1960 – മനുഷ്യൻ്റെ ഭൗതികസമ്പത്ത് – ലിയോ ഹ്യൂ ബർമാൻ

1960 – ൽ പ്രസിദ്ധീകരിച്ച, ലിയോ ഹ്യൂ ബർമാൻ രചിച്ച മനുഷ്യൻ്റെ ഭൗതികസമ്പത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - മനുഷ്യൻ്റെ ഭൗതികസമ്പത്ത് - ലിയോ ഹ്യൂ ബർമാൻ
1960 – മനുഷ്യൻ്റെ ഭൗതികസമ്പത്ത് – ലിയോ ഹ്യൂ ബർമാൻ

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ലിയോ ഹ്യൂ ബർമാൻ എഴുതിയ പ്രശസ്തമായ ഒരു സാമ്പത്തിക ചരിത്ര ഗ്രന്ഥത്തിൻ്റെ വിവർത്തനമാണ് ഇത്. ലോകത്തിൻ്റെ സാമ്പത്തിക ചരിത്രം സാധാരണ വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽ വിശദമായി വിവരിക്കുന്ന ഒരു ക്ലാസിക് കൃതിയായി ഇതിനെ കണക്കാക്കുന്നു. ചരിത്രത്തെ സാമ്പത്തിക ദൃഷ്ടി കോണിൽ വിശദീകരിക്കുകയാണ് ഈ പുസ്തകം. സാമ്പത്തിക സിദ്ധാന്തങ്ങളെ ചരിത്ര സംഭവങ്ങളിലൂടെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഗ്രന്ഥകാരൻ മനുഷ്യസമൂഹത്തിൻ്റെ വളർച്ചയെ ധനം, തൊഴിൽ, അധികാരം എന്നീ ഘടകങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നു. ഫ്യൂഡൽ സമ്പ്രദായത്തിൻ്റെ വിശദീകരണവും വ്യവസായങ്ങളുടെ വളർച്ചയും പുതിയ നഗരങ്ങളുടെ ഉദയവും ആധുനിക മുതലാളിത്തത്തിൻ്റെ പ്രശ്നങ്ങളും സോഷ്യലിസത്തിലേക്ക് നയിക്കുന്ന ആശയങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യൻ്റെ ഭൗതികസമ്പത്ത്
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ദേശാഭിമാനി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ് ലിമിറ്റഡ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 216
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *