1949 – ൽ പ്രസിദ്ധീകരിച്ച, അശ്വതിതിരുനാൾ ഇളയതമ്പുരാൻ രചിച്ച രുക്മിണീ സ്വയംവരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അശ്വതിതിരുനാൾ ഇളയതമ്പുരാൻ രചിച്ച ‘രുക്മിണീ സ്വയംവരം’ ആട്ടക്കഥയുടെ ഇതിവൃത്തം ശ്രീമദ് ഭാഗവതത്തിൽ നിന്നുള്ളതാണ്. നളചരിതത്തിൻ്റെയോ മറ്റു പ്രധാന ആട്ടക്കഥകളുടെയോ ഗാംഭീര്യമോ അർത്ഥവൈചിത്ര്യമോ ഈ കൃതിക്കില്ലെങ്കിലും, ആടാനും പാടാനും വായിച്ചു രസിക്കാനും ഈ കൃതി ഒരുപോലെ മികച്ചതാണ്. ഇതിലെ പദ്യങ്ങളെല്ലാം വളരെ സരസവും മധുരവുമാണ്. പ്രസാദഗുണമാണ് ഈ കൃതിയുടെ മറ്റൊരു മേന്മ. വളരെ ലളിതവും മനോഹരവുമായ പദപ്രയോഗങ്ങൾ കൊണ്ടും സംഗീതാത്മകതകൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു കൃതിയാണ് രുക്മിണീസ്വയംവരം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രുക്മിണീ സ്വയംവരം
- രചന : അശ്വതിതിരുനാൾ ഇളയതമ്പുരാൻ
- പ്രസിദ്ധീകരണ വർഷം: 1949
- അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 68
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
