹാരമായി 1949-ൽ പ്രസിദ്ധീകരിച്ച ഒന്നാം വാല്യമാണ്. കേരളത്തിലെ നവോത്ഥാനകാല സാഹിത്യധാരയുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക, ദേശീയ ചിന്തകൾ പ്രതിഫലിപ്പിക്കുന്ന കവിതകൾ ആണ് ഉള്ളടക്കം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹാകവി പള്ളത്തിൻ്റെ കൃതികൾ – ഒന്നാം വാല്യം
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: V.V. Press, Kollam
  • താളുകളുടെ എണ്ണം: 228 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – അഗാപിറ്റസ്സ്

1935-ൽ പ്രസിദ്ധീകരിച്ച, എ.ഒ. ജോസഫ് ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയ അഗാപിറ്റസ്സ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1935 - അഗാപിറ്റസ്സ്
1935 – അഗാപിറ്റസ്സ്

പാലാ സെൻ്റ് തോമസ്സ് ഇംഗ്ലീഷ് ഹൈ സ്കൂളിലെ സാഹിത്യസമാജം വാർഷികദിനത്തിൽ അവതരിപ്പിക്കാനായി തയ്യാറാക്കിയ വിവർത്തന നാടകമാണിത്. വിശുദ്ധ Saint Agapitus ൻ്റെ ജീവിതകഥയെയും രക്തസാക്ഷിത്വത്തെയും ആസ്പദമാക്കിയുള്ള കൃതിയാണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അഗാപിറ്റസ്സ്
  • പ്രസിദ്ധീകരണ വർഷം: 1935
  • അച്ചടി: Jubilee Memorial Press, Alwaye
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1947 – ഘോഷയാത്ര – ഓട്ടൻതുള്ളൽ

1947-ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ എഴുതിയ ഘോഷയാത്ര – ഓട്ടൻതുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - ഘോഷയാത്ര - ഓട്ടൻതുള്ളൽ
1947 – ഘോഷയാത്ര – ഓട്ടൻതുള്ളൽ

സംസ്കൃതത്തിലെ മഹാഭാരതമാണ് ഈ തുള്ളൽ പാട്ടിൻ്റെ മൂലം. അതിലെ ആരണ്യപർവ്വത്തിൽ പെട്ട ഘോഷയാത്രോപർവ്വത്തിൽ 236 മുതൽ 246 വരെയുള്ള 11 അദ്ധ്യായങ്ങളിലായി ആ കഥ വ്യാപിച്ചുകിടക്കുന്നു. കഥയുടെ പ്രധാന ശരീരത്തെ മാറ്റിയിട്ടില്ലെങ്കിലും അലകും പിടിയും മാറ്റി എന്നു തോന്നത്തക്കവണ്ണം തുള്ളലിൽ ആദ്യാവസാനം നമ്പ്യാരുടെ സ്വത്വമുദ്ര പതിഞ്ഞുകാണുന്നു. ഫലിതവും പരിഹാസവും വേണ്ടുവോളം സൃഷ്ടിച്ചിരിക്കുന്നു. പുരാണകഥാകഥനമെന്ന പശ്ചാത്തലത്തിൽ കേരളീയ ജീവിതം ചിത്രീകരിക്കാൻ ഒരുമ്പെട്ട അദ്ദേഹം ഏതു കഥയിലും ഈ സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുള്ളതായി കാണാം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഘോഷയാത്ര – ഓട്ടൻതുള്ളൽ
  • രചന: Kunjan Nambiar
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: Sathyaprakasini Press, Ernakulam
  • താളുകളുടെ എണ്ണം:  152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – വെള്ളിത്തോണി – കെ.കെ. രാജാ

1934 ൽ പ്രസിദ്ധീകരിച്ച, കരൂർ കെ.കെ. രാജാ എഴുതിയ വെള്ളിത്തോണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - വെള്ളിത്തോണി - കെ.കെ. രാജാ
1934 – വെള്ളിത്തോണി – കെ.കെ. രാജാ

പതിനഞ്ചു കവിതകളുടെ സമാഹാരമാണ് ഈ കൃതി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെള്ളിത്തോണി
  • രചന:  K.K. Raja
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: Mangalodayam Press, Trichur
  • താളുകളുടെ എണ്ണം:  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – രണ്ടു ഖണ്ഡകൃതികൾ – എൻ. കുമാരനാശാൻ

1951 -ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - രണ്ടു ഖണ്ഡകൃതികൾ - എൻ. കുമാരനാശാൻ
1951 – രണ്ടു ഖണ്ഡകൃതികൾ – എൻ. കുമാരനാശാൻ

മഹാകവി കുമാരനാശാൻ്റെ വീണപൂവ്, സിംഹപ്രസവം എന്നീ രണ്ട് ഖണ്ഡ കാവ്യങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കവിതകളിലെ സംസ്കൃത പദങ്ങളുടെ മലയാള അർത്ഥം അടങ്ങുന്ന ഒരു ടിപ്പണം പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു ഖണ്ഡകൃതികൾ
  • രചന: N. Kumaranasan
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: Sreeramavilasam Press, Kollam 
  • താളുകളുടെ എണ്ണം:  38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – ആനശാസ്ത്രം

1963 -ൽ പ്രസിദ്ധീകരിച്ച, കെ.ആർ. ഗോപാലകൃഷ്ണൻ പരിഭാഷപ്പെടുത്തിയ ആനശാസ്ത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1963 - ആനശാസ്ത്രം
1963 – ആനശാസ്ത്രം

മാതംഗമുനിയുടെ പുത്രനായ പാലകാപ്യമഹർഷിയാൽ രചിക്കപ്പെട്ടതും വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നതുമായ അമൂല്യഗ്രന്ഥമാണ് ആനശാസ്ത്രം. അനേകവർഷങ്ങൾ ആനകളോടൊപ്പം കാട്ടിൽ കഴിച്ചുകൂട്ടിയ മഹാമുനി ലോകോപകാരത്തിനായി അരുളിചെയ്തതാണതെ ഈ ഗ്രന്ഥം. ഗജസംരക്ഷണത്തെ കുറിച്ച് വിഞ്ജേയങ്ങളായ അഭിപ്രായങ്ങളും, ലക്ഷണങ്ങളും വിശദമായും ലളിതമായും ക്രോഡീകരിച്ച് ഈ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്നു.ആനകളുടെ ഉൽപ്പത്തി, ലക്ഷണം, സ്ത്രീപുരുഷവ്യത്യാസങ്ങൾ, വയസ്സുകൾ, സത്വഭേദങ്ങൾ, മദഭേദങ്ങൾ, മദം പൊട്ടിയ കാട്ടാനകളെ പിടിച്ചുകെട്ടുന്ന രീതികൾ, ക്രമങ്ങൾ, ഋതുക്കൾ, ആചാരഭേദങ്ങൾ, ഗുണങ്ങൾ എന്നിവയെപറ്റി വിശദമായി പ്രതിപാദിക്കുന്ന കൃതിയാണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആനശാസ്ത്രം
  • പ്രസിദ്ധീകരണ വർഷം: 1963
  • അച്ചടി: Kamala Press, Trichur 
  • താളുകളുടെ എണ്ണം:  92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – ത്രിവേണി

1942 – ൽ പ്രസിദ്ധീകരിച്ച, ത്രിവേണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1942 - ത്രിവേണി
1942 – ത്രിവേണി

വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, കെ.കെ. രാജാ എന്നിവരുടെ കവിതകൾ ഉൾക്കൊള്ളുന്ന കവിതാസമാഹാരമാണ് ഈ കൃതി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ത്രിവേണി
  • പ്രസിദ്ധീകരണ വർഷം: 1942
  • അച്ചടി: Mangalodayam Press, Trichur
  • താളുകളുടെ എണ്ണം: 68   
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി