അന്യഭാഷകളൊ വ്യാജാത്മാക്കളൊ – സി.വി. താരപ്പൻ

സി.വി. താരപ്പൻ പ്രസിദ്ധീകരിച്ച അന്യഭാഷകളൊ വ്യാജാത്മാക്കളൊ എന്ന ക്രൈസ്തവ ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 അന്യഭാഷകളൊ വ്യാജാത്മാക്കളൊ - സി.വി. താരപ്പൻ
അന്യഭാഷകളൊ വ്യാജാത്മാക്കളൊ – സി.വി. താരപ്പൻ

കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ ലഘുലേഖ ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അന്യഭാഷകളൊ വ്യാജാത്മാക്കളൊ
  • രചയിതാവ്: C.V. Tharappan
  • താളുകളുടെ എണ്ണം: 4
  • അച്ചടി: Everready Press, Kunnamkulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1944 – ജ്ഞാനധ്യാനമിത്രം – ചാറൽസ്

1944  ൽ പ്രസിദ്ധീകരിച്ച  ചാറൽസ് രചിച്ച ജ്ഞാനധ്യാനമിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1944 - ജ്ഞാനധ്യാനമിത്രം - ചാറൽസ്
1944 – ജ്ഞാനധ്യാനമിത്രം – ചാറൽസ്

ധ്യാനം എന്നാൽ എന്ത്, ജ്ഞാനധ്യാനങ്ങളുടെ അവസരങ്ങളിൽ ഓരോരൊ വിഷയങ്ങളെ കുറിച്ചുള്ള ധ്യാനം, ആത്മശോധന, വാചാപ്രാർത്ഥന, ജ്ഞാനവായന തുടങ്ങി വിവിധ അഭ്യാസങ്ങളുടെ വിവരണങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വളരെ നേരം പ്രാർത്ഥനയിൽ മുഴുകുന്നതിനും, ആത്മീയമായ ഏകാന്തത പാലിക്കുന്നതിനും, ആത്മപരിശോധനയിലൂടെ ഗുണഗണങ്ങളെ മനസ്സിലാക്കുന്നതിനും അഞ്ചോ എട്ടോ ദിവസം തനിച്ചിരുന്നു പ്രാർത്ഥിക്കുന്നതിനും ഈ ഗ്രന്ഥം ഉപകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ജ്ഞാനധ്യാനമിത്രം
  • രചന:  Charles
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 180
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1946 – ഭാരതമിഷ്യനും യുവജനങ്ങളും – കെ.എസ്സ്. ദേവസ്യാ

1946 ൽ പ്രസിദ്ധീകരിച്ച കെ.എസ്സ്. ദേവസ്യാ രചിച്ച ഭാരതമിഷ്യനും യുവജനങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1946 - ഭാരതമിഷ്യനും യുവജനങ്ങളും - കെ.എസ്സ്. ദേവസ്യാ
1946 – ഭാരതമിഷ്യനും യുവജനങ്ങളും – കെ.എസ്സ്. ദേവസ്യാ

കത്തോലിക്കാ മിഷ്യൻ്റെ പ്രവർത്തനങ്ങളെ പറ്റി അഗാധമായ അറിവുള്ള രചയിതാവ് ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ എഴുതിയ കൃതിയാണിത്. ഭാവി തലമുറകളിൽ മിഷ്യൻ ചൈതന്യം അങ്കുരിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഉപകരിക്കുന്ന വളരെ ബുദ്ധിപൂർവ്വകമായ പല നിർദ്ദേശങ്ങളും നൽകുന്നതോടൊപ്പം തന്നെ മിഷ്യനെ പറ്റി പഠിക്കുന്നതിൻ്റെ ആവശ്യകതയും അതിൻ്റെ മാഹാത്മ്യവും ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ വിശദമാക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഭാരതമിഷ്യനും യുവജനങ്ങളും
  • രചയിതാവ്: K.S. Devasia
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: Little Flower Press, Thevara
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1981 – മനുഷ്യാവകാശ പ്രഖ്യാപനം

1981-ൽ വിജിൽ ഇൻഡ്യാ മൂവ്മെൻ്റ് പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്ര ജനറൽ അസംബ്ലി അംഗീകരിച്ച സാർവദേശീയ പ്രഖ്യാപനരേഖയുടെ പൂർണ്ണരൂപമാണ് ഇതിലുള്ളത്. ആദ്യത്തേത് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സാർവദേശീയ പ്രഖ്യാപനവും രണ്ടാമത്തേത് പൗരാവകാശങ്ങളെയും രാഷ്ട്രീയാവകാശങ്ങളെയും സംബന്ധിച്ചുള്ള ഉടമ്പടിയുമാണ്.. വിവർത്തനം ചെയ്തിരിക്കുന്നത് എ വി മുരിക്കൻ, അശോക് ചെറിയാൻ, പോളി മാത്യു എന്നിവർ ചേർന്നാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മനുഷ്യാവകാശ പ്രഖ്യാപനം
  • മലയാള പരിഭാഷ: എ വി മുരിക്കൻ, അശോക് ചെറിയാൻ, പോളി മാത്യു
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 72
  • അച്ചടി:  D.C.Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – പഴയനിയമം ശ്ലോമോൻ – ആൻ്റണി പുതിശ്ശേരി

നാലാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഉണ്ടായ ബൈബിളിൻ്റെ ലാറ്റിൻ വിവർത്തനമാണു വൾഗേറ്റ്.ഈ ഗ്രന്ഥത്തിന് ആൻ്റണി പുതിശ്ശേരി 1927 ൽ എഴുതിയ മലയാള പരിഭാഷയായ പഴയനിയമം ശ്ലോമോൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - പഴയനിയമം സോളമൻ - ആൻ്റണി പുതിശ്ശേരി
1927 – പഴയനിയമംശ്ലോമോൻ – ആൻ്റണി പുതിശ്ശേരി

ഇസ്രായേൽക്കാരുടെ രാജാവും മഹാജ്ഞാനിയുമായിരുന്ന സോളമൻ്റെ ജീവചരിത്രവും,  അദ്ദേഹം രചിചിട്ടുള്ള  വേദപുസ്തകത്തിലെ പഴയ നിയമത്തിലെ  അഞ്ചു പുസ്തകങ്ങളായ സുഭാഷിതങ്ങൾ, ശ്ലോമോൻ്റെ ഉപമകൾ, പ്രാസംഗികൻ, പാട്ടുകളുടെ പാട്ട്, ബോധജ്ഞാനം എന്നീ അഞ്ച് പുസ്തകങ്ങളുടെ പരിഭാഷയുമാണ് പഴയനിയമം ശ്ലോമോൻ എന്ന ഈ പുസ്തകത്തിലുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പഴയനിയമം ശ്ലോമോൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി:  St.Joseph’s l.s Press, Elthuruth
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1992 – Mount Carmel College Bangalore Annual

Through this post we are releasing the scan of 1992 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1991-92.

 1992 - Mount Carmel College Bangalore Annual
1992 – Mount Carmel College Bangalore Annual

The annual contains Editorial, Annual Report of the College for the year 1991-92 and various articles written by the students in English, Hindi, Tamil, Kannada, and Sanskrit. Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College Bangalore Annual
  • Published Year: 1992
  • Number of pages: 194
  • Scan link: Link

1956 – ഗണിതം ഒന്നാം പുസ്തകം – ആറാം സ്റ്റാൻഡാർഡിലേക്ക്

1956 ൽ പ്രസിദ്ധീകരിച്ച കെ. ജോർജ്ജ് രചിച്ച ഗണിതം ഒന്നാം പുസ്തകം – ആറാം സ്റ്റാൻഡാർഡിലേക്ക് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1956 - ഗണിതം ഒന്നാം പുസ്തകം - ആറാം സ്റ്റാൻഡാർഡിലേക്ക്
1956 – ഗണിതം ഒന്നാം പുസ്തകം – ആറാം സ്റ്റാൻഡാർഡിലേക്ക്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഗണിതം ഒന്നാം പുസ്തകം – ആറാം സ്റ്റാൻഡാർഡിലേക്ക്
  • രചയിതാവ്: K. George
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 132
  • അച്ചടി: Vidyavilasam Press, Thiruvananathapuram
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1971- Canonical Reforms In The Malabar Church – Alphonse Pandinjarekanjirathinkal

Through this post we are releasing the scan of the Canonical Reforms In The Malabar Church  written by Alphonse Pandinjarekanjirathinkal published in the year 1976.`

1971- Canonical Reforms In The Malabar Church - Alphonse Pandinjarekanjirathinkal
1971- Canonical Reforms In The Malabar Church – Alphonse Pandinjarekanjirathinkal

Its a thesis of Canon Law of the SyroMalabar Church, written by a CMI priest Fr.Alphose Padinjarekanjirathinkal directed by Prof.Johannes Rezac, S.J at Rome.

Content of the thesis are  introduction, bibliography,  abbrevations….

The syro malabar church after its dark and difficult period now emerges as a very important particular church with a new vigour and enthusiasm.in this thesis they are following  the method is historico-juridical.Total 9 chapters we can be seen in this Thesis. each chapter there are different articles  mentioned in it.conclusion of each chapter they have tried to give their own canonical criticism.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: Canonical Reforms In The Malabar Church
  •  Author : Alphonse Pandinjarekanjirathinkal
  • Published Year: 1971
  • Number of pages: 870
  • Scan link: Link

 

Caught by a Crab – I.E. Yates

I.E. Yates രചിച്ച A L Bright Story Readers സീരീസിലുള്ള Caught by a Crab  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 Caught by a Crab - I.E. Yates
Caught by a Crab – I.E. Yates

 

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : Caught by a Crab
  • രചയിതാവ്: I.E. Yates
  • താളുകളുടെ എണ്ണം: 36
  • അച്ചടി: E. J. Arnold and Sons, Leeds
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്

1983 – ൽ പ്രസിദ്ധീകരിച്ച, മാർക്സ്, എംഗൽസ് രചിച്ച  മതത്തെപ്പറ്റി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണൻ, എം. എസ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ്

മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്

മതത്തിൻ്റെ സാരസത്തയെയും അതിൻ്റെ ഉത്ഭവത്തെയും പറ്റി, വർഗസമൂഹത്തിൽ അതിനുള്ള പങ്കിനെയും പറ്റി തങ്ങൾക്കുള്ള വീക്ഷണങ്ങളാണ് മാർക്സും എംഗൽസും ഈ കൃതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ശാസ്ത്രീയ വസ്തുതകളെ ആശ്രയിച്ചിരിക്കുന്ന ഈ വീക്ഷണങ്ങൾ മതത്തിന് തീർത്തും എതിരായിട്ടുള്ളതാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മതത്തെപ്പറ്റി
  • രചയിതാവ്:
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 432
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി