1960 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച സാഹിത്യവും സംസ്‌കാരവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി. ശങ്കരൻ നമ്പ്യാർ രചിച്ച ഉപന്യാസസമാഹാരമാണിത്. ഭാരതീയ-കേരളീയ സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ച് പ്രതിപാദിക്കുന്നതുമായ ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. പാശ്ചാത്യരിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോടിണങ്ങി ശാന്തമായി ജീവിക്കുന്ന ഭാരതീയരുടെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലവും ഹൈന്ദവ മതത്തിൻ്റെ പ്രത്യേകതകളും ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു. സാഹിത്യവും ജീവിതയാഥാർത്ഥ്യങ്ങളും തമ്മിലുള്ള ബന്ധം, സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങൾ എന്നിവയും ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. കൂടാതെ, വിക്രമോർവ്വശീയം, ശാകുന്തളം, മാളവികാഗ്നിമിത്രം തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി, ബഹുഭാര്യാത്വത്തെ അനുകൂലിക്കാതെയുള്ള കാളിദാസൻ്റെ ദാമ്പത്യാദർശങ്ങളെയും ഏകപത്നീവ്രതത്തോടുള്ള അനുഭാവത്തെയും കുറിച്ചുള്ള ആഴത്തിലുള്ള നിരൂപണങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാഹിത്യവും സംസ്‌കാരവും
- രചന: പി. ശങ്കരൻ നമ്പ്യാർ
- പ്രസിദ്ധീകരണ വർഷം: 1960
- താളുകളുടെ എണ്ണം: 136
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
