1966 – ൽ പ്രസിദ്ധീകരിച്ച, ചിത്ര രചിച്ച രക്ഷിതാക്കളെ ഇതിലെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശിശു പരിപാലനത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ദുശ്ശീലങ്ങൾക്ക് കടിഞ്ഞാണിടാനുള്ള മാർഗ്ഗങ്ങൾ ഇതിൽ വിവരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കണം എന്നും ഈ പുസ്തകം വിശദമാക്കുന്നുണ്ട്. അപകർഷതാബോധം, അസൂയ, ഭയം തുടങ്ങിയ പ്രശ്നങ്ങൾ ബാല്യത്തിൽ തന്നെ ഇല്ലാതാക്കി സാമൂഹ്യ ബോധത്തോടുകൂടി കുട്ടികളെ വളർത്തിയെടുക്കാനുള്ള എല്ലാ മാർഗങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രക്ഷിതാക്കളെ ഇതിലെ
- പ്രസിദ്ധീകരണ വർഷം: 1966
- അച്ചടി: ഉദയാ പ്രസ്സ്, ചെർപ്പുളശ്ശേരി
- താളുകളുടെ എണ്ണം: 116
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
