1936 – ശ്രീപാർവ്വതീസ്വയംവരം – പാന

1936-ൽ കാഞ്ഞിരംപാറെ രാമുണ്ണി നായർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച,  ശ്രീപാർവ്വതീസ്വയംവരം – പാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1936 - ശ്രീപാർവ്വതീസ്വയംവരം - പാന
1936 – ശ്രീപാർവ്വതീസ്വയംവരം – പാന

ഈ പാന നാലു പാദങ്ങളായിട്ടാണു് രചിച്ചിട്ടുള്ളത്. പ്രഥമപാദത്തിൽ കാമദേവനും ഇന്ദ്രനും തപോനിഷ്ഠയിലിരിക്കുന്ന മഹേശ്വരനെ പാർവ്വതിയുടെ ഭർത്താവാക്കി, അവരുടെ വിവാഹത്തിലുളവാകുന്ന സന്താനംകൊണ്ടു താരകാസുരവധം സാധിയ്ക്കുവാനാലോചിയ്ക്കുന്നു. രണ്ടാംപാദത്തിൽ കാമദേവൻ ശിവൻ്റെ തപസ്സിന്നു വിഘ്നം വരുത്തുന്നതും, അതുകണ്ടു കുപിതനായ കപാലി കാമനെ തൻ്റെ മുന്നാം തൃക്കണ്ണിൽ ദഹിപ്പിക്കുന്നതും, ഭർത്തൃനാശം കണ്ട് രതി വിലപിക്കുന്നതും വിവരിച്ചരിക്കുന്നു. പശു ചത്താലും മോരിലെ പുളി പോകയില്ലെന്നു പറയുന്നതുപോലെ കാമൻ മരിച്ചാലും കാമൻ്റെ പ്രയോഗം നിഷ്ഫലമായില്ലെന്നു തെളിയിക്കുന്ന കഥാഭാഗം മൂന്നാംപാദത്തിൽ വിവരിച്ചിരിക്കുന്നു. ശിവൻ്റെ പ്രണയസൂചനയും, വേഷം മാറി പാവ്വതിയുമായുള്ള സംഭാഷണവും വളരെ ഹൃദ്യമായരിതിയിൽ വണ്ണിച്ചിട്ടുണ്ട്. നാലാംപാദത്തിൽ ശിവൻ്റെ ഇഷ്ടപ്രകാരം സപ്തർഷിമാരും ദേവന്മാരും ഹിമവാനെക്കണ്ടു ചെയ്യുന്ന വിവാഹാലോചനയും പാർവ്വതീപരമേശ്വരരുടെ വിവാഹവും വർണ്ണിച്ചിരിക്കുന്നു.

കേരളത്തിൻ്റെ ഹൃദയം പ്രതിബിംബിക്കുന്നതായ ഇതിലെ ശുദ്ധമലയാളഭാഷാശൈലി ഇതിൻ്റെ മൂലകർത്താവ് എഴുത്തച്ഛൻ, നമ്പ്യാർ, പൂന്താനം എന്നീ മഹാകവികളുടെ ജന്മദേശമായ മദ്ധ്യകേരളത്തിൽ ജീവിച്ചിരുന്ന ഒരു മഹാനാണെന്നു വിളിച്ചുപറയുന്നുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീപാർവ്വതീസ്വയംവരം – പാന
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം:  92
  • അച്ചടി: Ramanujam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *