1923 – രണ്ടു പൌരാണിക കഥകൾ – ഒടുവിൽ ശങ്കരൻകുട്ടിമേനോൻ

1923 – ൽ പ്രസിദ്ധീകരിച്ച, ഒടുവിൽ ശങ്കരൻകുട്ടിമേനോൻ എഴുതിയ രണ്ടു പൌരാണിക കഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 – രണ്ടു പൌരാണിക കഥകൾ – ഒടുവിൽ ശങ്കരൻകുട്ടിമേനോൻ

പുരാണങ്ങളിലെ സദാചാര ഉപദേശങ്ങളും നീതിസാരങ്ങളും ലളിതമായി പ്രതിപാദിക്കുന്ന മനോഹരമായ ഒരു പുരാണ ഗ്രന്ഥമാണ് ഒടുവിൽ ശങ്കരൻകുട്ടിമേനോൻ്റെ ‘പൌരാണിക കഥകൾ’. സ്കാന്ദമഹാപുരാണം ഉൾപ്പെടെയുള്ള പൌരാണിക സ്രോതസ്സുകളിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം. വേട്ടയ്ക്കിടയിൽ മുനിയെ അപമാനിച്ച പരീക്ഷിത്ത് രാജാവും തന്മൂലമുണ്ടായ ശാപവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും വിവരിക്കുന്ന കഥ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ നാരാദ സംവാദത്തിലൂടെ കടന്നുവരുന്ന ‘സൽപ്പുത്രൻ’, ‘ചിരകാരി’ തുടങ്ങിയ ഉപാഖ്യാനങ്ങൾ ചിന്തോദ്ദീപകമായ ആശയങ്ങൾ വായനക്കാർക്ക് നൽകുന്നു. അവിവേകവും ക്ഷണികകോപവും വരുത്തുന്ന വിപത്തുകളെയും ക്ഷമയുടെയും വിവേകത്തിൻ്റെയും പ്രാധാന്യത്തെയും ഈ കഥാസമാഹാരം ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു പൌരാണിക കഥകൾ
  • രചന: ഒടുവിൽ ശങ്കരൻകുട്ടിമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം:52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *