1948 - കേരളോദയം മാസിക - ലക്കം 03
Item
1948 - കേരളോദയം മാസിക - ലക്കം 03
1948
94
1948-Keralodayam Masika-issue 03
1948 -ൽ മദിരാശിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഏക മലയാള മാസികയായ കേരളോദയം മാസികയുടെ നാലു ലക്കങ്ങൾ മാത്രമാണ് നമ്മുക്ക് ഡിജിറ്റൈസേഷനുവേണ്ടി ലഭ്യമായിട്ടുള്ളത്. ഇതിൽ നാലാമതായി ലഭിച്ചിരിക്കുന്ന ലക്കത്തിൻ്റെ ഉള്ളടക്കത്തിൽ മാസികയുടെ പ്രസിദ്ധീകരണം മദിരാശിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് മാറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മാസികയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നുംതന്നെ പൊതു ഇടങ്ങളിൽ ലഭ്യമല്ല.
മലയാളത്തിലെ ആദ്യകാല സാഹിത്യ മാസികകളിൽ ഒന്നായിരുന്നു കേരളോദയം. സാഹിത്യ സാംസ്ക്കാരികരംഗത്ത് വൻസ്വാധീനം ചെലുത്തിയിരുന്ന മാസികയിൽ ഗദ്യകൃതികളും, ലേഖനങ്ങളും, കവിതകളും, വിമർശനങ്ങളും, കുട്ടികൾക്കായുള്ള ചെറുകഥകളും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. അന്നത്തെ പ്രശസ്തരായ എഴുത്തുകാരായ എസ്. ഗുപ്തൻ നായർ,എം.ടി വാസുദേവൻ നായർ, വള്ളത്തോൾ, ഒളപ്പമണ്ണ, ഈ.എം.കോവൂർ എന്നിവരുടെയെല്ലാം സംവാദങ്ങളും, ലേഖനങ്ങളും, കൃതികളും ഈ മാസികയിൽ കാണുവാൻ സാധിക്കുന്നു.