1938 – Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII)

Through this post, we are releasing the digital scan of 1938 – Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII) published in the year 1938.

 1938 – Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII)

The Proceedings of the Travancore Sri Chitra State Council (Official Report), dated 23rd July 1938 (8th Karkatakam 1113), documents the discussions and official records of the Second Council during its Third Session. This particular volume (Vol. XII – No. I to VIII) primarily focuses on financial matters concerning the state of Travancore.
The report opens with the Financial Secretary’s speech introducing the budget for the year 1114 (1939) in the Malayalam Era, highlighting revenue expectations, expenditure plans, and priorities for administrative and developmental needs. Following this, the Dewan of Travancore presented a comprehensive statement, elaborating on the fiscal policy, governance challenges, and the council’s economic vision.
The document not only reflects the financial planning and priorities of the Travancore state during the late 1930s but also provides valuable insights into the functioning of the legislative council under Sri Chitra Thirunal’s reign. It serves as a crucial historical source for understanding the socio-economic conditions, political structures, and administrative mechanisms of princely Travancore.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII)
  • Published Year: 1938
  • Number of pages:  976
  • Printer: The Government Press, Trivandrum
  • Scan link: Link

1926 ജൂലൈ ,ഓഗസ്റ്റ് ,സെപ്റ്റംബർ ഗുരുനാഥൻ മാസിക

1926 ജൂലൈ ,ഓഗസ്റ്റ് ,സെപ്റ്റംബർ മാസങ്ങളിൽ പുറത്തിറങ്ങിയ ഗുരുനാഥൻ മാസികയുടെ പുസ്തകം 5,6,6 ലക്കം 12, 01, 02, എന്നീ 3 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.

1926 ജൂലൈ ,ഓഗസ്റ്റ് ,സെപ്റ്റംബർ ഗുരുനാഥൻ മാസിക

തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസ മാസികയായ ഗുരുനാഥൻ മാസിക, 1920-കളിൽ പ്രസിദ്ധീകരണം ആരംഭിച്ചതായി കരുതപ്പെടുന്നു. ഈ മാസികയെപറ്റിയുള്ള മറ്റ് വിവരങ്ങൾ ഒന്നും പൊതു ഇടത്ത് ലഭ്യമല്ല. 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കേരളത്തിലെ വിവിധ സമൂഹത്തിൽ നിന്നുള്ള എഴുത്തുകാർക്ക് വേദിയൊരുക്കിയ നിരവധി മാസികകളിൽ ഒന്നാണ് ഗുരുനാഥൻ മാസിക. പ്രവർത്തനം ആരംഭിച്ചു ആറ് വർഷം പൂർത്തിയാക്കിയ ഈ മാസികയിൽ പ്രധാനമായും വിദ്യാഭ്യാസ സംബന്ധമായ എഴുത്തുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ സ്മരണകൾ, പ്രസംഗങ്ങൾ, കുറിപ്പുകൾ, മഹത് വാക്യങ്ങൾ, പുസ്തകാഭിപ്രായങ്ങൾ എന്നിങ്ങനെ ചെറുതും വലുതുമായ ധാരാളം ലേഖനങ്ങളാണ് ഈ ലക്കങ്ങളുടെ ഉള്ളടക്കത്തിൽ ഉള്ളത്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: ഗുരുനാഥൻ മാസിക
    • പ്രസിദ്ധീകരണ വർഷം:  1926
    • താളുകളുടെ എണ്ണം: 44, 52, 40
    • സ്കാൻ ലഭ്യമായ ഇടം:

1926 ജൂലൈ – ഗുരുനാഥൻ മാസിക – പുസ്തകം 05 ലക്കം 12  കണ്ണി
1926 ഓഗസ്റ്റ് – ഗുരുനാഥൻ മാസിക – പുസ്തകം 06 ലക്കം 01 കണ്ണി
1926 സെപ്റ്റംബർ – ഗുരുനാഥൻ മാസിക – പുസ്തകം 06 ലക്കം 02 കണ്ണി

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

ഈ പോസ്റ്റിലൂടെ എ. റസലുദ്ദീൻ്റെ ഡോക്ടറൽ തീസിസ് “സി. ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം” എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് പങ്കു വെക്കുന്നത്. ഈ പ്രബന്ധം 1979 -ൽ കേരള സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു.

