ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ചരിത്രവും വളർച്ചയും വിവരിക്കുന്ന ഒരു പ്രധാന കൃതിയായ ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ എന്ന പുസ്തകം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ചരിത്രവും വളർച്ചയും വിവരിക്കുന്ന ഒരു പ്രധാന കൃതിയാണ്.ഈ കൃതി ആദ്യം ഫ്രഞ്ച് ഭാഷയിൽ എഴുതപ്പെട്ടതും പിന്നീട് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമാണ്.തുടർന്ന് മലയാള പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു.അതിനാൽ ഇതു ഒരു പ്രാദേശിക ചരിത്രഗ്രന്ഥം മാത്രമല്ല, ലോക ക്രൈസ്തവ പണ്ഡിതലോകത്തിൽ ശ്രദ്ധനേടിയ പഠനകൃതിയുടെ മലയാളാവിഷ്ക്കാരവും ആണ്.എന്നാൽ ഈ പുസ്തകം എഴുതപ്പെട്ട വർഷം ലഭ്യമല്ല.
പുസ്തകത്തിൽ പ്രധാനമായി പ്രതിപാദിക്കുന്നത് ഇന്ത്യയിലെ ആദിമ ക്രൈസ്തവസഭയുടെ ഉത്ഭവം, തോമാശ്ലീഹ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചെന്ന പാരമ്പര്യം, സുറിയാനി പരമ്പര്യവും ആരാധനാക്രമങ്ങളും, പൗരസ്ത്യസഭകളുടെ ചരിത്രബന്ധങ്ങൾ, കേരളത്തിലെ നസ്റാണി സമൂഹത്തിൻ്റെ വളർച്ച, പാശ്ചാത്യ പൗരസ്ത്യ സഭാ ബന്ധങ്ങൾ ഇതൊക്കെയാണ്.ഈ പുസ്തകത്തിനു ചരിത്രപരവും സഭാപരവും അക്കാദമികവുമായ വലിയ പ്രാധാന്യമുണ്ട്.സീറോ മലബാർ സഭയുടെ പരമ്പര്യവും വേരുകളും പഠിക്കുന്നവർക്ക് വിലപ്പെട്ട റഫറൻസ് ഗ്രന്ഥമായി ഇത് കണക്കാക്കപ്പെടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ
- താളുകളുടെ എണ്ണം: 352
- അച്ചടി: Mar Mathews Press, Muvattupuzha
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
