1930 – പ്രബോധചന്ദ്രോദയം

1930 – ൽ പ്രസിദ്ധീകരിച്ച, പ്രബോധചന്ദ്രോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇപ്പോൾ ബുന്ദേൽ ഖണ്ഡ് എന്നറിയപ്പെടുന്ന പഴയ ജൈജാകമുക്തിയെന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാന് കൃഷ്ണമിശ്രൻ. അദ്ദേഹം കലകളുടെയും കാവ്യങ്ങളുടെയും പ്രോത്സാഹകനായിരുന്ന കീർത്തിവർമ്മൻ്റെ സദസ്യനായിരുന്നു. കീർത്തിവർമ്മരാജാവിൻ്റെ സേനാനായകൻ്റെ നിർദ്ദേശപ്രകാരം രചിച്ച നാടകമാണ് പ്രബോധചന്ദ്രോദയം എന്ന് വിശ്വസിക്കുന്നു

പ്രബോധചന്ദ്രോയത്തിന് വിശേഷമായ ബോധ നിലാവിൻ്റെ ഉദയമെന്നാണർത്ഥം. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. വിവേകം, മതി(ബുദ്ധി), പ്രബോധം, ശ്രദ്ധ, ശാന്തി, കരുണ, മൈത്രി, വിഷ്ണുഭക്തി, ക്രോധം, രതി, അഹങ്കാരം, ഹിംസ ഇങ്ങനെ മനുഷ്യരുടെ മാനസികഭാവങ്ങളെയും അവസ്ഥകളെയും കഥാപാത്രങ്ങളാക്കിയാണ് കൃഷ്ണമിശ്രൻ നാടകം രചിച്ചിരിക്കുന്നത്. ഫദിഗംബരൻ, ഭിക്ഷു, ക്ഷപണകൻ തുടങ്ങിയ കഥാപാത്രങ്ങളും നാടകത്തിലുണ്ട്

വിവേകരാജാവും മഹാമോഹരാജാവും തമ്മിൽ യുദ്ധം ഉണ്ടാവുന്നു. അവർക്ക് സൈന്യമായി ഇരുവശത്തും ശാന്തി-സമാധാന-ദയ-അനുകമ്പ-ശ്രദ്ധ തുടങ്ങിയവരും കാമ-ക്രോധ-ലോഭങ്ങളും ഇരുവശത്തുമായി ചേരുന്നു. മഹാവിഷ്ണുവിൻ്റെ സഹായത്തോടെ വിവേകരാജാവ് മഹാമോഹത്തെ പരാജയപ്പെടുത്തുകയും ഉപനിഷദ് ദേവിയുമായി ഒന്നിച്ച് പ്രബോധ എന്ന കുട്ടി ജനിക്കുകയും ചെയ്യുന്നതാണ് കഥ. ശാന്തരസപ്രധാനമാണ് നാടകം.

കുമാരനാശാൻ്റെ ആദ്യകാല കൃതികളിലൊന്നാണ് പ്രബോധചന്ദ്രോദയത്തിൻ്റെ പരിഭാഷ. അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷം 1930-ലാണ് ഈ കൃതി പ്രസാധനം ചെയ്യുന്നത്. മുഖവുര എഴുതിയത് അദ്ദേഹത്തിൻ്റെ പത്നിയായ കെ. ഭാനുമതിയമ്മയാണ്. നന്ത്യാരുവീട്ടിൽ കെ. പരമേശ്വരൻ പിള്ള അവതാരിക എഴുതിയിരിക്കുന്നു

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രബോധചന്ദ്രോദയം
    • വിവ: N. Kumaran Asan
    • പ്രസിദ്ധീകരണ വർഷം: 1930
    • അച്ചടി: V. V. Press, Kollam
    • താളുകളുടെ എണ്ണം: 194
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *