1948 – ൽ ഏ. മുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ച റസൂൽ സന്നിധിയിലെ ദൂതൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അറേബ്യയിലെ ലോകവിശ്രുതനായ പ്രവാചകനാൽ ദീർഘദർശനം ചെയ്യപ്പെട്ട ഇസ്ലാമിൻ്റെ പൗരാണിക സോഷ്യലിസ സിദ്ധാന്തങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇറാനിലെ ഒരു ദൂതനും ഇസ്ലാം മതം സ്വീകരിച്ച ആദ്യപുരുഷന്മാരിൽ ഒരാളും, ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളുമായ ഹസറത്ത് അബൂബക്കർ സിദ്ദിക്കുമായി നടത്തുന്ന സംഭാഷണരൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: റസൂൽ സന്നിധിയിലെ ദൂതൻ
- പ്രസിദ്ധീകരണ വർഷം: 1948
- അച്ചടി: Alliance Printing Works, Trivandrum
- താളുകളുടെ എണ്ണം: 92
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
