1926-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി എഴുതിയ കാവ്യശകലങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നടുവത്ത് മഹൻ നമ്പൂതിരി (1868-1944) മലയാളത്തിലെ ആധുനിക കവിതയുടെ തുടക്കകാലത്ത് പച്ചമലയാള പ്രസ്ഥാനത്തോടൊപ്പം നിന്ന പ്രമുഖനായ ഒരു കവിയും, കൊടുങ്ങല്ലൂർ കളരിയിലെ അംഗവുമായിരുന്നു. നടുവത്ത് അച്ഛ്ൻ നമ്പൂതിരിയും മഹൻ നമ്പൂതിരിയും ചേർന്ന് “നടുവം കവികൾ” എന്നറിയപ്പെടുന്നു. വിവിധ കാവ്യശകലങ്ങളും ഭക്തിപരമായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. മഹൻ നമ്പൂതിരിയുടെ പത്ത് ക്രിതികളാണ് പ്രസിദ്ദീകരിച്ചിട്ടുള്ളത്. സാരോപദേശശതകം, ഘോശയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങൾ, സന്താനഗോപാലം, മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, ഭക്തിലഹരി, മഹാത്മാഗാന്ധി.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കാവ്യശകലങ്ങൾ
- രചന: നടുവത്ത് മഹൻ നമ്പൂതിരി
- പ്രസിദ്ധീകരണ വർഷം: 1926
- അച്ചടി: യാഗക്ഷേമം കമ്പനി ക്ലിപ്തം വക മംഗളോദയം പ്രസ്സ്, തൃശ്ശിവപ്പേരൂർ
- താളുകളുടെ എണ്ണം: 118
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
