1948 – കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത – ജോസഫ് തേക്കനാടി

1948ൽ പ്രസിദ്ധീകരിച്ച ജോസഫ് തേക്കനാടി രചിച്ച കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1948 - കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത - ജോസഫ് തേക്കനാടി
1948 – കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത – ജോസഫ് തേക്കനാടി

ക്രൊയേഷ്യൻ കത്തോലിക്കാ മെത്രാപ്പോലീത്തായ ആലോയിസിയസ് സ്റ്റെപ്പിനാക്ക് (Aloysius Stepinac) നെ കുറിച്ചുള്ള ചരിത്രസംഭവമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946-ൽ യൂഗോസ്ലാവ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ കോടതിയിൽ കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്തു. 1946-ൽ അദ്ദേഹത്തിന് തടവുശിക്ഷ വിധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ തടവുവാസം പൊതുവേദികളിൽ വലിയ പ്രതിഷേധങ്ങൾക്കും, റോമൻ കത്തോലിക്ക സഭക്ക് കമ്യൂണിസ്റ്റ് ഭരണകൂടവുമായുള്ള സംഘർഷങ്ങൾക്കും ഇടയാക്കി. സ്റ്റെപ്പിനാക്കിന്റെ കേസിൽ മതസ്വാതന്ത്ര്യത്തെ കുറിച്ചും കമ്യൂണിസ്റ്റ് ഭരണകാലത്ത് സഭ നേരിട്ട പീഡനങ്ങളെ കുറിച്ചും ആഗോള ചർച്ചകൾ ഉണ്ടായി. ഈ സംഭവങ്ങൾ കത്തോലിക്കാ സഭയുടെ 20-ആം നൂറ്റാണ്ടിലെ പ്രധാന ദുരന്താനുഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത
  • രചന: Joseph Thekkanadi
  • താളുകളുടെ എണ്ണം: 282
  • അച്ചടി: S.J. Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *