1931 – ഭാരതംപ്രബന്ധം – സി. കെ. രാമൻനമ്പ്യാർ, കെ. രാമൻനമ്പ്യാർ

1931-ൽ പ്രസിദ്ധീകരിച്ച, സി. കെ. രാമൻനമ്പ്യാർ അവർകൾ, കെ. രാമൻനമ്പ്യാർ എന്നിവർ രചിച്ച ഭാരതംപ്രബന്ധം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1931 - ഭാരതംപ്രബന്ധം - സി. കെ. രാമൻനമ്പ്യാർ അവർകൾ, കെ. രാമൻനമ്പ്യാർ
1931 – ഭാരതംപ്രബന്ധം – സി. കെ. രാമൻനമ്പ്യാർ അവർകൾ, കെ. രാമൻനമ്പ്യാർ

മഹാഭാരതം കാവ്യത്തിൻ്റെ ഭാഷാവ്യാഖ്യാനം ആണ് ഭാരതം പ്രബന്ധം. മഹാഭാരതം പൂർണമായി ഭാഷാവ്യാഖ്യാനത്തോടെ ഇതിൽ വിവരിക്കുന്നു.  ഈ ഭാഗത്ത് അടങ്ങിയിരിക്കുന്നത് പാഞ്ചാലീസ്വയംവരം(ഉത്തരഭാഗം), യുധിഷ്ഠിരാഭിഷേകം, സുന്ദോപസുന്ദോപാഖ്യാനം എന്നീ വിഷയങ്ങളാണ്. ഓരോ ശ്ലോകങ്ങളും  വിശദമായി വ്യാഖ്യാനിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:ഭാരതംപ്രബന്ധം
  • പ്രസിദ്ധീകരണ വർഷം:1931
  • അച്ചടി: തൃശ്ശിവപേരൂർ ഭാരതവിലാസം അച്ചുകൂടം
  • താളുകളുടെ എണ്ണം:150

സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – രാമായണം – ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം- പുനം നമ്പൂതിരി

1928 ൽ പ്രസിദ്ധീകരിച്ച പുനം നമ്പൂതിരി രചിച്ചു എന്ന് കരുതപ്പെടുന്ന രാമായണം ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു  വെക്കുന്നത്.

1928 - രാമായണം - ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം- പുനം നമ്പൂതിരി
1928 – രാമായണം – ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം- പുനം നമ്പൂതിരി

സംസ്കൃത സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതും ഭാഷാ സാഹിത്യകാരന്മാർ അനുകരിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചമ്പൂ പ്രസ്ഥാനം. രാമായണ കഥയെ ആസ്പദമാക്കി പുനം നമ്പൂതിരി രചിച്ച നമ്പൂതിരി ചമ്പൂകാവ്യമാണ് രാമായണം ഭാഷാചമ്പൂപ്രബന്ധം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: രാമായണം ഭാഷാചമ്പൂപ്രബന്ധം ഉദ്യാനപ്രവേശം
    • പ്രസിദ്ധീകരണ വർഷം: 1928
    • അച്ചടി: മംഗളോദയം പവർ പ്രസ്സ്
    • താളുകളുടെ എണ്ണം: 120
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

1933 – ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി – ഉള്ളൂർ എസ്. പരമേശ്വരയ്യർ

1933 ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ് പരമേശ്വരയ്യർ രചിച്ച ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി എന്ന പുസ്തകത്തിൻ്റെ ഒൻപതാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1933 - ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1933 – ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി – ഉള്ളൂർ എസ്. പരമേശ്വരയ്യർ

മാധവ ചാക്യാരുടേതെന്ന് പറയപ്പെടുന്ന ശങ്കരവിജയത്തിൽ നിന്നു സംഗ്രഹിച്ചിട്ടുള്ള കാവ്യമാണ് ഭക്തിദീപിക. കഥാംശത്തിൽ മൂലകൃതിയിൽ നിന്നും വ്യത്യാസമൊന്നും വരുത്തിയിട്ടില്ല . സകലമനുഷ്യർക്കും സഞ്ചരിക്കാവുന്ന ഒരു പാതയാണ് ഭക്തിമാർഗം എന്ന് ഇതിൽ സൂചിപ്പിക്കുന്നു .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി
    • രചയിതാവ്: ഉള്ളൂർ എസ്. പരമേശ്വരയ്യർ
    • പ്രസിദ്ധീകരണ വർഷം: 1933
    • അച്ചടി: ഉള്ളൂർ പബ്ലിഷേഴ്സ്, തിരുവനന്തപുരം
    • താളുകളുടെ എണ്ണം: 88
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി