1939 – ഗദ്യസുമാവലി

1939-ൽ പ്രസിദ്ധീകരിച്ച, എ. ബാലകൃഷ്ണപിള്ള എഡിറ്റ് ചെയ്ത ഗദ്യസുമാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഭാഷയിലെ മിക്ക ഗദ്യപ്രസ്ഥാനങ്ങളുടെയും ഗദ്യരൂപങ്ങളുടെയും മാതൃകകൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളുടെ ആവശ്യാനുസരണം തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. ശാസ്ത്രം, കല, ചരിത്രം, ജീവചരിത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പതിനേഴ്  ലേഖനങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. വിദ്യാർത്ഥികൾക്ക് മാത്രമല്ല, സാഹിത്യത്തിൽ താല്പര്യമുള്ള ഏവർക്കും സഹായകമാണ് ഈ പുസ്തകം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഗദ്യസുമാവലി
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി: K. P Works, Thiruvananthapuram
  • താളുകളുടെ എണ്ണം: 202
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – പ്രരോദനം

1926-ൽ പ്രസിദ്ധീകരിച്ച, കുമാരനാശാൻ എഴുതിയ പ്രരോദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് കുമാരനാശാൻ. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ ആർ രാജരാജവർമ്മയുടെ വിയോഗത്തിൽ മനസ്സു നൊന്ത് ആശാൻ രചിച്ച വിലാപകാവ്യമാണ് പ്രരോദനം. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനത്തിൽ ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ആത്യന്തിക യാഥാർത്ഥ്യം എന്തെന്ന് അന്വേഷിക്കുകയാണ് ഈ ദാർശനിക കാവ്യം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രരോദനം
  • പ്രസിദ്ധീകരണ വർഷം: 1926
  • അച്ചടി: Vidyabhivardhini , Kollam
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – കോൺഗ്രസ്സ് ഗീത

1947-ൽ പ്രസിദ്ധീകരിച്ച, കോൺഗ്രസ്സ് ഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1885-ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമായത്. 1885-ൽ ബോംബെയിൽ വെച്ചു നടന്ന ഒന്നാം കോൺഗ്രസ്സ് മുതൽ 1946-ൽ മീററ്റിൽ വെച്ചു നടന്ന അമ്പത്തിനാലാമത് കോൺഗ്രസ്സ് വരെ നടന്ന അധ്യക്ഷപ്രസംഗങ്ങളുടെ സംഗ്രഹമാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്വാതന്ത്ര്യലബ്ദിക്കു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങളുടെയും സംഭവബഹുലമായ പ്രക്ഷോഭണ പരിപാടികളുടെയും ചരിത്രം കൂടിയാണ് ഈ ചെറു ഗ്രന്ഥം. കെ പി നാരായണൻ ആണ് ഈ പ്രസംഗങ്ങൾ സമാഹരിച്ചത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കോൺഗ്രസ്സ് ഗീത
  • രചയിതാവ് :  കെ. പി നാരായണൻ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 92
  • അച്ചടി: B. K. M Press, Alappuzha
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – പുഷ്പാഞ്ജലി

1931-ൽ പ്രസിദ്ധീകരിച്ച, തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ പുഷ്പാഞ്ജലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പത്തു കവിതകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ രചിക്കപ്പെട്ട ഈ കൃതി സമരരംഗത്ത് നിലകൊള്ളുന്ന രണ്ടു മഹാരഥന്മാരെ കുറിച്ച് -സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, ഗാന്ധിജി- എഴുതിയിട്ടുള്ളതാകുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: പുഷ്പാഞ്ജലി
  • രചയിതാവ്:  തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 50
  • അച്ചടി: S. V Press, Attingal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1962 – സമരം കഴിഞ്ഞു

1962-ൽ പ്രസിദ്ധീകരിച്ച, വിനയൻ എഴുതിയ സമരം കഴിഞ്ഞു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എട്ട് ചെറുകഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പുസ്തകത്തിൻ്റെ മുൻ/പിൻ കവറുകൾ നഷ്ടപ്പെട്ടിരിക്കുകയാണ്. ഗ്രന്ഥകാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്:  സമരം കഴിഞ്ഞു
  • രചയിതാവ്: വിനയൻ
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 136
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1965 – നല്ല കാഴ്ചകൾ

1965-ൽ പ്രസിദ്ധീകരിച്ച, പുലിയന്നൂർ എസ്. രാമയ്യർ എഴുതിയ നല്ല കാഴ്ചകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇതിഹാസങ്ങളെ അധികരിച്ച് ധാരാളം വ്യാഖ്യാനങ്ങൾ കലയിലും സാഹിത്യത്തിലും ഉണ്ടായിട്ടുണ്ട്. മഹാഭാരതത്തിലെ അനവധി കാവ്യ-കഥാ സന്ദർഭങ്ങളെ ഹൃദ്യവും ലളിതവുമായി ചിത്രീകരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. എട്ടിലധികം ഖണ്ഡകാവ്യങ്ങളുടെയും ആറിലധികം ഗദ്യഗ്രന്ഥങ്ങളുടെയും കർത്താവു കൂടിയാണ് പുലിയന്നൂർ എസ്. രാമയ്യർ.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നല്ല കാഴ്ചകൾ
  • രചയിതാവ് : പുലിയന്നൂർ എസ്. രാമയ്യർ
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 170
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – വിനീതവിഭവം

1935-ൽ പ്രസിദ്ധീകരിച്ച, തൈക്കാട്ടു ചന്ദ്രശേഖരൻ നായർ രചിച്ച വിനീതവിഭവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തൈക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ ഇരുപതു കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. എഴുത്തുകാരനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിനീതവിഭവം
  • രചയിതാവ് : തൈക്കാട്ടു ചന്ദ്രശേഖരൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Anantha Rama Varma Press, Fort, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945,46 – മദ്രാസ് പത്രിക

1945,46 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന മദ്രാസ് പത്രികയുടെ ഇരുപത്തിമൂന്ന് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഏകദേശം ഒരു വർഷക്കാലയളവിൽ ഇരുപത്തിഅഞ്ച് ലക്കങ്ങളാണ് മദ്രാസ് പത്രിക ഇറങ്ങിയത്. ലക്കം ഏഴ് ഡിജിറ്റൈസേഷന് ലഭ്യമായില്ല.

മദ്രാസ് പത്രികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മദ്രാസ് പത്രിക – 1945 സെപ്റ്റംബർ 7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 സെപ്റ്റംബർ 14 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 സെപ്റ്റംബർ 21  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 – സെപ്റ്റംബർ 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 –  ഒക്ടോബർ 05
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 – ഒക്ടോബർ 19 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 –  ഒക്ടോബർ 26 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 –  നവംബർ 02
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 – നവംബർ 09 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 – നവംബർ 16
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക 1945 – നവംബർ 23
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 നവംബർ 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 ഡിസംബർ 07 – 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 ഡിസംബർ 14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1945 – ഡിസംബർ 21
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1946 –  ജനുവരി 06
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1946 – ജനുവരി 11
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക 1946 – ജനുവരി 18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1946 ജനുവരി 25
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1946 ഫെബ്രുവരി 01 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1946 ഫെബ്രുവരി 08
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1946 – ഫെബ്രുവരി 15
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മദ്രാസ് പത്രിക – 1946 ഫെബ്രുവരി 22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – KARMA – Theosophical Manuel No. 4

Through this post we are releasing the scan of  KARMA – Theosophical Manual centenary edition written by Annie Besant

Karma is the fourth book in her series of Theosophical Manuals, a collection designed to provide a simple explanation of Theosophical teachings. The book explores the concept of karma, a law of cause and effect, emphasizing that our actions have consequences and shape our future lives. Besant also examines the relationship between karma and reincarnation, highlighting the importance of taking responsibility for our actions and striving for harmony with the laws of karma. 

We have received this document for digitization from the personal collection of  

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name:  KARMA – Theosophical Manual No. 4
  • Published Year: 1947
  • Number of pages: 98
  • Printer:  C. Subbarayudu, Vasanta Press, Madras
  • Scan link: Link

1948 – കവിരത്നമാല

1948-ൽ പ്രസിദ്ധീകരിച്ച, ചെന്നിത്തല കെ. കൃഷ്ണയ്യർ എഴുതിയ കവിരത്നമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനൊന്നാം ശതകത്തിൽ മധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന പന്ത്രണ്ടു കവികളക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. കവികളുടെ ജീവചരിത്രവും സാഹിത്യകൃതികളെ കുറിച്ചുള്ള സാമാന്യ വിവരണവും നൽകിയിരിക്കുന്നു

ഈ പുസ്തകത്തിൻ്റെ മുൻ കവർ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കവിരത്നമാല
  • രചയിതാവ് : ചെന്നിത്തല കെ. കൃഷ്ണയ്യർ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 256
  • അച്ചടി: Vignana Poshini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി