1999-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച, പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1999 – പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി
കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, പുതിയ പാഠ്യപദ്ധതിയെ വളർത്തുക, ലക്ഷ്യബോധത്തോടെ പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ സമഗ്രമായൊരു പരിഷ്കാരം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് 1999 ഏപ്രിൽ 18 മുതൽ 27 വരെ നടത്തിയ വാഹനജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണിത്.
1999-ൽ കേരള സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച, കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1999 – കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ
കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണിത്. 1998 ഒക്ടോബർ 24, 25 തിയതികളിൽ തിരുവനന്തപുരത്ത് വെച്ചു സംഘടിപ്പിച്ച ശില്പശാലയിൽ കരിക്കുലം, പാഠപുസ്തകങ്ങൾ, അധ്യാപന സഹായി. അധ്യാപക പരിശീലനം, മൂല്യനിർണ്ണയം, വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ ഇടപെടൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നടന്ന സമഗ്രമായ ചർച്ചകളുടെ ക്രോഡീകരണമാണ് പുസ്തകത്തിലെ വിഷയം
1936-ൽ പ്രസിദ്ധീകരിച്ച, മർസ്ലീൻ എഴുതിയ തിരുസഭാ ചരിത്രസംഗ്രഹം – ഒന്നും രണ്ടും ഭാഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1936 – തിരുസഭാ ചരിത്രസംഗ്രഹം – ഒന്നും രണ്ടും ഭാഗങ്ങൾ – മർസ്ലീൻ
വാള്യം ഒന്നിൽ പഴയ കത്തോലിക്കാ, സിറോ-മലബാർ സഭകൾ എവിടെനിന്നുമാണ് തുടങ്ങിയതെന്ന് വിശദീകരിക്കുന്നതോടൊപ്പം ആദ്യ സന്ദേശകർ (Missionaries) എത്തുന്നത്, പള്ളികൾ സ്ഥാപിക്കുന്നത്, വിശ്വാസികൾക്ക് എങ്ങനെ ക്രൈസ്തവ ജീവിതം രൂപപ്പെടുന്നത് തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങൾ വിവരിച്ചിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സഭയുടെ തുടക്കം, വികാസം, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം എന്നിവയെ സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥമാണ് ഇത്. കൂടാതെ പള്ളികൾ എവിടെയെല്ലാം സ്ഥിതിചെയ്തിരുന്നു, വിശ്വാസികളുടെ സമൂഹം എങ്ങനെ ദേശീയ, പ്രദേശിക, സമുദായ ബന്ധങ്ങളിലൂടെ വളർന്നു, കുടുംബപരമ്പരകളുടെയും ഗ്രാമ ജീവിതത്തിന്റെയും ചരിത്രം, ക്രൈസ്തവരുടെ ജീവിതശൈലി എന്നീ വിഷയങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
രണ്ടാം ഭാഗത്തിൽ സഭയുടെ വളർച്ച, പ്രവർത്തനങ്ങൾ, മിഷണറി പ്രസ്ഥാനങ്ങൾ എന്നീ വിവരങ്ങൾക്ക് പുറമെ സഭയുടെ വിപുലീകരണം, വിശ്വാസികളുടെ കൂട്ടായ്മകൾ, മിഷിനറി പ്രവർത്തനങ്ങൾ, വിദ്യാഭ്യാസവും ശിക്ഷണവും, സാമൂഹിക സാംസ്കാരിക ഇടപെടലുകൾ എന്നിവയെ പറ്റി വിശദീകരിക്കുന്നു.
CMI സന്ന്യാസസമൂഹത്തിൻ്റെ സ്ഥാപക പിതാക്കളായ മൂന്നു പേരുടെ ജീവചരിത്ര പുസ്തകമായ സ്ഥാപകപിതാക്കന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1989 – സ്ഥാപകപിതാക്കന്മാർ
സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാരായ പാലയ്ക്കൽ തോമ്മാ മൽപ്പാനച്ചൻ, പോരൂക്കര തോമ്മാ മൽപ്പാനച്ചൻ, ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ എന്നിവരുടേ ആധികാരിക ലഘു ചരിത്രങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. സ്ഥാപക പിതാക്കന്മാരുടെ ആദിദർശനവും ചൈതന്യവും വെളിപ്പെടുത്തുന്ന കൃതിയാണിത്.
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെലകുസുമം മാസികയുടെ 1929 – 1930 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 24 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1929 – 1930 – കർമ്മെലകുസുമം മാസികയുടെ 24 ലക്കങ്ങൾ
മതജീവിതത്തിൽ ധ്യാനാത്മകതയും ആത്മീയവികസനവും പ്രോത്സാഹിപ്പിക്കാൻ പ്രസിദ്ധീകരിക്കപ്പെട്ട ഒരു മാസികാ പ്രസിദ്ധീകരണം ആണ് കൎമ്മെല കുസുമം മാസിക. പ്രത്യേകിച്ച് കാർമ്മലൈറ്റ് സഭയുടെ ആത്മീയ പാരമ്പര്യവും വിശുദ്ധന്മാരുടെ മാതൃകകളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.
1939-ൽ ശ്രീ രാമവർമ്മ ഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, പ്രഹ്ലാദചരിതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1939 – പ്രഹ്ലാദചരിതം കിളിപ്പാട്ട്
മലയാളത്തിലെ പ്രശസ്തമായ കിളിപ്പാട്ട് കാവ്യങ്ങളിലൊന്നാണ് പ്രഹ്ലാദചരിതം കിളിപ്പാട്ട് . മഹാഭാഗവതത്തിലെ പ്രഹ്ലാദകഥയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതിയിൽ ഭക്തിയുടെ മഹത്വം പ്രധാനമായി അവതരിപ്പിക്കുന്നു.
Through this post we are releasing the scan of 12 Issues of FACT Magazine Volume 05 published in the year 1950 and 1951.
1950 – 12 Issues of FACT Magazine Volume 05
Fact – Fertilisers & Chemicals Travancore Ltd, an agrochemical company founded in 1943. These magazines are the house magazine / company periodical published by the company associated with The Fertilisers and Chemicals Travancore Limited (FACT) — one of India’s earliest fertilizer manufacturers. The Contents of the Magazine are Editorial, Articles on various subjects related to Agriculture, Industry, Food Production, News and Notes, Question Box etc.
Through this post we are releasing the scan of Ernakulam Maharaja’s College Magazine Vol- XII – Issue – 01published in the year 1929
1929 – Ernakulam Maharaja’s College Magazine Vol- XII – Issue – 01
Ernakulam Maharaja’s College traces its roots back to a school founded in the mid-19th century which over time evolved in structure and status toward a college. The college as such was formally established by around 1875. Over the years, it has grown both in academic profile and infrastructure; most recently, it marked a 150th anniversary of its inception. It is a government college, currently functioning with autonomous status. It is one of the oldest and most prestigious colleges in the state of Kerala, with a long tradition of academic excellence, cultural contributions, and alumni influence.
The articles covered different topics like College Notes, literary articles written by students and staff, College Day statement of accounts, Business notes etc.
1972-ൽ പ്രസിദ്ധീകരിച്ച, സ്നേഹവും സേവനവും – സ്റ്റാൻഡേർഡ് – VI എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1972 – സ്നേഹവും സേവനവും – സ്റ്റാൻഡേർഡ് – VI
അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പി.ഒ.സി. പബ്ലിക്കേഷൻ പുറത്തിറക്കിയ സന്മാർഗ്ഗശാസ്ത്രപരമ്പരയിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള സന്മാർഗ്ഗ പാഠാവലിയാണ് ഈ പുസ്തകം.
1973-ൽ പ്രസിദ്ധീകരിച്ച, അവകാശങ്ങളും ചുമതലകളും – സ്റ്റാൻഡേർഡ് VIII എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1973 – അവകാശങ്ങളും ചുമതലകളും – സ്റ്റാൻഡേർഡ് – VIII
അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പി.ഒ.സി. പബ്ലിക്കേഷൻ പുറത്തിറക്കിയ സന്മാർഗ്ഗശാസ്ത്രപരമ്പരയിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള സന്മാർഗ്ഗ പാഠാവലിയാണ് ഈ പുസ്തകം.