1947 – KARMA – Theosophical Manuel No. 4

Through this post we are releasing the scan of  KARMA – Theosophical Manual centenary edition written by Annie Besant

Karma is the fourth book in her series of Theosophical Manuals, a collection designed to provide a simple explanation of Theosophical teachings. The book explores the concept of karma, a law of cause and effect, emphasizing that our actions have consequences and shape our future lives. Besant also examines the relationship between karma and reincarnation, highlighting the importance of taking responsibility for our actions and striving for harmony with the laws of karma. 

We have received this document for digitization from the personal collection of  

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name:  KARMA – Theosophical Manual No. 4
  • Published Year: 1947
  • Number of pages: 98
  • Printer:  C. Subbarayudu, Vasanta Press, Madras
  • Scan link: Link

1948 – കവിരത്നമാല

1948-ൽ പ്രസിദ്ധീകരിച്ച, ചെന്നിത്തല കെ. കൃഷ്ണയ്യർ എഴുതിയ കവിരത്നമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനൊന്നാം ശതകത്തിൽ മധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന പന്ത്രണ്ടു കവികളക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. കവികളുടെ ജീവചരിത്രവും സാഹിത്യകൃതികളെ കുറിച്ചുള്ള സാമാന്യ വിവരണവും നൽകിയിരിക്കുന്നു

ഈ പുസ്തകത്തിൻ്റെ മുൻ കവർ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കവിരത്നമാല
  • രചയിതാവ് : ചെന്നിത്തല കെ. കൃഷ്ണയ്യർ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 256
  • അച്ചടി: Vignana Poshini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958-ഒരപ്പക്കഷണവും ശവപ്പെട്ടിയും

1958 –ൽ  പ്രസിദ്ധീകരിച്ച ഒരപ്പക്കഷണവും ശവപ്പെട്ടിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1958- ഒരപ്പക്കഷണവും ശവപ്പെട്ടിയും

വിവിധ ഭാഷകളിൽ നിന്നുള്ള ആറ് വ്യത്യസ്തങ്ങളായ ചെറുകഥകൾ പരിഭാഷപ്പെടുത്തിയത് ഡോക്ടർ കെ. സി. പത്മാവതി ആണ്. ജീവിതത്തിൻ്റെ വൈരുധ്യങ്ങളും മനുഷ്യൻ്റെ അപരിചിതമായ വശങ്ങളും കോർത്തിണക്കിയ കഥകൾ വിവിധങ്ങളായ സാമൂഹിക പശ്ചാത്തലങ്ങളിൽ ജന്മം എടുത്തവയാണ്.സാധാരണക്കാരായ മനുഷ്യരുടെ അവഗണിക്കപ്പെട്ട അനുഭവങ്ങൾ ഭാഷയുടെ സുതാര്യതയാലും ആഴമുള്ള രചനാ ശക്തിയാലും വായനക്കാരെ ആഴത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഒരപ്പക്കഷണവും ശവപ്പെട്ടിയും
  • മലയാള പരിഭാഷ: ഡോക്ടർ കെ. സി. പത്മാവതി 
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 100
  • അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – അമേരിക്കൻ സംസ്കാരം

1962 ൽ പ്രസിദ്ധീകരിച്ച ആൽബർട്ട് ഹാർക്നെസ് രചിച്ച,  അമേരിക്കൻ സംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1962 – അമേരിക്കൻ സംസ്കാരം

അമേരിക്കൻ സമൂഹത്തിൻ്റെ വികസനത്തെ,സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലത്തിൽ ആഴമായി വിശകലനം ചെയ്യുന്നു.അമേരിക്കയുടെ സ്വാതന്ത്ര്യ ബോധം ,വ്യക്തിത്വ വികാസം,വിദ്യാഭ്യാസ മൂല്യങ്ങൾ, മതബോധം,ജനാധിപത്യ വിശ്വാസം തുടങ്ങിയ ഘട്ടങ്ങൾ ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.അമേരിക്കൻ സംസ്ക്കാരം എങ്ങനെ സ്ഥിരമായി മാറ്റത്തിൻ്റെയും,നവോഥാനത്തിൻ്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കുന്നുവെന്നും. ഉപനിവേശ കാലഘട്ടത്തിൽ തുടങ്ങിയ ഈ സംസ്ക്കാരത്തിൻ്റെ മാറ്റങ്ങൾ,സാമ്പത്തീക വളർച്ച,സാങ്കേതിക പുരോഗതി, സമൂഹീക മാറ്റങ്ങൾ എന്നിവ എങ്ങനെ രൂപപ്പെടുന്നുവെന്നും കൃത്യമായിപ്പറയുന്നു. ഹാർക്നെസിൻ്റെ ആഴമുള്ള ആശയങ്ങളെ ഭാഷസൗന്ദര്യത്തോടെക്കൂടിയും, പാശ്ചാത്യസംസ്‌ക്കാരത്തെ മലയാളികൾക്ക് മനസിലാകുന്ന രീതിയിലും  പരിഭാഷപ്പെടുത്തിയത് പി സി ദേവസ്യ ആണ്.അമേരിക്കൻ സാംസ്കാരിക ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ ഏഴ് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. 1626 മുതലുള്ള പതിനേഴും, പതിനെട്ടും,പത്തൊൻപതും നൂറ്റാണ്ടുകളിലുണ്ടായ സംഭവങ്ങൾ മുതൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ സമകാലിക സംസ്കാരത്തിൻ്റെ അവ ലോകനം വരെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അമേരിക്കൻ സംസ്കാരം
  • രചയിതാവ് : ആൽബർട്ട് ഹാർക്നെസ്സ്, ജൂനിയർ
  • മലയാള പരിഭാഷ: പി.സി ദേവസ്യ
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 168
  • അച്ചടി:Sri Krishna Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – പൂവും കായും – സി കെ .മറ്റം

1952 ൽ പ്രസിദ്ധീകരിച്ച, സി കെ . മറ്റം രചിച്ച  പൂവും കായും എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 

1952 - പൂവും കായും - സി കെ .മറ്റം
1952 – പൂവും കായും – സി കെ .മറ്റം

 

പ്രശസ്ത സാഹിത്യകാരനും ,മലയാളഭാഷയിൽ കറകളഞ്ഞ ,അനവധി ഉത്തമഗ്രന്ഥങ്ങളുടെ കർത്താവും ,വിശ്വ സാഹിത്യ സാംഘടനയുടെ ഭാരത പ്രതിനിധി എന്നീ നിലകളിൽ പ്രഖ്യാതനുമായ ഫാദർ മറ്റത്തിൻ്റെ പൂവുംകായുമെന്ന ഈ പുസ്തകത്തിൽ ഒന്നാമത്തെതു കൈരളിയുടെ അക്ഷരമാല എന്ന ഉപന്യാസമാണ്.കൂടാതെ കേരളത്തിലെ നൃത്യ കലകളേക്കുറിച്ചും,കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തെക്കുറിച്ചും ഈ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നു.

 

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പൂവും കായും
  • രചയിതാവ്:  സി കെ .മറ്റം
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 148
  • അച്ചടി:Sahithya Nilayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – അഞ്ചു കൊല്ലത്തെ നേട്ടങ്ങൾ

1951-ൽ മദിരാശി ഗവണ്മെൻ്റിൻ്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെൻ്റ് പ്രസിദ്ധീകരിച്ച അഞ്ചു കൊല്ലത്തെ നേട്ടങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സ്വാതന്ത്ര്യാനന്തരം മദ്രാസിൽ അധികാരത്തിൽ വന്ന ജനകീയ ഗവണ്മെൻ്റിൻ്റെ അഞ്ചു കൊല്ലത്തെ ഭരണനേട്ടങ്ങളെ വിലയിരുത്തുകയാണ് ഈ പുസ്തകം. ഐക്യകേരളരൂപീകരണത്തിനു മുൻപ് മലബാർ പ്രദേശം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. കാർഷിക വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുകയും ജലസേചനപദ്ധതികൾ വിപുലപ്പെടുത്തുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. കാർഷികജില്ലയായ പാലക്കാട്ടെ ജലസേചനാവശ്യങ്ങൾക്കായി 380 ലക്ഷം ചിലവഴിച്ച് മലമ്പുഴ അണക്കെട്ട് ഉൾപ്പെടുന്ന മലമ്പുഴ പദ്ധതിക്ക് 1949-ൽ തുടക്കം കുറിച്ചു. ഇത് കൂടാതെ ധാരാളം ചെറുകിട പദ്ധതികളും നടപ്പിലാക്കി

മലബാറിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും തലശ്ശേരി ബ്രണ്ണൻ കോളേജ് ഒന്നാം ഗ്രേഡ് കോളേജായി ഉയർത്തുകയും ചെയ്തു. മിനിക്കോയ് ദ്വീപിൽ ഒരു പ്രാഥമിക വിദ്യാലയം 1947-ൽ ആരംഭിച്ചു. ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി ഗവണ്മെൻ്റ് നടത്തിയ പരിഷ്കരണങ്ങളുടെ വിശദമായ വിവരങ്ങൾ ഈ പുസ്തകത്തിൽ കാണാം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അഞ്ചു കൊല്ലത്തെ നേട്ടങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: Thompson & Co. Ltd, Printers, Madras
  • താളുകളുടെ എണ്ണം:132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ഗണപതി

1947-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഗണപതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൗമുദി വാരികയിൽ രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചു വന്ന ലഘുകാവ്യമാണ് ഗണപതി

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  ഗണപതി
  • രചയിതാവ് : വള്ളത്തോൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – വത്സല

1950-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ എഴുതിയ വത്സല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വത്സല എന്ന ലഘുകാവ്യം ദ്വിതീയ വീചിക, തൃതീയ വീചിക, ചതുർത്ഥ വീചിക, പഞ്ചമ വീചിക, ഷഷ്ഠ വീചിക എന്നിങ്ങനെ തിരിച്ചിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വത്സല
  • രചയിതാവ് :ചങ്ങമ്പുഴ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – സാഹിത്യ ചിന്തകൾ

1945-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ എഴുതിയ സാഹിത്യ ചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കോട്ടയത്ത് വെച്ചു നടന്ന അഖിലകേരള പുരോഗമന സാഹിത്യസംഘടനയുടെ രണ്ടാം വാർഷിക സമ്മേളനത്തിൽ ചങ്ങമ്പുഴ നടത്തിയ അധ്യക്ഷപ്രസംഗമാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാഹിത്യ ചിന്തകൾ
  • രചയിതാവ് : ചങ്ങമ്പുഴ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 92
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1962 – കോഴിവളർത്തൽ

1962-ൽ പ്രസിദ്ധീകരിച്ച, കെ. കുഞ്ഞുകൃഷ്ണപിള്ള എഴുതിയ കോഴിവളർത്തൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വലിയ മുതൽമുടക്കില്ലാതെ വീട്ടിലിരുന്നു ചെയ്യാവുന്ന തൊഴിലുകളിലൊന്നാണ് കോഴി വളർത്തൽ. ശാസ്ത്രീയമായി കോഴിവളർത്തുന്നത് എങ്ങനെയെന്ന് രസകരമായി കഥാരൂപത്തിൽ എഴുതിയിരിക്കുന്നു

ഈ പുസ്തകത്തിൻ്റെ മുൻ/പിൻ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  കോഴിവളർത്തൽ
  • രചയിതാവ് : കെ. കുഞ്ഞുകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Star Press, Vazhuthacaud
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി