1925 – തീരാദുഃഖം

1925-ൽ പ്രസിദ്ധീകരിച്ച, ആറയൂർ കെ. ഗോവിന്ദപ്പിള്ള രചിച്ച തീരാദുഃഖം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ വേർപാടിൽ അനുശോചിച്ച് രചിച്ച കവിതയാണ് തീരാദുഃഖം. 39 വർഷക്കാലം തിരുവിതാംകൂർ ഭരിച്ച് അറുപത്തിയേഴാം വയസ്സിൽ നാടുനീങ്ങിയ മഹാരാജാവിൻ്റെ മരണത്തിൽ പ്രജകൾക്ക് അഗാധമായ ദുഃഖമുണ്ടായി. മഹാരാജാവിനെ ‘അന്നദാതാവ്’, ‘പ്രജകളുടെ പിതാവ്’, ‘വഞ്ചിക്കൊരു വിളക്ക്’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ച ദയാലുവായ ഭരണാധികാരിയുടെ വേർപാട് നാടിന് തീരാനഷ്ടമാണെന്ന് കവി വൈകാരികമായി പറഞ്ഞു വെക്കുന്നു

വിവിധ സംഗീതമട്ടുകളിൽ ആലാപനയോഗ്യമായി തയാറാക്കിയ 10 ഗീതങ്ങളായാണ് കവിത ആവിഷ്കരിച്ചിട്ടുള്ളത്. മത്താടബാരതേനോ, പത്തിനി കർണ്ണകിയേ, ചെന്തിൽമാനഗരം, ചെന്താഴംപൂ വന്തേൻ കമലം എന്നിങ്ങനെ അന്ന് ജനപ്രിയമായിരുന്ന ഈണങ്ങളിൽ കവിത ചിട്ടപ്പെടുത്തിയിരിക്കുന്നു. പി.കെ മാധവൻ പിള്ള ആണ് പുസ്തകത്തിൻ്റെ പ്രകാശകൻ. അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തീരാദുഃഖം
  • രചയിതാവ്: ആറയൂർ കെ. ഗോവിന്ദപ്പിള്ള
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *