1989 – മലയാള സിനിമയുടെ നവചക്രവാളം

1989 – ൽ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള സർക്കാർ പ്രസിദ്ധീകരിച്ച മലയാള സിനിമയുടെ നവചക്രവാളം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

ദേശീയ-അന്തർദേശീയ തലങ്ങളിൽ മുഖമുദ്ര പതിപ്പിച്ച മലയാള സിനിമയുടെ വളർച്ചയുടെ വിശദമായ വിവരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ പുസ്തകം. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിൽ ആദ്യ ഭാഗത്ത് സംസ്ഥാന അവാർഡ് നിർണയ സമിതികളുടെ നിരീക്ഷണങ്ങൾ ആണ് ഉള്ളത്. രണ്ടാം ഭാഗം അവാർഡ് നേടിയ മലയാള ചലച്ചിത്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയതാണ്. 1928 -ൽ പുറത്തിറങ്ങിയ ആദ്യ നിശബ്ദ മലയാളചിത്രമായ വിഗതകുമാരൻ മുതൽ 1988 ഡിസംബർ വരെ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പട്ടിക ആണ് മൂന്നാം ഭാഗത്തുള്ളത്. ചലച്ചിത്രാസ്വാദകർക്കും ഈ രംഗത്തെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന റഫറൻസ് ഗ്രന്ഥം ആണ് ഇത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാള സിനിമയുടെ നവചക്രവാളം
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 114
  • അച്ചടി: ഗവണ്മെൻ്റ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1943 – Scholastic Sacred Heart Chethipuzha

Through this post, we are releasing the scan of the book  Sacred heart’s scholastic released on the occation of  Silver Jubilee year of the Chethipuzha Seminary.

1943 - Scholastic Sacred Heart Chethipuzha
1943 – Scholastic Sacred Heart Chethipuzha

The Sacred Heart’s scholastic, chethipuza, is the house of Theological studies for the students of the Syro Malabar Carmelite Congregation. The contents of the  souvneer are  a brief account of the Carmelite congregation’s contributions to the syro malabar sabha. Group photo taken on the occation of the jubilee celebration, Photo of His Holiness Pope Pius Xii  and the Prior General of the Syro Carmelite congregation etc..

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: Silver Jubilee of the Sacred Heart’s Scholasticate
  • Published Year: 1943
  • Number of pages: 146
  • Printer: St.Francis Sales Press
  • Scan link: Link

 

1951 – മാറല്ലേശുപാന

1951 ൽ പ്രസിദ്ധീകരിച്ച മാറല്ലേശുപാന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1951 - മാറല്ലേശുപാന
1951 – മാറല്ലേശുപാന

നാലു പാദങ്ങളിലായി പാന എന്ന രചനാരീതിയിൽ എഴിതിയിട്ടുള്ളതാണ് ഈ കൃതി

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാറല്ലേശുപാന
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 18
  • പ്രസാധകർ:  S.T. Reddiar and Sons
  • അച്ചടി: Vidyabhivardhini Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1992 – പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും

1992 ൽ പ്രസിദ്ധീകരിച്ച പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1992 - പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും
1992 – പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും

1992 ഏപ്രിൽ 26, 27 തിയതികളിൽ പെരുമ്പാവൂരിൽ വെച്ച് ചേർന്ന പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നാലാം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖയുടെ പകർപ്പാണ് ഈ പുസ്തകം. സംഘത്തിൻ്റെ കാഴ്ചപ്പാടും പ്രവർത്തന പരിപാടിളുമാണ് പുസ്തകത്തിലെ ഉള്ളടക്കം. സംഘടനാ സംവിധാനം, ഭാവി പരിപാടികൾ, രാഷ്ട്രീയ സാഹിത്യ സാംസ്കാരികമേഖലകളിലെ ചലനങ്ങളുടെ അവലോകനങ്ങൾ എന്നിവയും രേഖ ചർച്ച ചെയ്യുന്നു. വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ നേതൃത്വത്തിൽ 1981 ൽ ആണ് പുരോഗമന കലാസാഹിത്യ സംഘം രൂപം കൊണ്ടത്. വ്യാപകമായ ചർച്ചകൾക്ക് ശേഷം 1985 ൽ കാലഘട്ടത്തിൻ്റെ വെല്ലുവിളികളും എഴുത്തുകാരും എന്നൊരു രേഖ സംഘം അംഗീകരിച്ചിരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും
  • പ്രസിദ്ധീകരണ വർഷം:1992
  • താളുകളുടെ എണ്ണം: 28
  • പ്രസാധകർ: Chintha Publishers, Thiruvananthapuram
  • അച്ചടി: Social Scientist Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – രസികൻ മാസിക പുസ്തകം 04, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ ലക്കം 02, 03, 04 ,05

1932 – സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പ്രസിദ്ധീകരിച്ച രസികൻ മാസികയുടെ പുസ്തകം 04, ലക്കം 02, 03, 04 ,05 എന്നീ നാലു ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

ഹാസ്യരസപ്രധാനമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാണ് മാസികയിൽ കൂടുതലും കാണുന്നത്. എല്ലാം തന്നെയും തൂലികാനാമത്തിലാണ് എഴുതിയിട്ടുള്ളത്. രസികൻ മാസികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ പോസ്റ്റ് കാണുക

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 02
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – സൂയസ് പ്രശ്നം – സി. ഉണ്ണിരാജ

1956 ൽ പ്രസിദ്ധീകരിച്ച സി. ഉണ്ണിരാജ രചിച്ച സൂയസ് പ്രശ്നം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956 - സൂയസ് പ്രശ്നം - സി. ഉണ്ണിരാജ
1956 – സൂയസ് പ്രശ്നം – സി. ഉണ്ണിരാജ

സൂയസ് കനാലിൻ്റെ ചരിത്രം പശ്ചിമേഷ്യയിലെ സാമ്രാജ്യാധിപത്യത്തിൻ്റെയും കൊള്ളയടിക്കലിൻ്റെയും ചരിത്രമാണ്. ഈജിപ്തിൻ്റെ രാഷ്ട്രീയ ചരിതം, കനാൽ നിർമ്മാണത്തിൻ്റെ ചരിത്ര പശ്ചാത്തലം, കൊളോണിയൽ ശക്തികളുടെ ഇടപെടലുകൾ, ഈജിപ്ത് ഗവണ്മെൻ്റ് സൂയസ് കനാൽ ദേശസാൽക്കരിച്ചതിനെ തുടർന്നുണ്ടായ അന്താരാഷ്ട്ര സംഘർഷങ്ങൾ, ലോക ശക്തികളുടെ നിലപാടുകൾ, യു എൻ ഇടപെടലുകൾ എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സൂയസ് പ്രശ്നം
  • രചയിതാവ് : C. Unniraja
  • പ്രസിദ്ധീകരണ വർഷം:1956
  • താളുകളുടെ എണ്ണം: 38
  • അച്ചടി: Parishanmudralayam, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – പോളിങ്ങ് ഏജൻ്റുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1957-ൽ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പോളിങ്ങ് ഏജൻ്റുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പോളിങ്ങ് ഏജൻ്റുമാർക്കുള്ള നിർദ്ദേശങ്ങൾ എന്ന പേരിൽ ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ച ലഘുലേഖയുടെ ഏകദേശ തർജിമ ആണ് ഇത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പോളിങ്ങ് ഏജൻ്റുമാർക്കുള്ള നിർദ്ദേശങ്ങൾ
  • പ്രസിദ്ധീകരണ വർഷം:1957
  • താളുകളുടെ എണ്ണം: 22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1991 – Mount Carmel College Bangalore Annual

Through this post we are releasing the scan of 1991 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1990-91

 1991 - Mount Carmel College Bangalore Annual
1991 – Mount Carmel College Bangalore Annual

The annual contains Editorial, Annual Report of the College for the year 1990-91 and various articles written by the students in English, Hindi, Tamil, Kannada, Sanskrit and French . Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College Bangalore Annual
  • Published Year: 1991
  • Number of pages: 192
  • Printer: W.O. Judge Press, Bangalore
  • Scan link: Link

1908 – ക.നി.മൂ. സഭയുടെ ചരിത്രസംക്ഷേപം

1908 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ. സഭയുടെ ചരിത്രസംക്ഷേപം   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1908-kanimusa-charithra-samkshepam
1908-kanimoo sabhayude  charithra-samkshepam

ഈ ചരിത്രത്തിൽ വിവരിക്കപ്പെട്ടിട്ടുള്ള സംഗതികൾ എടുത്തിട്ടുള്ളത് പ്രധാനമായി സഭയുടെ പൊതു പ്രിയോരായിരുന്ന ബ.ചാവറെ കുറിയാക്കോസ് ഏലിയാ അച്ചൻ എഴുതിയിട്ടുള്ള പൊതു നാളാഗമത്തിൽ നിന്നും ഓരോ കൊവേന്തകളുടെ പ്രത്യേക നാളാഗമത്തിൽ നിന്നുമാണ്. ഇതു മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു .ഓരൊ ഭാഗവും ലക്കങ്ങൾ ഇട്ടും അധ്യായങ്ങൾ ആയി തിരിച്ചുമാണ് എഴുതിയിരിക്കുന്നത്.

ഒന്നാം ഭാഗത്തിൽ ആറ്അധ്യായങ്ങളും, രണ്ടാം ഭാഗത്തിൽ പതിനഞ്ച് അധ്യായങ്ങളും, മൂന്നാം ഭാഗത്തിൽ പതിനൊന്നു` അധ്യായങ്ങളുമാണ് ഉള്ളത്. സഭയെ സംബന്ധിക്കുന്ന കാര്യങ്ങൾ
വിവരിക്കുന്ന കൂട്ടത്തിൽ നൂറ് വർഷത്തിനിപ്പുറം മലയാളത്തിൽ നടന്നിട്ടുള്ള വേറെ അനേകം സംഭവങ്ങളും ഈ ചരിത്രത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  ക.നി.മൂ. സഭയുടെ ചരിത്രസംക്ഷേപം
  • രചയിതാവ് :Burnnerdhose Thomma 
  • പ്രസിദ്ധീകരണ വർഷം:1908
  • അച്ചടി: St . Josep’s Press, Mannanam
  • താളുകളുടെ എണ്ണം: 376
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടികളും – പി. ആർ. നമ്പ്യാർ

1975 ൽ പ്രസിദ്ധീകരിച്ച പി. ആർ. നമ്പ്യാർ രചിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1975 - കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടികളും - പി. ആർ. നമ്പ്യാർ
1975 – കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടികളും – പി. ആർ. നമ്പ്യാർ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിട്ടുള്ള നയപരിപാടികൾ പാർട്ടി അംഗങ്ങളും അനുഭാവികളും മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ശരിയായ ബോധം ഉൾക്കൊണ്ടു മാത്രമേ ഒരു കമ്മ്യൂണിസ്റ്റ് കാരന് രാഷ്ട്രത്തോടും വർഗ്ഗത്തോടും തനിക്കുള്ള കടമ നിറവേറ്റാനാകൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ഭോപ്പാലിൽ ചേർന്ന മൂന്നാം അഖിലേന്ത്യാ പാർട്ടി വിദ്യാഭ്യാസ സമ്മേളനത്തിൻ്റെ തീരുമാനപ്രകാരം തയ്യാറാക്കിയതാണ് ഈ പുസ്തകം. പാർട്ടി വിദ്യഭ്യാസ ഗ്രന്ഥാവലിയിലെ ഒന്നാമത്തെ പുസ്തകമാണിത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടികളും
  • രചയിതാവ് :  P.R. Nambiar
  • പ്രസിദ്ധീകരണ വർഷം:1975
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി