1971 – മിഷൻ സ്മരണകൾ – ഗ്രിഗറി

1971-ൽ പ്രസിദ്ധീകരിച്ച, ഗ്രിഗറി എഴുതിയ മിഷൻ സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1971 - മിഷൻ സ്മരണകൾ - ഗ്രിഗറി
1971 – മിഷൻ സ്മരണകൾ – ഗ്രിഗറി

ഫാദർ ഗ്രിഗറി സിറോ മലബാർ സഭയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ ജീവിതവും സേവനവും സഭയുടെ വളർച്ചക്കും സമൂഹത്തിൻ്റെ ക്ഷേമത്തിനും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1921 ൽ സ്ഥാപിതമായ പന്തളം കത്തോലിക്കാ മിഷനിൽ സേവനമനുഷ്ടിച്ച രചയിതാവിൻ്റെ 1925 വരെയുള്ള കാലഘട്ടത്തിലെ മിഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച സ്മരണകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മിഷൻ സ്മരണകൾ
  • രചയിതാവ് : Gregory
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Catholic Mission Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1978 – Episcopal Silver Jubilee – Joseph Cardinal Parecattil

1978 ൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിൻ്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച Episcopal Silver Jubilee – Joseph Cardinal Parecattil എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1978 - Episcopal Silver Jubilee - Joseph Cardinal Parecattil
1978 – Episcopal Silver Jubilee – Joseph Cardinal Parecattil

എറണാകുളം അതിരൂപതയിലെ കത്തീഡ്രൽ ദേവാലയത്തിൻ്റെ വിവിധ ചിത്രങ്ങൾ, പാറേക്കാട്ടിൽ തിരുമേനിയുടെ സംക്ഷിപ്ത ജീവചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Episcopal Silver Jubilee – Joseph Cardinal Parecattil
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – കേരളദീപം – വറുഗീസ് കാഞ്ഞിരത്തിങ്കൽ

1978-ൽ പ്രസിദ്ധീകരിച്ച, വറുഗീസ് കാഞ്ഞിരത്തിങ്കൽ എഴുതിയ കേരളദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1978 - കേരളദീപം - വറുഗീസ് കാഞ്ഞിരത്തിങ്കൽ
1978 – കേരളദീപം – വറുഗീസ് കാഞ്ഞിരത്തിങ്കൽ

കേരളത്തിൽ ജനിച്ച ഒരു കത്തോലിക്കാ പുരോഹിതനും സാമൂഹ്യ പരിഷ്കർത്താവും ആധ്യാത്മിക നേതാവുമായ സെയിന്റ് കുര്യാക്കോസ് എലിയാസ് ചാവറയച്ചൻ്റെ ജീവചരിത്രമാണ് ഈ കൃതി. ചാവറ പിതാവിന്റെ ജീവിതം ആധ്യാത്മികതയും സാമൂഹിക സേവനവും സമന്വയിപ്പിച്ച ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ന് വരെ കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പ്രതിഫലിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരളദീപം
  • രചയിതാവ് : Varghese Kanjirathumkal
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 72
  • അച്ചടി: Pressman, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – FCC Devamatha Province Centenary Souvenir

1988 ൽ ഫ്രാൻസിസ്കൻ ക്ലാര സഭയുടെ ദേവമാതാ പ്രോവിൻസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ FCC Devamatha Province Centenary  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1988 - FCC Devamatha Province Centenary Souvenir
1988 – FCC Devamatha Province Centenary Souvenir

പ്രമുഖരുടെ ആശംസകൾ, ഫ്രാൻസിസ്കൻ ക്ലാര സഭയുടെ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രം, സ്മരണകൾ, ഈടുറ്റ ലേഖനങ്ങൾ, കവിതകൾ, സഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആദ്യകാല ചിത്രങ്ങൾ, ശതാബ്ദി ആഘോഷങ്ങളുടെ ചിത്രങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: FCC Devamatha Province Centenary Souvenir
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 222
  • അച്ചടി: Sandesanilayam Press, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – Sacred Heart English School Champakulam – രജതജൂബിലി സ്മാരകം

1947 ൽ Sacred Heart English School Champakulam പ്രസിദ്ധീകരിച്ച രജതജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1947 - Sacred Heart English School Champakulam - രജതജൂബിലി സ്മാരകം
1947 – Sacred Heart English School Champakulam – രജതജൂബിലി സ്മാരകം

സ്കൂളിൻ്റെ സ്ഥാപനം മുതലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട്, സ്കൂളിൻ്റെ സ്ഥാപനം മുതൽ അവിടെ സേവനമനുഷ്ടിച്ചിട്ടുള്ള മാനേജർമാർ, ഹെഡ് മാസ്റ്റർമാർ, അധ്യാപകർ, ബിരുദദാരികളായ പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ പേരുവിവരങ്ങൾ, രജതജൂബിലി ആഘോഷത്തിൻ്റെ വിശദവിവരങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Sacred Heart English School Champakulam – രജതജൂബിലി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 26
  • അച്ചടി: St. Francis Sales Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം – ഓം പ്രകാശ് മന്ത്രി

1964-ൽ പ്രസിദ്ധീകരിച്ച, ഓം പ്രകാശ് മന്ത്രി എഴുതിയ മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1964 - മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം - ഓം പ്രകാശ് മന്ത്രി
1964 – മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം – ഓം പ്രകാശ് മന്ത്രി

രചയിതാവ് പീക്കിങ്ങിൽ വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി ട്രാൻസ്ലേറ്ററായി കുടുംബസമേതം താമസിച്ച സമയത്ത് അദ്ദേഹത്തിൻ്റെ വ്യക്തി പരമായ അനുഭവസമ്പത്തിൻ്റെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതിയാണിത്. ചൈനയുടെ ആശയപരവും, രാഷ്ട്രീയവുമായ നയങ്ങളിൽ വന്ന മാറ്റങ്ങൾ, സോവിയറ്റ് യൂണിയനോടും ഇന്ത്യയോടും തെറ്റായ സമീപനങ്ങൾ കൈ കൊള്ളാനുണ്ടായ സാഹചര്യങ്ങൾ, സോഷ്യലിസ്റ്റ് പരിപാടികൾ നടപ്പിൽ വരുത്തുന്നതിൽ ചൈനക്ക് തെറ്റു പറ്റിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം
  • രചയിതാവ് : Om Prakash Manthri
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 118
  • അച്ചടി: Shahul’s Press and Publications, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – അക്ബർ – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

1955-ൽ പ്രസിദ്ധീകരിച്ച, കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ അക്ബർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - അക്ബർ - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
1955 – അക്ബർ – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

1872ൽ ഡച്ചുകാരനായ വാൻലിംബർഗ്ഗ് ബ്രൊവർ എഴുതിയ മൂലകൃതിയുടെ പരിഭാഷയാണ് ഈ ഗ്രന്ഥം. പിന്നീട് ജർമ്മർ ഭാഷയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷകൾ ഉണ്ടായി. 1879ൽ ഉണ്ടായ ഇംഗ്ലീഷ് പരിഭാഷയിൽ നിന്നാണ് ഈ പുസ്തകത്തിൻ്റെ തർജ്ജമ ഉണ്ടാകുന്നത്. അക്ബർ ചക്രവർത്തിയുടെ സംക്ഷിപ്ത ജീവചരിത്രം മനോഹരമായ ഒരു നോവൽ പോലെ എഴുതപ്പെട്ടിരിക്കുന്നു. ഒപ്പം തന്നെ അദ്ദേഹത്തിൻ്റെ ശക്തിദൗർബല്ല്യങ്ങൾ, ഭരണപരിഷ്കാരങ്ങൾ, രാജ്യഭരണം, സാമന്ത രാജ്യങ്ങളിലെ സ്ഥിതിഗതികൾ, പടയോട്ടം തുടങ്ങി ചരിത്രവിഷയങ്ങളുടെ വിശദാംശങ്ങളും ചേർത്തിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അക്ബർ
  • രചയിതാവ് : Keralavarma Valiyakoyithampuran
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: B.V. Printing Works, Trivandrum
  • താളുകളുടെ എണ്ണം: 350
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – പ്രീ ഡിഗ്രി – പ്രായോഗിക രസതന്ത്രം

1972 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച  പ്രീ ഡിഗ്രി – പ്രായോഗിക രസതന്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1972 - പ്രീ ഡിഗ്രി - പ്രായോഗിക രസതന്ത്രം
1972 – പ്രീ ഡിഗ്രി – പ്രായോഗിക രസതന്ത്രം

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രീ ഡിഗ്രി – പ്രായോഗിക രസതന്ത്രം
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 198
  • അച്ചടി: Mudralaya Printers, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1972 – സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം

1972 ൽ വിശുദ്ധ തോമാശ്ലീഹയുടെ പത്തൊൻപതാം ചരമശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1972 - സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം
1972 – സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം

വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെ മുഴുവനും വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പുതുജീവനിൽ പങ്കാളിത്തം എന്ന മുദ്രാവാക്യത്തോടെ അഖിലകേരളാടിസ്ഥാനത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ പല കർമ്മപദ്ധതികളും ഇടവക തലത്തിലും രൂപതാതലത്തിലും നടപ്പാക്കുന്നതിനു മാർഗ്ഗനിർദ്ദേശം നൽകുന്നു ഈ സ്മരണിക. മതമേലധ്യക്ഷന്മാർ, പ്രധാനമന്ത്രി, സംസ്ഥാന ഗവർണ്ണർ, മുഖ്യമന്ത്രി തുടങ്ങിയവരുടെ ആശംസകൾ, സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര, ഓർത്തഡോക്സ് സിറിയൻ, മാർതോമ്മ സിറിയൻ, സി.എസ്.ഐ തുടങ്ങിയ സഭകളുടെ ആർച്ച് ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും ഫോട്ടോകൾ, ലത്തീൻ ബൂളായുടെ മലയാള പരിഭാഷ, സംയുക്ത ഇടയലേഖനം, വൈദികരുടെ സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, കേരള സഭാ ചരിത്രത്തിലെ നാഴികക്കല്ലുകൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: LFI Press, Thevara
  • താളുകളുടെ എണ്ണം: 238
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2003 – Mount Carmel College Bangalore Annual

Through this post we are releasing the scan of the Mount Carmel College Bangalore Annual 2002-2003. 

2003 – Mount Carmel College Bangalore Annual
2003 – Mount Carmel College Bangalore Annual

The annual provides the details of the activities of the college during the academic year 2002-03 and features creative writing by the students. It contains the Annual Report of the College for the year 2002-03 and various articles and poems written by the students in English, Hindi, Tamil, Kannada and French and Sanskrit. Photos of the Arts and Sports events, and achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel College Digitization Project.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name:  Mount Carmel College Bangalore Annual
  • Published Year: 2003
  • Number of pages: 184
  • Scan link: Link