1956 – നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം – ജി. സുകുമാരൻ നായർ

1956 – ൽ പ്രസിദ്ധീകരിച്ച, ജി. സുകുമാരൻ നായർ രചിച്ച നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ
1956 – നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം – ജി. സുകുമാരൻ നായർ

ജി. സുകുമാരൻ നായർ രചിച്ച ലേഖന സമാഹാരമാണ് ഈ ഗ്രന്ഥം. കേരളഭൂഷണം വാരാന്ത്യ പതിപ്പിലും മലയാളരാജ്യം, കൗമുദി ആഴ്ചപ്പതിപ്പുകളിലും ‘നാളെ’ മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ആണ് ഇതിൽ ഉള്ളത്. നാളത്തെ ഇന്ത്യൻ തത്ത്വശാസ്ത്രത്തിന് ഉപയുക്തമായ ചിന്തകളാണ് ഈ ലേഖനങ്ങളിൽ ഉൾക്കൊള്ളുന്നത്. തത്വവിചാരത്തിന് ജീവിതത്തിൽ ഉള്ള സ്ഥാനവും ഇന്ത്യൻ തത്വജ്ഞാനത്തിൻ്റെ പ്രസക്തിയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: പ്രകാശകൗമുദി പ്രിൻ്റിംഗ് വർക്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 235
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *