1948 – കവിരത്നമാല

1948-ൽ പ്രസിദ്ധീകരിച്ച, ചെന്നിത്തല കെ. കൃഷ്ണയ്യർ എഴുതിയ കവിരത്നമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനൊന്നാം ശതകത്തിൽ മധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന പന്ത്രണ്ടു കവികളക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. കവികളുടെ ജീവചരിത്രവും സാഹിത്യകൃതികളെ കുറിച്ചുള്ള സാമാന്യ വിവരണവും നൽകിയിരിക്കുന്നു

ഈ പുസ്തകത്തിൻ്റെ മുൻ കവർ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കവിരത്നമാല
  • രചയിതാവ് : ചെന്നിത്തല കെ. കൃഷ്ണയ്യർ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 256
  • അച്ചടി: Vignana Poshini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – അഞ്ചു കൊല്ലത്തെ നേട്ടങ്ങൾ

1951-ൽ മദിരാശി ഗവണ്മെൻ്റിൻ്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെൻ്റ് പ്രസിദ്ധീകരിച്ച അഞ്ചു കൊല്ലത്തെ നേട്ടങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സ്വാതന്ത്ര്യാനന്തരം മദ്രാസിൽ അധികാരത്തിൽ വന്ന ജനകീയ ഗവണ്മെൻ്റിൻ്റെ അഞ്ചു കൊല്ലത്തെ ഭരണനേട്ടങ്ങളെ വിലയിരുത്തുകയാണ് ഈ പുസ്തകം. ഐക്യകേരളരൂപീകരണത്തിനു മുൻപ് മലബാർ പ്രദേശം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. കാർഷിക വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുകയും ജലസേചനപദ്ധതികൾ വിപുലപ്പെടുത്തുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. കാർഷികജില്ലയായ പാലക്കാട്ടെ ജലസേചനാവശ്യങ്ങൾക്കായി 380 ലക്ഷം ചിലവഴിച്ച് മലമ്പുഴ അണക്കെട്ട് ഉൾപ്പെടുന്ന മലമ്പുഴ പദ്ധതിക്ക് 1949-ൽ തുടക്കം കുറിച്ചു. ഇത് കൂടാതെ ധാരാളം ചെറുകിട പദ്ധതികളും നടപ്പിലാക്കി

മലബാറിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും തലശ്ശേരി ബ്രണ്ണൻ കോളേജ് ഒന്നാം ഗ്രേഡ് കോളേജായി ഉയർത്തുകയും ചെയ്തു. മിനിക്കോയ് ദ്വീപിൽ ഒരു പ്രാഥമിക വിദ്യാലയം 1947-ൽ ആരംഭിച്ചു. ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി ഗവണ്മെൻ്റ് നടത്തിയ പരിഷ്കരണങ്ങളുടെ വിശദമായ വിവരങ്ങൾ ഈ പുസ്തകത്തിൽ കാണാം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അഞ്ചു കൊല്ലത്തെ നേട്ടങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: Thompson & Co. Ltd, Printers, Madras
  • താളുകളുടെ എണ്ണം:132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ഗണപതി

1947-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഗണപതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൗമുദി വാരികയിൽ രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചു വന്ന ലഘുകാവ്യമാണ് ഗണപതി

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  ഗണപതി
  • രചയിതാവ് : വള്ളത്തോൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – വത്സല

1950-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ എഴുതിയ വത്സല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വത്സല എന്ന ലഘുകാവ്യം ദ്വിതീയ വീചിക, തൃതീയ വീചിക, ചതുർത്ഥ വീചിക, പഞ്ചമ വീചിക, ഷഷ്ഠ വീചിക എന്നിങ്ങനെ തിരിച്ചിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വത്സല
  • രചയിതാവ് :ചങ്ങമ്പുഴ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – സാഹിത്യ ചിന്തകൾ

1945-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ എഴുതിയ സാഹിത്യ ചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കോട്ടയത്ത് വെച്ചു നടന്ന അഖിലകേരള പുരോഗമന സാഹിത്യസംഘടനയുടെ രണ്ടാം വാർഷിക സമ്മേളനത്തിൽ ചങ്ങമ്പുഴ നടത്തിയ അധ്യക്ഷപ്രസംഗമാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാഹിത്യ ചിന്തകൾ
  • രചയിതാവ് : ചങ്ങമ്പുഴ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 92
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1962 – കോഴിവളർത്തൽ

1962-ൽ പ്രസിദ്ധീകരിച്ച, കെ. കുഞ്ഞുകൃഷ്ണപിള്ള എഴുതിയ കോഴിവളർത്തൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വലിയ മുതൽമുടക്കില്ലാതെ വീട്ടിലിരുന്നു ചെയ്യാവുന്ന തൊഴിലുകളിലൊന്നാണ് കോഴി വളർത്തൽ. ശാസ്ത്രീയമായി കോഴിവളർത്തുന്നത് എങ്ങനെയെന്ന് രസകരമായി കഥാരൂപത്തിൽ എഴുതിയിരിക്കുന്നു

ഈ പുസ്തകത്തിൻ്റെ മുൻ/പിൻ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  കോഴിവളർത്തൽ
  • രചയിതാവ് : കെ. കുഞ്ഞുകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Star Press, Vazhuthacaud
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രണരേഖ – യുക്തിവാദ മാസിക

1982,84,85,87,88 എന്നീ വർഷങ്ങളിൽ പുറത്തിറങ്ങിയ രണരേഖ യുക്തിവാദ മാസികയുടെ ലഭ്യമായ 17 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വെക്കുന്നത്

രണരേഖ മാസികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

രണരേഖ യുക്തിവാദ മാസികയുടെ പത്രാധിപർ ആയിരുന്ന ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 02 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 02 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 02 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 03 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 03 ലക്കം 2
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 31
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 34
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 37
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 38
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 40
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 42
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 44
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 34
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 61
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 63
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 68
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 69
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 72
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – വൈകുണ്ഠൻ്റെ മരണപത്രം

ശരത്ചന്ദ്ര ചാറ്റർജി എഴുതി, 1956-ൽ കാരൂർ നാരായണൻ വിവർത്തനം ചെയ്ത വൈകുണ്ഠൻ്റെ മരണപത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ എഴുത്തുകാരിൽ ഒരാളാണ് ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാധ്യായ് / ശരത്ചന്ദ്ര ചാറ്റർജി. 1916-ൽ അദ്ദേഹം എഴുതിയ Baikunther Will എന്ന നോവലിൻ്റെ വിവർത്തനം ആണ് ഇത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  വൈകുണ്ഠൻ്റെ മരണപത്രം
  • രചയിതാവ്: ശരത്ചന്ദ്ര ചാറ്റർജി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 118
  • അച്ചടി:  India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – സൗന്ദര്യ ലഹരി

ശങ്കരാചാര്യർ എഴുതി, 1972-ൽ കടവൂർ ജി വേലുനായർ വിവർത്തനം ചെയ്ത സൗന്ദര്യ ലഹരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാർവതീ ദേവിയുടെ രൂപത്തിൻ്റെയും മാഹാത്മ്യത്തിൻ്റെയും വർണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ നാല്പത്തി ഒന്നു ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി പല വ്യാഖ്യാനങ്ങൾ ഈ കൃതിക്ക് ഉണ്ടായിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സൗന്ദര്യ ലഹരി 
  • രചയിതാവ്: ശങ്കരാചാര്യർ
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 54
  • അച്ചടി:  കൊല്ലം ജില്ലാ സഹകരണ പ്രസ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – മദ്രാസ് പത്രിക – ആഗസ്റ്റ് 31- ലക്കം1 വോള്യം 1

1945- ആഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച മദ്രാസ് പത്രികയുടെ ഒന്നാം ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1945-ൽ മദ്രാസിൽ നിന്നും (ഇന്നത്തെ ചെന്നൈ) പ്രസിദ്ധീകരിച്ചിരുന്ന മലയാള ഭാഷയിലെ മാസികകളിലൊന്നാണ് മദ്രാസ് പത്രിക. കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം. ഗോവിന്ദൻ ആയിരുന്നു പത്രാധിപർ. യുദ്ധസഞ്ചിക എന്ന പേരിൽ 1944-ൽ ഒരു മാസിക ഇറങ്ങിയിരുന്നതായി കാണുന്നു.  രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾ ആയിരുന്നു അതിൽ കൂടുതലും. അതിൻ്റെ തുടർച്ചയായി പുറത്തു വന്ന മദ്രാസ് പത്രികയും യുദ്ധത്തിൻ്റെ കെടുതികളും പ്രശ്നങ്ങളും ചർച്ച ചെയ്യുകയും അത് നേരിടുന്നതിനുള്ള പരിഹാരമാർഗങ്ങൾ അന്വേഷിക്കുകയും ചെയ്തു

പത്രം ഉത്ഭവിച്ച കാലഘട്ടം സാമൂഹ്യപരിഷ്കരണത്തിൻ്റെയും വിദ്യാഭ്യാസ വിപ്ലവത്തിൻ്റെയുമായതിനാൽ ഇതിനു വലിയ ചരിത്രപരവും സാംസ്കാരികവുമായ പ്രസക്തിയുണ്ട്. മലയാളത്തിലെ പ്രശസ്തരായ പല സാഹിത്യകാരന്മാരും മദ്രാസ് പത്രികയിൽ എഴുതിയിരുന്നു. പ്രശസ്ത ചരിത്രകാരനും അധ്യാപകനും ആയിരുന്ന എം ജി എസ് നാരായണൻ എസ് എം മുറ്റയിൽ, എസ് എം നെടുവ എന്നീ പേരുകളിൽ മാസികയിൽ കവിതകൾ എഴുതിയിട്ടുണ്ട്. ഏകദേശം ഒരു വർഷക്കാലമാണ് മാസിക ഇറങ്ങിയത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മദ്രാസ് പത്രിക ( Madras Patrika)
  • പ്രസിദ്ധീകരണ വർഷം: 1945
  • അച്ചടി: The Superintendent, Govt Press, Madras
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി