1975 – ഭൗതികവാദത്തെക്കുറിച്ച്

1975-ൽ പ്രസിദ്ധീകരിച്ച, സെബസ്റ്റ്യാനൊ ടിമ്പനാരൊ രചിച്ച ഭൗതികവാദത്തെക്കുറിച്ച് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇറ്റാലിയൻ സാഹിത്യ നിരൂപകനും ഭാഷാശാസ്ത്രജ്ഞനും മാർക്സിസ്റ്റ് ചിന്തകനും യുക്തിവാദിയും ആയിരുന്നു സെബസ്റ്റ്യാനൊ ടിമ്പനാരൊ. മാർക്സിയൻ രീതിശാസ്ത്രക്കാരും മറ്റും ആവശ്യപ്പെട്ടിരുന്ന വർഗസഹകരണത്തിൻ്റെയും സമരസപ്പെടലിൻ്റെയും സമ്പ്രദായത്തിൽ നിന്ന് തികച്ചും വിഭിന്നമായി എല്ലാതരം ആശയവാദ മാർക്സിയൻ വിശകലനങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് മാർക്സിയൻ ഭൗതികവാദത്തെ അതിൻ്റെ തനതായ അടിത്തറയിൽ ഉറപ്പിക്കാൻ അദ്ദേഹം ശ്രമം നടത്തി. ഭൗതികവാദത്തെക്കുറിച്ച് എന്ന തലക്കെട്ടിൽ ടിമ്പനാരൊ എഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് എടുത്ത രണ്ട് ലേഖനങ്ങളും അതിൻ്റെ അവതാരികയും അനുബന്ധവുമാണ് ഈ പുസ്തകം

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഭൗതികവാദത്തെക്കുറിച്ച്
  • രചയിതാവ് : Sebastiano Timpanaro
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 114
  • അച്ചടി: Sangeetha Printers, Panoor 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – സിപിഐ(എം) – സിപിഐ ഭിന്നത

1985-ൽ പ്രസിദ്ധീകരിച്ച, ഹർകിഷൻ സിങ് സൂർജിത് രചിച്ച സിപിഐ(എം) – സിപിഐ ഭിന്നത  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഏഴ് ലേഖനങ്ങളാണ് ഇതിലുള്ളത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരെന്ന് പുസ്തകത്തിൽ കാണുന്നില്ല. സി പി ഐ (എം) – സി പി ഐ പിളർപ്പിനു ശേഷം രണ്ട് പ്രസ്ഥാനങ്ങൾക്കും ബഹുജനങ്ങൾക്കിടയിലുണ്ടായ സ്വാധീനവും രണ്ട് പാർട്ടികളും മുന്നോട്ട് വെച്ച നയപരിപാടികളും വിശകലനം ചെയ്യുന്നു. രാഷ്ട്രീയവും അടവുനയങ്ങളും വ്യത്യസ്തമെങ്കിലും രണ്ട് പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോവേണ്ടുന്നതിൻ്റെ ആവശ്യകതയും ലേഖകൻ എടുത്തു പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : സിപിഐ(എം) – സിപിഐ ഭിന്നത
  • രചയിതാവ് : Harkishan Singh Surjeet
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 178
  • അച്ചടി:  Prathibha Printers and Social Scientist Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – എന്താണ് മാർക്സിസം

1974-ൽ പ്രസിദ്ധീകരിച്ച, എൻ ഇ ബാലറാം രചിച്ച എന്താണ് മാർക്സിസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസം എന്ത്, പ്രത്യയശാസ്ത്രമെന്ന രീതിയിൽ അതിൻ്റെ പ്രാധാന്യം എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുന്നു ആദ്യ അധ്യായത്തിൽ. പത്ത് അധ്യായങ്ങൾ അടങ്ങുന്ന ഉള്ളടക്കത്തിൽ വൈരുദ്ധ്യവാദം, മുതലാളിത്തം, ശാസ്ത്രീയ സോഷ്യലിസം എന്നിവയെല്ലാം തന്നെ വിശദമാക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു

  • പേര് : എന്താണ് മാർക്സിസം
  • രചയിതാവ് : എൻ ഇ ബാലറാം
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Merit Printers, Vazhuthacaud, Tvm-14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്

1979-ൽ പ്രസിദ്ധീകരിച്ച, ബിപ്ലബ് ദാസ് ഗുപ്ത രചിച്ച നക്സലൈറ്റ് പ്രസ്ഥാനം ഇന്ന് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് കെ കെ കൃഷ്ണകുമാർ ആണ്

1967-ൽ കനു സന്യാലിൻ്റെയും ചാരു മജൂംദാറിൻ്റെയും ജംഗൽ സന്താളിൻ്റേയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ൻ്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. 1970-കളോടെ പ്രസ്ഥാനം നിർണായകമായ ഘട്ടത്തിലായി, പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. എങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കകത്ത് ശ്രദ്ധേയമായ പ്രവണതയായി നക്സൽ പ്രസ്ഥാനം തുടരുന്നതിനെക്കുറിച്ച്  വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : നക്സലൈറ്റ് പ്രസ്ഥാനം
  • രചയിതാവ് : ബിപ്ലബ് ദാസ് ഗുപ്ത
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 76
  • അച്ചടി:  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1950 – കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം

1950-ൽ പ്രസിദ്ധീകരിച്ച കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ പ്രഹസനം രചിച്ചിട്ടുള്ളത് ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി ആണ്

എ ഡി 451-ൽ നടന്ന ക്രിസ്ത്യൻ സഭയുടെ ഒരു എക്യുമെനിക്കൽ കൗൺസിൽ ആയിരുന്നു സുന്നഹദോസ് എന്നറിയപ്പെടുന്ന കൗൺസിൽ ഓഫ് ചാൽസിഡോൺ. ബെഥേനിയയിലെ ചാൽസിഡോൺ നഗരത്തിൽ (ഇപ്പോഴത്തെ തുർക്കി) 451 ഒക്ടൊബർ 8 മുതൽ നവംബർ 1 വരെ 520ലധികം ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ കൗൺസിൽ നടന്നു. യൂത്തിച്ചസിൻ്റെയും (Eutyches) നെസ്തോറിയസിൻ്റെയും (Nestorius) പഠിപ്പിക്കലിനെതിരെ എഫിസസിലെ എക്യുമെനിക്കൽ കൗൺസിലിൻ്റെ പഠിപ്പിക്കലുകൾ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കൗൺസിലിൽ നടന്ന തീരുമാനങ്ങൾ ക്രിസ്തുശാസ്ത്രസംവാദങ്ങളിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കി

1949 മാർച്ച് 13-ന് തിരുവല്ലാ ഭദ്രാസന ദേവാലയത്തിൽ നടന്ന മഹായോഗത്തിൽ അവതരിപ്പിച്ച പ്രഹസനമാണ് ഇത്. ദൈവശാസ്ത്രസംബന്ധമായി നടത്തുന്ന പ്രസംഗങ്ങളും മറ്റും സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് പ്രഹസനരൂപത്തിൽ അവതരിപ്പിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 284
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – ഇ.എം.എസും മലയാള സാഹിത്യവും

പി ഗോവിന്ദപ്പിള്ള രചിച്ച ഇ.എം.എസും മലയാള സാഹിത്യവും  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

രാഷ്ട്രീയരംഗത്ത് എന്ന പോലെ സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇ എം എസ് എന്ന ധിഷണാശാലിയുടെ സാഹിത്യരംഗത്തും സാംസ്കാരിക മണ്ഡലങ്ങളിലുമുള്ള സൂക്ഷ്മവിചാരങ്ങൾ വിശകലനം ചെയ്യുന്ന കൃതിയാണ് പി ഗോവിന്ദപ്പിള്ളയുടെ  ‘ഇ എം എസും മലയാളസാഹിത്യവും’. പ്രതിഭയുടെ പ്രഭാവം, പ്രസ്ഥാനവും പ്രത്യയശാസ്ത്രവും, പ്രതിഭാസംഗമം, സാഹിത്യപ്രപഞ്ചം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി ഇം എം എസിന്റെ ഗ്രന്ഥങ്ങളുടെ രചനാപശ്ചാത്തലം, അദ്ദേഹത്തിന്റെ വ്യക്തിത്വവിശേഷം, നിരൂപണവൈദഗ്ധ്യം, പ്രത്യയശാസ്ത്രവീക്ഷണം എന്നിവ വിശദീകരിക്കുന്നു. മലയാളത്തിലെ മാർക്സിസ്റ്റുനിരൂപണത്തിനു അടിത്തറപാകിയ അടിസ്ഥാന സങ്കല്പങ്ങളെയും ഗോവിന്ദപ്പിള്ള ആലോചനയ്ക്കു വിധേയമാക്കുന്നുണ്ട്. അനുബന്ധങ്ങളായി 1992 ഏപ്രിൽ 26-27 തീയതികളിൽ പെരുമ്പാവൂരിൽ ചേർന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ സാഹിത്യസമ്മേളനരേഖയും ഇ എം എസിന്റെ ജീവിതരേഖയും നൽകിയിരിക്കുന്നു.

പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തെ സജീവമാക്കുന്നതിന് ഇ എം എസിനോടൊപ്പം പ്രവർത്തിച്ച എം എൻ കുറുപ്പിനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

2006 ഏപ്രിലിൽ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നു. 2011-ൽ കോട്ടയം ഡി സി ബുക്സ് ഇറക്കിയ രണ്ടാം പതിപ്പാണ് ഇപ്പോൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇ.എം.എസും മലയാള സാഹിത്യവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2011
  • അച്ചടി:  D.C.Press, Kottayam
  • താളുകളുടെ എണ്ണം: 296
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1981 – മനുഷ്യാവകാശ പ്രഖ്യാപനം

1981-ൽ വിജിൽ ഇൻഡ്യാ മൂവ്മെൻ്റ് പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്ര ജനറൽ അസംബ്ലി അംഗീകരിച്ച സാർവദേശീയ പ്രഖ്യാപനരേഖയുടെ പൂർണ്ണരൂപമാണ് ഇതിലുള്ളത്. ആദ്യത്തേത് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സാർവദേശീയ പ്രഖ്യാപനവും രണ്ടാമത്തേത് പൗരാവകാശങ്ങളെയും രാഷ്ട്രീയാവകാശങ്ങളെയും സംബന്ധിച്ചുള്ള ഉടമ്പടിയുമാണ്.. വിവർത്തനം ചെയ്തിരിക്കുന്നത് എ വി മുരിക്കൻ, അശോക് ചെറിയാൻ, പോളി മാത്യു എന്നിവർ ചേർന്നാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മനുഷ്യാവകാശ പ്രഖ്യാപനം
  • മലയാള പരിഭാഷ: എ വി മുരിക്കൻ, അശോക് ചെറിയാൻ, പോളി മാത്യു
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 72
  • അച്ചടി:  D.C.Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്

1983 – ൽ പ്രസിദ്ധീകരിച്ച, മാർക്സ്, എംഗൽസ് രചിച്ച  മതത്തെപ്പറ്റി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണൻ, എം. എസ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ്

മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്

മതത്തിൻ്റെ സാരസത്തയെയും അതിൻ്റെ ഉത്ഭവത്തെയും പറ്റി, വർഗസമൂഹത്തിൽ അതിനുള്ള പങ്കിനെയും പറ്റി തങ്ങൾക്കുള്ള വീക്ഷണങ്ങളാണ് മാർക്സും എംഗൽസും ഈ കൃതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ശാസ്ത്രീയ വസ്തുതകളെ ആശ്രയിച്ചിരിക്കുന്ന ഈ വീക്ഷണങ്ങൾ മതത്തിന് തീർത്തും എതിരായിട്ടുള്ളതാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മതത്തെപ്പറ്റി
  • രചയിതാവ്:
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 432
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കൃഷി വ്യവസായ മാസിക

1924, 1925, 1926 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃഷി വ്യവസായ മാസികയുടെ പത്തു ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

തിരുവിതാംകൂറിൽ നിന്ന് ഈ മാസിക അച്ചടിച്ചു എന്നാണ് കരുതപ്പെടുന്നത്. ശാസ്തീയ കൃഷി, പ്രാദേശിക ചെറുകിട വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ, സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സഹകരണ സംഘങ്ങളുടെ നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1908-ലാണ് തിരുവിതാംകൂറിൽ കൃഷി വകുപ്പ് സ്ഥാപിതമാവുന്നത്. 1913-ൽ കൃഷി വകുപ്പ് തിരുവിതാംകൂർ കർഷക ത്രിമാസിക എന്ന പേരിൽ ഒരു ത്രൈമാസിക പുറത്തിറക്കി. അതിൽ കൃഷിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും വകുപ്പിൽ നിന്നുള്ള വാർത്തകളും മറ്റും പ്രസിദ്ധീകരിച്ചു വന്നു. 1920-ൽ ഡിപ്പാർട്ട്മെൻ്റ് തിരുവിതാംകൂർ കൃഷി വ്യവസായ മാസിക എന്ന പേരിൽ മറ്റൊരു ആനുകാലികം പുറത്തിറക്കി. കൃഷി വകുപ്പ്, വ്യവസായ വകുപ്പ്, സഹകരണ വകുപ്പ് എന്നിവയുടെ മുഖപത്രമായി ഇത് പ്രവർത്തിച്ചു. 1924-ൽ അത് പ്രസിദ്ധീകരണം നിർത്തിയതായി പൊതു ഇടത്തിൽ കാണുന്നു. ആയതിനാൽ ഈ രണ്ട് കൃഷി മാസികകളും രണ്ടാണെന്ന് അനുമാനിക്കാം

കാലപ്പഴക്കം കൊണ്ട് മാസികയുടെ പല പേജുകളും ദ്രവിച്ച നിലയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യോമ-റയിൽ ഗതാഗതം എന്നിവയെക്കുറിച്ചൊക്കെയുള്ള ലേഖനങ്ങൾ ചില ലക്കങ്ങളിൽ കാണുന്നു. ചിലതിൽ അച്ചടിപ്പിഴവുകളുണ്ട്. മാസികയുടെ പ്രിൻ്റിംഗ്, പബ്ലിഷിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ കാണുന്നില്ല

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൃഷി വ്യവസായ മാസിക വോള്യം 05 ലക്കം 07,08
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം:82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 03, 04
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം:40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 08 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 46
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ

1948 – ൽ മാർക്സിസ്റ്റ് പ്രസിദ്ധീകരണശാല തൃശൂർ  പ്രസിദ്ധീകരിച്ച നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ റഷ്യ അതിൽ പങ്കാളിയായി. ദേശീയതയും രാജ്യരക്ഷാവാദവുമുയർത്തിയതോടെ ജനങ്ങൾക്ക് ഭരണകൂടത്തിനു പിന്തുണ നൽകേണ്ടി വന്നു. എന്നാൽ അത് നീണ്ടു നിന്നില്ല. നിക്കൊളാസ് രണ്ടാമൻ്റെ സർക്കാർ താഴെ വീഴുകയും ജോർജി ലവേവിൻ്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ വൈകാതെ അതും താഴെ വീണു. ഈ പ്രത്യേക സന്ദർഭത്തിൽ ലെനിൻ്റെ ബോൾഷെവിക് പാർട്ടി ശക്തി പ്രാപിച്ചു. രാജ്യത്തു നിന്നു പലായനം ചെയ്യേണ്ടി വന്ന ലെനിൻ തൻ്റെ അനുയായികൾക്ക് എഴുത്തുകളിലൂടെ ഊർജ്ജം പകർന്നു.

രാജഗോപാൽ ആണ് ഈ പുസ്തകം
പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി