1967-ൽ പ്രസിദ്ധീകരിച്ച, ‘അഷ്ടാംഗഹൃദയം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വാഗ്ഭടൻ രചിച്ചതെന്ന് അനുമാനിക്കപ്പെടുന്ന ‘അഷ്ടാംഗഹൃദയം’ ആയുർവേദ ചികിത്സയിലെ എട്ട് വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്ത്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിലൊന്നാണിത്. ഈ പുസ്തകം ആയുർവേദത്തിലെ എട്ട് ശാഖകളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു. ഗോവിന്ദൻ വൈദ്യർ അഷ്ടാംഗഹൃദയം മുഴുവനും മലയാളത്തിൽ ഭാഷാന്തരം ചെയ്തതുകൊണ്ട് കേരളത്തിലെ ആയുർവേദപാഠശാലകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏകാവലംബം ഈ വ്യാഖാനമാണ്. സൂത്രസ്ഥാനത്തിലെ ആദ്യ അധ്യായം ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ആയുർവേദത്തിലെ അടിസ്ഥാന തത്വങ്ങൾ, ദിനചര്യ, ഋതുചര്യ, ആഹാരക്രമം, ഔഷധഗുണങ്ങൾ എന്നിവ വിവരിക്കുന്ന അഷ്ടാംഗഹൃദയത്തിലെ ആദ്യ ഭാഗമായ സൂത്രസ്ഥാനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: അഷ്ടാംഗഹൃദയം
- പ്രസിദ്ധീകരണ വർഷം: 1967
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ് , കൊല്ലം
- താളുകളുടെ എണ്ണം: 214
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