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികൻ്റെ മകനായി 1918-ൽ ജനിച്ച സി.ജെ തോമസ് മലയാള നാടകവേദിയിൽ ആധുനികതയ്ക്ക് തുടക്കമിട്ട പ്രമുഖനായ നാടകകൃത്തും സാഹിത്യ നിരൂപകനുമാണ് (Ref.Link https://en.wikipedia.org/wiki/C._J._Thomas). ഒരു നാടകകാരനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഈ പ്രബന്ധത്തിൽ കാണുവാൻ സാധിക്കുന്നത്. നാടകകൃത്ത് എന്ന രീതിയിൽ വളരെ വ്യത്യസ്തനായിരുന്ന അദ്ദേഹം, ജീവിച്ചിരുന്ന കാലത്തു മലയാള നാടക വേദിയിലെ നിഷേധിയും, വിപ്ലവകാരിയുമായിരുന്നു. മതാചാരങ്ങൾ, സാമൂഹീക അനീതി, വ്യക്തിയുടെ സ്വാതന്ത്രം എന്നീ വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുകയും, പരമ്പരാഗത കഥാവിന്യാസങ്ങളെ മറിക്കടന്ന് ആധുനിക അവതരണരീതി നിലനിർത്തി മലയാളത്തിൽ പുതിയൊരു നാടകഭാഷ സൃഷ്ടിക്കുകയും ചെയ്തു. പശ്ചാത്യ സാഹിത്യവും സാമൂഹ്യ ചിന്തകളും പ്രമേയമാക്കിയ അദ്ദേഹത്തിൻ്റെ രചനകൾ ആഴത്തിലുള്ള ദാർശനിക ചിന്തകൾക്കും പ്രചോദനമാകുന്നു. നാടക പ്രസ്ഥാനത്തിൻ്റെ മാർഗ്ഗദർശി എന്ന നിലയിൽ  അദ്ദേഹത്തിൻ്റെ മരണം മലയാള സാഹിത്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ് .

കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. എ.റസലുദ്ദീൻ മാഷിൻ്റെ പി എച്ച് ഡി പ്രബന്ധമാണ് ഈ ഗ്രന്ഥം.അദ്ദേഹത്തിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായിട്ടുള്ളത്.കേരളം സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ,സെനറ്റ് അംഗം,റിസർച് ഗൈഡ്,സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ ഹോണററി ഡയറക്ടർ,തകഴി സ്മാരകത്തിൻ്റെ ആദ്യ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ ജൂദാസ് നീതി തേടുന്നു, സി.ജെ വിചാരവും വീക്ഷണവും, അക്കാമൻ,യാത്ര അറിവും അനുഭൂതിയും, എതിർപ്പ് പുതിയതിൻ്റെ പേറ്റു നോവ് എന്നിവയൊക്കെയാണ്.കൊല്ലം ടി കെ എം ആർട്സ് കോളേജിൽ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് കേരള സർവകലാശാല പബ്ലിക്കേഷൻസ് ഡയറക്ടറായി വിരമിച്ചു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം
  • രചന: എ. റസലുദ്ദീൻ
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 1252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – ശരിയായ സമീപനം – കമ്മ്യൂണിസത്തിൻ്റെയൊ നെഹറുവിൻ്റെയൊ? – പി.യൂഡിൻ

1959 – ൽ പ്രസിദ്ധീകരിച്ച പി.യൂഡിൻ രചിച്ച   ശരിയായ സമീപനം – കമ്മ്യൂണിസത്തിൻ്റെയൊ നെഹറുവിൻ്റെയൊ? എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1959 – ശരിയായ സമീപനം – കമ്മ്യൂണിസത്തിൻ്റെയൊ നെഹറുവിൻ്റെയൊ? – പി.യൂഡിൻ

1958 ആഗസ്റ്റ് മാസം അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിററിയുടെ മുഖപത്ര
മായ “എക്കണോമിക്ക് റെവ്യൂ,”യിൽ നെഹറു എഴുതിയ ഒരു ലേഖനവും
അതിനു സോവിയറ്റു തത്വശാസ്ത്രപണ്ഡിതനായ അക്കാഡ
മീഷ്യൻ യൂഡിൻ എഴുതിയ മറുപടിയുമാണ് ഈ പുസ്തകകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ശരിയായ സമീപനം – കമ്മ്യൂണിസത്തിൻ്റെയൊ നെഹറുവിൻ്റെയൊ?
  • പ്രസിദ്ധീകരണ വർഷം: 1959
  • രചയിതാവ് : പി.യൂഡിൻ
  • താളുകളുടെ എണ്ണം:72
  • അച്ചടി: പരിഷണ്മുദ്രാലയം, എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – വിമർശവും വിമർശകന്മാരും – വക്കം അബ്ദുൽഖാദർ

1947- ൽ പ്രസിദ്ധീകരിച്ച, വക്കം വക്കം അബ്ദുൽഖാദർ രചിച്ച വിമർശവും വിമർശകന്മാരും  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 – വിമർശവും വിമർശകന്മാരും – വക്കം അബ്ദുൽഖാദർ

നിരൂപകൻ ഗ്രന്ഥകാരൻ സ്വതന്ത്രചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വക്കം അബ്ദുൽഖാദർ 1947എഴുതിയ വിമർശവും വിമർശകന്മാരും മലയാളത്തിൽ വിമർശനചിന്തയെ രൂപകൽപ്പനചെയ്ത ഒരു ഗ്രന്ഥം എന്നുതന്നെ പറയാം. പത്രപ്രവർത്തന രംഗത്തു് സജീവമായിരുന്ന സമയത്ത് എഴുതിയ ചില ലേഖനങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിചിരിക്കുന്നതു്. അന്യരുടെ അഭിപ്രായങ്ങളും ആശയങ്ങളും കൊണ്ട് ജീവിക്കുന്നവനാണ് വിമർശകൻ എന്നൊരു ആക്ഷേപം ഉണ്ടെന്നും, ഗ്രന്ഥങ്ങളേയും ഗ്രന്ഥകർത്താക്കളെയും സംബന്ധിച്ചു അഭിപ്രായം പറയുക എന്നതിൽ കൂടുതലായി അവൻ ഒന്നും പറയേണ്ടതില്ല എന്ന് ആക്ഷേപകർ വിശ്വസിക്കുന്നു എന്നും, സൃഷ്ടിപരതയിൽ വളരെ പിന്നിട്ടു നിൽക്കുന്നവനാണ് വിമർശകൻ എന്നും വാദിക്കുന്നു. കഴിവുള്ളവൻ സൃഷ്ടിക്കുന്നു,അതില്ലാത്തവൻ വിമർശിക്കുന്നു എന്ന് പുസ്തകം പറയുന്നു. വിമർശകന്മാരുടെ താല്പര്യം, വിമർശകന്മാരുടെ രചനാശൈലി, നിലവിൽ പ്രചാരത്തിലുള്ള രീതികൾ, സാഹിത്യ ശാഖയുടെ പരിണാമങ്ങൾ എന്നിവയെല്ലാം വിശകലനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിമർശവും വിമർശകന്മാരും
  • രചന: വക്കം അബ്ദുൽഖാദർ
  • പ്രസിദ്ധീകരണ വർഷം: 1947
  • പ്രസാധകർ: വിജ്ഞാനപോഷിണി പ്രസ്സ് & ബുക്ക്‌ ഡിപ്പോ,
    കൊല്ലം.
  • താളുകളുടെ എണ്ണം: 162
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – പരമാണുചരിതം – എം. ബാലരാമമേനോൻ

1949 – ൽ പ്രസിദ്ധീകരിച്ച, എം. ബാലരാമമേനോൻ എഴുതിയ പരമാണുചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 – പരമാണുചരിതം – എം. ബാലരാമമേനോൻ

ശാസ്ത്രഗ്രന്ഥ വിഭാഗത്തിൽപ്പെട്ട കൃതിയാണ് പരമാണുചരിതം. അക്കാലത്തെ മലയാള വായനക്കാർക്ക് ആറ്റോമിക് സയൻസിൻ്റെ രസകരമായ ഒരു വിശദീകരണം നൽകുന്നു ഈ പുസ്തകം. ആറ്റം പോലുള്ള സങ്കീർണ്ണമായ ശാസ്ത്രീയ ആശയങ്ങളെ പ്രാദേശിക പ്രേക്ഷകർക്ക് ലളിതവും വളരെ എളുപ്പത്തിലും മനസ്സിലാക്കാവുന്ന രീതിയിൽ വിശദീകരിക്കാനുള്ള ആദ്യകാല ശ്രമമായി ഇത് അംഗീകരിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ എഴുതിയ ഈ പുസ്തകം, ആഗോളതലത്തിൽ ആറ്റോമിക് ഊർജ്ജത്തിൻ്റെ സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെത്തുടർന്ന് ആറ്റോമിക് സിദ്ധാന്തത്തോടുള്ള പൊതുജനതാൽപ്പര്യം വർദ്ധിച്ചുവരുന്നതിനു ഇടയാക്കി. പ്രാചീനസിദ്ധാന്തങ്ങൾ, അണുക്കളും പരമാണുക്കളും, പദാർത്ഥങ്ങളും വിദ്യുച്ഛക്തിയും, ഇലക്ട്രോണുകളും പ്രോട്ടോണുകളും, ആവർത്തകസാരിണിയും വണ്ണവിരാജികകളും, റേഡിയവും കൂട്ടുകാരും, പരമാണുരൂപം, ഐസോടോപ്പുകളും ഐസോബാറുകളും, പരമാണുഭേദനവും ധാതുപരിണാമവും, സർവ്വവും തരംഗമയം, ആറ്റംബോംബും പരമാണുയുഗവും എന്നിങ്ങനെ വിവിധ വിഷയങ്ങളെ വിശദീകരിച്ചുകൊണ്ടുള്ള ലേഖനങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പരമാണുചരിതം
    • രചയിതാവ്: എം. ബാലരാമമേനോൻ
    • പ്രസിദ്ധീകരണ വർഷം: 1949
    • അച്ചടി: Mangalodayam Press, Trichur
    • താളുകളുടെ എണ്ണം: 164
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1940-Report Of The Malabar Tenancy Committee Volume-1

Through this post, we are releasing the digital scan of Report Of The Malabar Tenancy Committee Volume-1 published in the year 1940.

1940 – Report Of The Malabar Tenancy Committee Volume-1

Malabar Tenancy Committee report was a comprehensive Government report, first published in 1940, focusing on landlord-tenant relations and land tenure issues in the Malabar region during British rule. It was prepared under the leadership of Kuttikrishna Menon and other key members to investigate tenancy problems and propose legislative reforms.The report was a response to growing discontent among tenants and criticism of earlier legislation, such as the Malabar Compensation for Tenants’ Improvement Act of 1887, which was deemed inadequate and favored landlords over tenants. The committee analyzed existing land tenures, assessed the impact of colonial policies, and collected evidence from stakeholders across Malabar.The report documented widespread tenant insecurity, frequent evictions, and inequitable sharing of agricultural improvement benefits, highlighting the limitations of previous laws. It recommended more secure tenancy rights, fair compensation procedures, and the need for comprehensive legislation to address tenant exploitation and improve agrarian relations.The committee’s findings and proposals influenced subsequent reforms, such as the Malabar Tenancy Act of 1930 and later land reforms in Kerala.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Report Of the Malabar Tenancy Committee Volume-1
  • Published Year: 1940
  • Printer: Government Press, Madras
  • Scan link: Link

1957 – ശ്രീ പഞ്ചദശി കിളിപ്പാട്ട് – ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള

1957-ൽ പ്രസിദ്ധീകരിച്ച, ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള  എഴുതിയ ശ്രീ പഞ്ചദശി കിളിപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 – ശ്രീ പഞ്ചദശി കിളിപ്പാട്ട് – ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള

അദ്വൈത വേദാന്ത തത്ത്വചിന്തയെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് മൂല സംസ്കൃത “പഞ്ചദശി”, വിദ്യാരണ്യ സ്വാമി രചിച്ചതും അറിവിലും സാക്ഷാത്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. സംസ്കൃത ഗ്രന്ഥമായ “പഞ്ചദശി”യെ കാവ്യാത്മകവും ഗാനാലാപനപരവുമായ (കിളിപ്പാട്ട്) ശൈലിയിൽ അവതരിപ്പിക്കുന്നു ശ്രീവർദ്ധനത്തു എൻ. കൃഷ്ണപിള്ള. പുസ്തകത്തിൽ പദാനുപദ വിവർത്തന ശൈലിയും കിളിപ്പാട്ട് കവിതാശൈലിയും സംയുക്തമായി ഉപയോഗിച്ചിരിക്കുന്നു. അക്ലിഷ്ടത, ആശയസൌഷ്ഠവം, ലളിതപദവിന്യാസം മുതലായ ഗുണങ്ങൾ ഈ കിളിപ്പാട്ടിൽ കാണുവാൻ സാധിക്കുന്നു. ഈ പതിപ്പ് കാവ്യസൗന്ദര്യത്തിനും ദാർശനികതയ്ക്കും ഊന്നൽ നൽകുന്നു. പണ്ഡിതൻ്റെയും ഭക്തൻ്റെയും കവിയുടെയും ഹൃദയത്തെ ഒരുപോലെ ഉൾക്കൊള്ളുന്നു, ഇത് ഓരോ ശ്ലോകത്തിലും പ്രകടമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള സാമ്പത്തിക സഹായം നൽകിയിരിക്കുന്നത് തിരുവതാംകൂർ ദേവസ്വം ബോർഡ് ആണ് .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ പഞ്ചദശി കിളിപ്പാട്ട്
  • രചന: ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 254
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941-Travancore Administration Report For 1939 -1940 A.D

Through this post, we are releasing the digital scan of Travancore Administration Report For 1939 -1940 A.D published in the year 1941.

1941-Travancore Administration Report For 1939 -1940 A.D

The Travancore Administration Report for 1939–40 A.D. (Malayalam Era 1115), published in 1941, was one of the annual reports prepared by the Government of Travancore to present a detailed account of the state’s governance, progress, and finances. This was the official annual document tabled by the Diwan (Prime Minister) of Travancore before the Maharaja. The 1939–40 report, published in 1941, It provided an overview of governance in various departments (finance, law, education, public health, agriculture, irrigation, etc.). Statistical data about population, revenue, expenditure, and trade. Policies, reforms, and challenges faced during that year.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Travancore Administration Report For 1939 -1940 A.D
  • Published Year: 1941
  • Printer: Government Press, Trivandrum
  • Scan link: Link

1969 – മഹാരാജ ശ്രീ സ്വാതി തിരുനാൾ കൃതിമാല

1969-ൽ പ്രസിദ്ധീകരിച്ച, മഹാരാജ ശ്രീ സ്വാതി തിരുനാൾ കൃതിമാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1969 – മഹാരാജ ശ്രീ സ്വാതി തിരുനാൾ കൃതിമാല

മഹാരാജാവ്  സ്വാതി തിരുനാളിൻ്റെ സംഗീത സംഭാവനകളുടെ സമാഹാരമാണ് സ്വാതി തിരുനാൾ കൃതിമാല എന്ന ഈ പുസ്തകം. ഭാരതീയ സംഗീതത്തിലും, പ്രത്യേകിച്ച് കർണാടക സംഗീതപരമ്പരയിലും, വലിയ സംഭാവനകൾ നൽകിയ മഹാരാജാവും കവി-സംഗീതജ്ഞനുമായിരുന്നു  സ്വാതി തിരുനാൾ.
അദ്ദേഹത്തിൻ്റെ കൃതികൾ സംസ്കൃതം, മലയാളം, ഹിന്ദി, ബ്രജ്ഭാഷ, തമിഴ് തുടങ്ങിയ പല ഭാഷകളിലും ഉണ്ടായിരുന്നതാണ്. ഭക്തിഗാനങ്ങളും കൃതികളും വർണങ്ങളും പദങ്ങളും തില്ലാനകളും ഉൾപ്പെടെ ഇതിൽ 101 കൃതികൾ അടങ്ങിയിരിക്കുന്നു. നവരാത്രി ഉത്സവത്തിൻ്റെ ഒമ്പത് ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ, രാഗമാലിക, തില്ലാന, തെലുങ്കു പദങ്ങൾ, മണിപ്രവാള പദങ്ങൾ എന്നിവയെല്ലാം  കാണുവാൻ സാധിക്കുന്നു. മഹാരാജ ശ്രീ സ്വാതി തിരുനാളീൻ്റെ ശതാബ്ദി സ്മരണയ്ക്കായി ഒരു സ്മരണിക പുസ്തകമായിട്ടാണ് ഈ വാല്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മഹാരാജ ശ്രീ സ്വാതി തിരുനാൾ കൃതിമാല
  • പ്രസിദ്ധീകരണ വർഷം: 1969
  • അച്ചടി: സർക്കാർ അച്ചുകൂടം,തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 562
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി