1952-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച താരഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രസിദ്ധ കവിതാസമാഹാരങ്ങളിലൊന്നാണ് താരഹാരം. 1925-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിൻ്റെ 1952-ലെ നാലാം പതിപ്പാണിത്. പെരിയാറിനോട്, ഒരു മഴത്തുള്ളി തുടങ്ങിയ പ്രസിദ്ധമായ കവിതകൾ ഉൾപ്പെടെയുള്ള 11 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ ‘വിലാപ പഞ്ചവിംശതി’യാണ് പുസ്തകത്തിലെ ആദ്യത്തെ കവിത
താരഹാരം എന്ന വാക്കിന് മുത്തുമാലയെന്നും നക്ഷത്രഹാരമെന്നും അർത്ഥമുണ്ട്. മുത്തുകൾ പോലെ മൂല്യവത്തായതും നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നതുമായ കവിതകൾ കൊണ്ട് കൈരളീദേവതയ്ക്കു തീർത്ത മാല്യം എന്ന അർത്ഥമാണ് ശീർഷകത്തിനുള്ളത്. ഉള്ളൂരിൻ്റെ ഗംഭീരമായ കാവ്യശൈലിയും ദാർശനികചിന്തകളും സാഹിത്യമേന്മയും വ്യക്തമാക്കുന്ന മികച്ചൊരു കവിതാസമാഹാരമാണ് ‘താരഹാരം’
തിരുവനന്തപുരം ജഗതിയിലുള്ള മഹാകവി ഉള്ളൂർ സ്മാരക ഗവേഷണകേന്ദ്രത്തിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: താരഹാരം
- രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1952
- അച്ചടി: ശ്രീധര പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 140
- സ്കാൻ ലഭ്യമായ ഇടം: കണ്ണി








കഥകളിപ്രദീപിക, കുചേലഗോപാലം തുള്ളൽ, വിജ്ഞാനകൗസ്തുഭം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവായ സാഹിത്യഭൂഷണൻ കരൂർ കെ. മാധവക്കുരുക്കൾ 1932-ൽ എഴുതിയ ലേഖനമാണ് ഈശ്വരഭക്തി എന്ന ചെറിയ പുസ്തകത്തിലുള്ളത്. ഭഗവാനോടുള്ള ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ മോക്ഷം നേടുന്നതിനുള്ള വഴികളെയും കുറിച്ച് ഇതിൽ വിശദീകരിക്കുന്നു