1923 – മാലതീമാല – സ്വർണ്ണകുമാരി ദേവി

1923- ൽ പ്രസിദ്ധീകരിച്ച “മാലതീമാല”എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 – മാലതീമാല – സ്വർണ്ണകുമാരി ദേവി

മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ സഹോദരിയും അന്നത്തെ പ്രശസ്ത പണ്ഡിതയുമായിരുന്ന ശ്രീമതി സ്വർണ്ണകുമാരി ദേവി ഇംഗ്ലീഷിൽ രചിച്ച “The Fatal Garland” എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് ഈ ഗ്രന്ഥം. ‘മാലതീമാല‘ എന്ന പേരിൽ വി. ഉണ്ണികൃഷ്ണൻ നായരാണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്.

ചരിത്രസംബന്ധിയായ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി അതിമനോഹരമായി ബന്ധിപ്പിച്ച ഈ കഥ മലയാളി വായനക്കാർക്ക് തീർച്ചയായും പ്രിയങ്കരമാകുമെന്ന ബോധ്യത്തോടെയാണ് വിവർത്തകൻ ഈ ദൗത്യം ഏറ്റെടുത്തത്. മൂലഗ്രന്ഥകർത്ത്രിയുടെ പൂർണ്ണ സമ്മതത്തോടെയാണ് പരിഭാഷ ആരംഭിച്ചതും പൂർത്തിയാക്കിയതും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാലതീമാല
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി:  കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 188
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *