കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപത (ക്നാനായ കത്തോലിക്ക സഭ) യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം മാസികയുടെ1920ൽ ഇറങ്ങിയ മൂന്ന്, നാല്, പത്ത്, പതിനൊന്ന് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ക്രൈസ്തവസഭാ ലേഖനങ്ങൾക്ക് പുറമേ, അക്കാലത്തെ ലോക വാർത്തകളും, പൊതുവിഷയത്തിലുള്ള ലേഖനങ്ങളും സാഹിത്യവും, ചരമ അറിയിപ്പുകളും എല്ലാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പുറത്തു വിടുന്ന ഈ ലക്കങ്ങളിൽ കാണുന്നു. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു. ചില ലക്കങ്ങളുടെ കവർ പേജും പുറകിലെ പേജും നഷ്ടപ്പെട്ടിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 4 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: 1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 3 (1920 മാർച്ച്)
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 2
- പേര്: 1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 4 (1920 ഏപ്രിൽ)
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 3
- പേര്: 1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 10 (1920 ഒക്ടോബർ)
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 4
- പേര്: 1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 11 (1920 നവംബർ)
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി