ആർ. മാധവപ്പൈ രചിച്ച ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകാരൻ്റെയും വായനക്കാരൻ്റെയും ഇടയ്ക്ക് നിന്ന് അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മദ്ധ്യവർത്തിയാണ് പ്രസാധകൻ. എന്നാൽ പുസ്തകപ്രസാധനത്തിൽ ഉണ്ടായേക്കാവുന്ന സകല വെല്ലുവിളികളും നേരിട്ടുകൊണ്ട് ആ പ്രക്രിയ പൂർണ്ണതയിൽ എത്തിക്കുന്ന ഒരു വിഭാഗത്തെ പലരും കാണാതെ പോകുന്നുണ്ട്. ഒരു പ്രസാധകൻ എന്ന നിലയിൽ നേരിട്ട പ്രതിസന്ധികളും അതിനെ നേരിടാൻ നടത്തിയ പരിശ്രമങ്ങളും ലേഖകൻ ഇവിടെ വിവരിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധകർ നേരിടേണ്ടിവരുന്ന സാമൂഹിക വിചാരണയെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ
- താളുകളുടെ എണ്ണം: 184
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
