1961 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള രചിച്ച കേസരിയുടെ മുഖപ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്രപ്രവർത്തകനായ എ. ബാലകൃഷ്ണപിള്ളയ്ക്ക് ‘കേസരി’ എന്ന പേര് ലഭിച്ചത് അദ്ദേഹം പത്രാധിപരായിരുന്ന ‘കേസരി’ എന്ന പ്രശസ്തമായ പത്രത്തിന്റെ പേരിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ ‘കേസരിയുടെ മുഖപ്രസംഗങ്ങൾ’ എന്ന ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അന്നത്തെ ഭരണകൂടത്തിന്റെ അഴിമതിക്കെതിരെയും ദിവാൻ ഭരണത്തിന്റെ ഏകാധിപത്യത്തിനെതിരെയും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ധീരമായ എഴുത്തുകളാണിവ. ‘കേസരിയുടെ മുഖപ്രസംഗങ്ങൾ’ അദ്ദേഹം ജീവിച്ചിരുന്ന 1930-കളിലെ സമകാലിക തിരുവിതാംകൂർ രാഷ്ട്രീയത്തെയും ആഗോള ചലനങ്ങളെയും തത്സമയം വിശകലനം ചെയ്ത ചരിത്രരേഖയാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കേസരിയുടെ മുഖപ്രസംഗങ്ങൾ
- രചന: ഏ. ബാലകൃഷ്ണപിള്ള
- പ്രസിദ്ധീകരണ വർഷം: 1961
- താളുകളുടെ എണ്ണം: 216
- അച്ചടി: India Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
