1961 – ഭാഷാശാകുന്തളം

1961-ൽ പ്രസിദ്ധീകരിച്ച, ആയില്യം തിരുനാൾ രാമവർമ്മ പരിഭാഷപ്പെടുത്തിയ ഭാഷാശാകുന്തളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ഭാഷാശാകുന്തളം
1961 – ഭാഷാശാകുന്തളം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ പരിഭാഷപ്പെടുത്തിയ സാഹിത്യകൃതിയാണ് ‘ഭാഷാശാകുന്തളം’ . കാളിദാസൻ്റെ. പ്രസിദ്ധമായ സംസ്കൃത നാടകമായ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കിയുള്ള ശാകുന്തളകഥയുടെ മലയാളാവിഷ്കാരമാണ് ഈ കൃതി. പ്രണയം, വിരഹം, ശാപം, വേർപാട്, പുനഃസമാഗമം എന്നിവയാണ് ഇതിൻ്റെ പ്രധാന പ്രമേയങ്ങൾ.ദുഷ്യന്തമഹാരാജാവും ശകുന്തളയും തമ്മിലുള്ള പ്രണയവും വിവാഹവും തുടർന്ന് ശാപഫലമായി ദുഷ്യന്തൻ ശകുന്തളയെ തിരിച്ചറിയാതാകുന്നതും, ഒടുവിൽ ഇരുവരും വീണ്ടും ഒന്നിക്കുന്നതുമാണ് ശാകുന്തളകഥയുടെ കേന്ദ്രപ്രമേയം. ഭാരതീയ ക്ലാസിക്കൽ നാടകപാരമ്പര്യത്തിലെ പ്രധാന കൃതിയായ ശാകുന്തളത്തിന് മലയാളഭാഷയിലും സാഹിത്യത്തിലും പ്രാധാന്യമുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാശാകുന്തളം
  • പരിഭാഷ: Ayilyam Thirunal Ramavarma
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 170
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *