1937 – ൽ പ്രസിദ്ധീകരിച്ച, എ. നാരായണപുതുവാൾ രചിച്ച മോചനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മോചനം അഥവാ ചിരുതക്കുണ്ടിലെ പോത്തോട്ടം എ. നാരായണപുതുവാൾ രചിച്ച മലയാള നാടകമാണ്. കൊച്ചി, തിരുവിതാംകൂർ രാജാക്കന്മാർ തമ്മിൽ നടന്നുവന്ന യുദ്ധം അവസാനിപ്പിക്കുവാനായി കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായ പാലിയത്ത് കോമിയച്ചൻ നടത്തിയ ശ്രമങ്ങളും, സന്ധി ഉടമ്പടിയുടെ പൂർത്തീകരണവും നെടിയിരുപ്പ് സ്വരൂപവും, പെരുമ്പടപ്പ് സ്വരൂപവും തമ്മിൽ കാലാകാലങ്ങളായി നടന്നുവന്ന യുദ്ധാം എന്നെന്നേക്കുമായി അവസാനിക്കുന്നതും ആണ് കഥയുടെ ഉള്ളടക്കം. വീരകേരളവർമ്മ, പാലിയത്ത് കോമി അച്ചൻ, മംഗലത്തു മേനോൻ, ചൂതാടി നായർ, അയ്യപ്പൻ വീരമാർത്താണ്ഡൻ, ഇഞ്ഞുഞ്ഞി അമ്മ, കാളിയമ്മ തുടങ്ങിയ കഥാപാത്രങ്ങൾ നാടകത്തിലുണ്ട്. ഇവരുടെ സാന്നിധ്യം നാടകത്തിലെ അധികാരബന്ധങ്ങൾ, സാമൂഹികജീവിതം, വ്യക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ എന്നിവയുടെ പ്രാധാന്യം പരിശോധിക്കാൻ വഴിയൊരുക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മോചനം
- രചന: A. Narayana Pothuval
- പ്രസിദ്ധീകരണ വർഷം: 1937
- താളുകളുടെ എണ്ണം: 178
- അച്ചടി: B.V. Book Depot and Printing Works, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
