കറുത്ത അരയന്നവും സുവിശേഷ സന്തോഷവും – സ്കറിയ സക്കറിയ

കളരിക്കലച്ചൻ അനുസ്മരണ കൂട്ടായ്മയുടെ പ്രസിദ്ധീകരണത്തിൽ സ്കറിയ സക്കറിയ എഴുതിയ കറുത്ത അരയന്നവും സുവിശേഷ സന്തോഷവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  2013 ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തപ്പോൾ പുതിയ പോപ്പായി ചുമതലയേറ്റ ഫ്രാൻസീസ് മാർപാപ്പയെ കുറിച്ചാണ് ലേഖനം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച് സമ്പത്തിൻ്റെ വഴി വിട്ട് സാധാരണ ജീവിതം നയിച്ച ചരിത്രപുരുഷനും, പരിസ്ഥിതി ബോധത്തിൻ്റെ പുണ്യാളനും കൂടിയായിരുന്നു പോപ്പ് ഫ്രാൻസീസ് അസ്സീസ്സി. അദ്ദേഹത്തിൻ്റെ നാമം സ്വീകരിച്ച് എളിമയുടെയും സാഹോദര്യത്തിൻ്റെയും സമഭാവനയുടെയും പ്രതീകമായി കത്തോലിക്കാ സഭയുടെ പ്രത്യാശയായി മാറിയ ഫ്രാൻസിസ് മാർപാപ്പ സഭക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ലേഖകൻ വിലയിരുത്തുന്നു.

ഈ വിഷയത്തിൻ്റെ സംക്ഷിപ്ത രൂപം (ഇതേ തലക്കെട്ടിൽ സ്കറിയ സക്കറിയ അസ്സിസി ആനുകാലികത്തിൽ എഴുതിയത്)  2023 ഫെബ്രുവരി 28 ന്  (https://gpura.org/blog/2014-karutha-arayannavum-suvishesha-santhoshavum-scaria-zacharia/) മറ്റൊരു ബ്ലോഗിൽ പുറത്തു വിട്ടിരുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

കറുത്ത അരയന്നവും സുവിശേഷ സന്തോഷവും - സ്കറിയ സക്കറിയ

കറുത്ത അരയന്നവും സുവിശേഷ സന്തോഷവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കറുത്ത അരയന്നവും സുവിശേഷസന്തോഷവും
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Kalarikkalachan Anusmarana Koottayma
  • താളുകളുടെ എണ്ണം: 08
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – വിനോബാജിയുടെ ഗീതാപ്രവചനം – സി. കെ. മൂസ്സത്

1982 ലെ പ്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ വിനോബാജിയുടെ ഗീതാപ്രവചനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1932 ഫെബ്രുവരി – ജൂൺ മാസങ്ങളിൽ വിനോബാജിയുടെ ജെയിൽ വാസ സമയത്ത് കൂടെയുണ്ടായിരുന്ന സ്വതന്ത്ര്യ സമര സഖാക്കളോട് ഭഗവദ്ഗീതയെ കുറിച്ചു നടത്തിയ പ്രഭാഷണങ്ങളുടെ സംഗ്രഹമാണ് പിന്നീട് ഗീതാപ്രവചനം എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ഗീതാപ്രവചനത്തിൻ്റെ സുവർണ്ണ ജുബിലി പ്രമാണിച്ച് മഹാരാഷ്ട്രയിലെ പൗനാർ ആശ്രമം പ്രസിദ്ധീകരിച്ച സ്മരണികയിൽ വന്ന ഇംഗ്ലീഷ് ലേഖനത്തിന് ലേഖകൻ തന്നെ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ഇത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982 - വിനോബാജിയുടെ ഗീതാപ്രവചനം

1982 – വിനോബാജിയുടെ ഗീതാപ്രവചനം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിനോബാജിയുടെ ഗീതാപ്രവചനം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – യോഗചികിൽസാ സെമിനാർ

1960 സെപ്തംബർ മാസം 29 മുതൽ ഒക്ടോബർ 2 വെരെയുള്ള ദിവസങ്ങളിൽ കേരള യോഗാസന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു വെച്ച് നടന്ന യോഗചികിൽസാ സെമിനാറിൻ്റെ കാര്യപരിപാടികൾ ഉൾപ്പെടുത്തി പുറത്തിറക്കിയ യോഗചികിൽസാ സെമിനാർ എന്ന ലഖുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1960 - യോഗചികിൽസാ സെമിനാർ

1960 – യോഗചികിൽസാ സെമിനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: യോഗചികിൽസാ സെമിനാർ
    • പ്രസാധകൻ : Kerala Yogasana Sangham, Trivandrum
    • പ്രസിദ്ധീകരണ വർഷം: 1960
    • താളുകളുടെ എണ്ണം: 20
    • അച്ചടി: University Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം

ക്രൈസ്തവ ജനസമൂഹത്തിൻ്റെ സമുദ്ധാരണത്തിനും സംശുദ്ധിക്കുമായി സ്വജീവിതം മാറ്റിവെച്ച മനുഷ്യസ്നേഹിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് 1972 ൽ പുറത്തിറക്കിയ ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ശതാബ്ദി ആഘോഷ സമ്മേളനങ്ങളിൽ ചെയ്ത പ്രസംഗങ്ങളും, അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും, അനുബന്ധ ലേഖനങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിച്ചതാണ് ഈ സ്മരണിക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1972 - ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം
1972 – ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം
  • എഡിറ്റർ : T.M.Chummar
  • പ്രസാധകർ : K.C.M.Souvnir Committee, Kunammavu
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 230
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം – സി. കെ. മൂസ്സത്

1969 ലെ ശാസ്ത്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1969 ഫെബ്രുവരി 22, 23 തിയതികളിൽ കൊല്ലം എസ്. എൻ കോളേജിൽ വെച്ച് സംസ്ഥാന ഭാഷാ സ്ഥാപനത്തിൻ്റെയും, ശാസ്ത്രസാഹിത്യപരിഷത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മാതൃകാ ക്ലാസ്സുകളിൽ അധ്യയന മാധ്യമം എന്ന ചർച്ചായോഗത്തിലെ അദ്ധ്യക്ഷപ്രസംഗത്തിൻ്റെ പകർപ്പാണ് ലേഖനവിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1969 - അധ്യാപന മാധ്യമമാറ്റപ്രശ്നം - സി. കെ. മൂസ്സത്

1969 – അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2017 – ആലിയായുടെ കൺവഴി – സ്കറിയ സക്കറിയ

2017 ജൂലായ് മാസത്തിലെ സമകാലിക മലയാളം ആനുകാലികത്തിൽ (പുസ്തകം 21 ലക്കം 07) സ്കറിയ സക്കറിയ എഴുതിയ ആലിയായുടെ കൺവഴി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളത്തിലെ പരമ്പരാഗത ജൂത സമുദായത്തിൻ്റെ ഇസ്രായേലിലേക്കുള്ള കുടിയേറ്റ വൃത്താന്തം പ്രമേയമാക്കിയ സേതുവിൻ്റെ നോവലായ ആലിയ എന്ന പുസ്തകത്തിൻ്റെ അവലോകനമാണ് ലേഖന വിഷയം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2017 - ആലിയായുടെ കൺവഴി - സ്കറിയ സക്കറിയ
2017 – ആലിയായുടെ കൺവഴി – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ആലിയായുടെ കൺവഴി
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2017
    • പ്രസാധകർ: Express Publications, Madurai
    • താളുകളുടെ എണ്ണം: 6
    • അച്ചടി: Vani Printings, Ernakulam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – അവിസ്മരണീയനായ കേശവമേനോൻ – സി. കെ. മൂസ്സത്

1978 ഡിസംബർ ലക്കം ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ അവിസ്മരണീയനായ കേശവമേനോൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഖിലാഫത്തു പ്രസ്ഥാനം, വൈക്കം സത്യാഗ്രഹം തുടങ്ങിയ സമരമുഖങ്ങളിലെ സജീവ സാന്നിധ്യവും, സ്വാതന്ത്ര്യ സമരസേനാനി, സാഹിത്യകാരൻ, മാതൃഭൂമിയുടെ സ്ഥാപകപ്രവർത്തകൻ, ദീർഘകാല പത്രാധിപർ എന്നീ നിലകളിൽ പ്രശസ്തനുമായ കെ. പി. കേശവമേനോനെ കുറിച്ചാണ് ലേഖനം. അദ്ദേഹവുമായുള്ള എഴുത്തുകുത്തുകളെ കുറിച്ചും, ഒരുമിച്ചു പങ്കെടുത്ത യോഗാനുഭവങ്ങളെ കുറിച്ചും ഓർത്തെടുക്കുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1978 - അവിസ്മരണീയനായ കേശവമേനോൻ - സി. കെ. മൂസ്സത്
1978 – അവിസ്മരണീയനായ കേശവമേനോൻ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അവിസ്മരണീയനായ കേശവമേനോൻ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1909 – കലിയുഗാവസ്ഥ – ഓട്ടംതുള്ളൽ

1909 ൽ നാരായണപിള്ള പൂജപ്പുര പ്രസിദ്ധീകരിച്ച കലിയുഗാവസ്ഥ –  ഓട്ടംതുള്ളൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1909 - കലിയുഗാവസ്ഥ - ഓട്ടംതുള്ളൽ

1909 – കലിയുഗാവസ്ഥ – ഓട്ടംതുള്ളൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: കലിയുഗാവസ്ഥ – ഓട്ടംതുള്ളൽ
    • പ്രസാധകൻ : നാരായണപിള്ള, പൂജപ്പുര 
    • പ്രസിദ്ധീകരണ വർഷം: 1909
    • താളുകളുടെ എണ്ണം: 16
    • അച്ചടി: Sreemoolarajavilasam Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1981- സുബ്രഹ്മണ്യ ഭാരതി – സി.കെ.മൂസ്സത്

1981 ജൂലായ് ആഗസ്റ്റ് ലക്കം ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ സുബ്രഹ്മണ്യ ഭാരതി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവിയും, ഗദ്യകാരനും, പത്രപ്രവർത്തകനും, രാഷ്ട്രീയ പ്രവർത്തകനുമായ സുബ്രഹ്മണ്യ ഭാരതിയുടെ ജീവിതത്തിൻ്റെ പല മേഖലകളിലുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ലേഖന വിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1981- സുബ്രഹ്മണ്യ ഭാരതി - സി.കെ. മൂസ്സത്
1981- സുബ്രഹ്മണ്യ ഭാരതി – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുബ്രഹ്മണ്യ ഭാരതി
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2005 – Jewish Malayalam Folk Songs – Text Discourse and Identity – Scaria Zacharia

Through this post, we are releasing the scan of Jewish Malayalam Folk Songs – Text Discourse and Identity. This  is published in June 1968 in the International Journal of Dravidian Lingistics (Book 34 Issue 02).

The article speaks about the text, discours and identity of songs sung by Jewish women on various religious occasions like religious festivals, family and social gatherings.

2005 - Jewish Malayalam Folk Songs - Text Discourse and Identity - Skariya Sakkariya

2005 – Jewish Malayalam Folk Songs – Text Discourse and Identity – Skariya Sakkariya

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Jewish Malayalam Folk Songs – Text Discourse and Identity
  • Author : Scaria Zacharia
  • Published Year: 2005
  • Number of pages: 18
  • Publisher : International Institute of Dravidian Languages, Trivandrum
  • Scan link: Link