1965 ജനുവരി 07 – 31 – തൊഴിലാളി ദിനപ്പത്രം

1965 ജനുവരി 7 മുതൽ 31 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 24 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. (ജനുവരി 26-ലെ റിപബ്ലിക് ദിന അവധി പ്രമാണിച്ച് 1965 ജനുവരി 27-ന് തൊഴിലാളി ദിനപത്രം പുറത്തിറങ്ങിയില്ല.)

Thozhilali newspaper – 1965 Jan 07 to 31

ഫാദർ വടക്കൻ സ്ഥാപിച്ച മലനാട് കർഷക യൂണിയൻ്റെ മുഖപത്രമായി തൃശൂരിൽ നിന്നും ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചു. പിന്നീട് ബി. വെല്ലിംഗ്ടണുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച ശേഷം, ഏകദേശം 1953 മുതൽ തൊഴിലാളി ദിനപ്പത്രമായി പുറത്തിറക്കിയതായി കാണുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൊഴിലാളി (ദിനപ്പത്രം)
  • എഡിറ്റർ: B. Wellington
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: Thozhilali Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: January 08 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 09 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 10 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 11 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 12 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 13 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 14 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 15 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 16 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 17 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 18 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 19 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 20 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 21 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 22 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 23 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 24 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 25 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 26 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 28 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 29 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 30 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 31 കണ്ണി

1975 – Silver Jubilee Souvenir Palai Diocese

1975ൽ പാലാ രൂപത പ്രസിദ്ധീകരിച്ച Silver Jubilee Souvenir Palai Diocese എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

 1975 - Silver Jubilee Souvenir Palai Diocese
1975 – Silver Jubilee Souvenir Palai Diocese

പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സഹോദരൻ സെബാസ്റ്റ്യൻ വയലിലിൻ്റെ മെത്രാൻ പദപ്രാപ്തിയുടെയും പാലാ രൂപതാ സ്ഥാപനത്തിൻ്റെയും രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, സഭാ മേലദ്ധ്യക്ഷന്മാർ എന്നിവരുടെ ആശംസകൾ, രൂപതാസ്ഥാപനത്തിൻ്റെ ചരിത്രം, അഭിവന്ദ്യ പിതാവിനുള്ള ആശംസകൾ, രൂപതയിലെ വിവിധ സന്യാസസഭകളെ കുറിച്ചുള്ള വിശദാംശങ്ങൾ, രൂപതയിലെ പുരാതന ദേവാലയങ്ങൾ, 1950 മുതൽ 1975 വരെയുള്ള കാലയളവിൽ സഭയിൽ നടന്ന പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഡയറിക്കുറിപ്പുകൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Silver Jubilee Souvenir Palai Diocese
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 246
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – അന്തോനി പാദുവാ – മയ്യനാട്ട് എ ജോൺ

1934 ൽ പ്രസിദ്ധീകരിച്ച മയ്യനാട്ട് എ ജോൺ രചിച്ച അന്തോനി പാദുവാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1934 - അന്തോനി പാദുവാ - മയ്യനാട്ട് എ ജോൺ
1934 – അന്തോനി പാദുവാ – മയ്യനാട്ട് എ ജോൺ

മഹാത്മാക്കൾ എന്ന് ജീവചരിത്രപരമ്പരയിലെ ഒന്നാമത്തെ പുസ്തകമാണ് അന്തോനി പാദുവാ. ഒരു അദ്ഭുത പ്രവർത്തകനായി അറിയപ്പെടുന്ന സെൻ്റ് ആൻ്റണിയുടെ ജീവചരിത്രം ആണ് ഈ പുസ്തകം. അനേകം ഇംഗ്ലീഷ് ഗ്രന്ഥങ്ങളെ ആസ്പദമാക്കി രചിച്ചിട്ടുള്ള അദ്ദേഹത്തെ പറ്റിയുള്ള തെറ്റിധാരണകളും, അന്ധ വിശ്വാസങ്ങളും നീക്കി ശരിയായ അറിവ് പ്രദാനം ചെയ്യുന്ന പുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അന്തോനി പാദുവാ
  • രചന: Mayyanad A John
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 196
  • അച്ചടി: S. R. V. Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – സത്യവാദഖേടം – ജോർജ്ജ് മാത്തൻ

1965 ൽ പുന:പ്രസിദ്ധീകരിച്ച ജോർജ്ജ് മാത്തൻ രചിച്ച സത്യവാദഖേടം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1965 - സത്യവാദഖേടം - ജോർജ്ജ് മാത്തൻ
1965 – സത്യവാദഖേടം – ജോർജ്ജ് മാത്തൻ

മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പണ്ഡിതനായിരുന്നു ജോർജ്ജ് മാത്തൻ. അദ്ദേഹം ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു.

1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. മാതാപിതാക്കള്‍ മക്കളെ ചെറുപ്പം മുതല്‍ സത്യം സംസാരിച്ചു ശീലിപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് പുസ്തകത്തിൻ്റെ വിഷയം. സത്യവാദഖേടം, സത്യം എന്നീ പ്രകരണങ്ങൾ ഒന്നിച്ച് ചേർന്നുള്ള ഗ്രന്ഥം ക്രിസ്ത്യൻ ലിറ്ററേച്ചർ സൊസൈറ്റി സത്യത്തെ കുറിച്ചുള്ള പ്രകരണങ്ങൾ എന്ന പേരിൽ 1894 ൽ കോട്ടയം സി. എം. എസ് പ്രസ്സിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. അതേരൂപത്തിൽ അന്നത്തെ അച്ചടിയിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി ഇപ്പോൾ വിദ്യാർത്ഥിമിത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിലെ രണ്ടാമത്തെ ഭാഗമായ “സത്യം” എന്ന പേരിലുള്ള പ്രകരണം കോശി ആർച്ച് ഡീക്കനാൽ രചിക്കപ്പെട്ടതാണ്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സത്യവാദഖേടം 
  • രചയിതാവ്: George Matthen
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: The Vidyarthimithram Press, Kottayam
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – കെ ദാമോദരൻ – പോരും പൊരുളും – പി ഗോവിന്ദപ്പിള്ള

2011-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ  കെ ദാമോദരൻ – പോരും പൊരുളും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

K Damodaran – Porum Porulum

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ ദാമോദരൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. സി പി എം ചിന്തകനായ ഗ്രന്ഥകർത്താവ് സി പി ഐ നേതാവായ കെ ദാമോദരനെ വിമർശനപരമായി ഈ പുസ്തകത്തിൽ സമീപിക്കുന്നു. അനുബന്ധമായി ഏതാനും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2011 – കെ ദാമോദരൻ – പോരും പൊരുളും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2011
  • അച്ചടി: M. P. Paul Smaraka Offset Printing Press, Kottayam
  • താളുകളുടെ എണ്ണം: 262
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1995 – പോരൂക്കര തോമ്മാമല്പാൻ 150-ാം ചരമ വാർഷികം സ്മരണിക

1995 ൽ പുറത്തിറക്കിയ പോരൂക്കര തോമ്മാമല്പാൻ 150-ാം ചരമ വാർഷികം സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Porookkara Thomma Malpan

സീറോ മലബാർ സഭയുടെ സന്യാസ സഭ ആയ കർമ്മലീത്താ സഭ അഥവാ സി എം ഐ-യ്ക്ക് അടിസ്ഥാനമിട്ട പോരൂക്കരയച്ചൻ്റെ ജീവിതം, പ്രവർത്തനങ്ങൾ, അദ്ദേഹവുമായി ബന്ധപ്പെട്ട ദേവാലയങ്ങൾ, പ്രാദേശിക സ്ഥലങ്ങൾ, മറ്റ് വ്യക്തികൾ തുടങ്ങിയവ വിവരിക്കുകയും സ്മരിക്കുകയുമാണ് ഈ ചരമ വാർഷിക സ്മരണികയിൽ ചെയ്യുന്നത്. കൂടാതെ ചിത്രങ്ങളും കവിതകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചരമ വാർഷികാഘോഷത്തിൻ്റെ വിശദ വിവരങ്ങൾ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പോരൂക്കര തോമ്മാമല്പാൻ 150-ാം ചരമ വാർഷികം സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 74
  • അച്ചടി: Vani Printers, Aleppey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – The Ring

Through this post, we are releasing the scan of the book, The Ring  published in the year 1957 recommended for the students of Standard VII.

 1957 - The Ring
1957 – The Ring

The book was made available for digitization by Dominic Nedumparambil.

Metadata and link to the digitized document are provided below.

Metadata and link to the digitized document

  • Name: The Ring
  • Published Year: 1957
  • Number of pages: 26
  • Printing : St. Joseph’s Press, Trivandrum
  • Scan link: Link

1938 – ഭദ്രകാളീ വിജയം ആട്ടക്കഥ – പന്നിശ്ശേരിൽ നാണുപിള്ള

1938-ൽ അച്ചടിച്ച ഭദ്രകാളീ വിജയം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Bhadrakali Vijayam Attakadha

തോറ്റം പാട്ടിനെ അധികരിച്ച് പന്നിശ്ശേരിൽ നാണുപ്പിള്ള രചിച്ചതാണ് ഈ ആട്ടക്കഥ. നിഴൽക്കുത്ത് എന്ന കഥകളി പ്രബന്ധത്തിൻ്റെ കൂടി രചയിതാവാണ് ഗ്രന്ഥകാരൻ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഭദ്രകാളീ വിജയം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1938
  • അച്ചടി: Suvarnaratna Prabha Press, Kayamkulam
  • താളുകളുടെ എണ്ണം: 50
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958- St. Joseph’s Training College Magazine Vol. 1

Through this post we are releasing the scan of St. Joseph’s Training College Magazine Vol. 1  released in the year 1958

1958- St. Joseph's Training College Magazine Vol. 1
1958- St. Joseph’s Training College Magazine Vol. 1

St Joseph’s Training College, Mannanam was started in the year 1957 as a Christian minority institution to train teachers for secondary schools. The college authority has tried to develop a value mindset in the minds of the people so that the marginalized are not deprived of their rights. The Josephine community tries to develop the liberal values for which Jesus Christ stood. It is a nurturing ground for the professional and skilled development of teacher-trainees that works through pursuit of excellence in the right area with proper vision.

The contents of the magazine are Editorial, A report on the starting up of the college, various educational articles written by the teachers and students and photos of various activities took place in the academic year.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: St. Joseph’s Training College Magazine Vol. 1
  • Published Year: 1958
  • Number of pages: 90
  • Printing : St. Joseph’s Press, Mannanam
  • Scan link: Link

1938 – മലയാള ഇന്ത്യാ ചരിത്രം – ടി. നാരായണ മേനോൻ

1938-ൽ ഫാറം 2-ലെ വിദ്യാർത്ഥികൾക്കായി ടി. നാരായണ മേനോൻ എഴുതിയ മലയാള ഇന്ത്യാ ചരിത്രം ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - മലയാള ഇന്ത്യാ ചരിത്രം - ടി. നാരായണ മേനോൻ
1938 – മലയാള ഇന്ത്യാ ചരിത്രം – ടി. നാരായണ മേനോൻ

ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യത്തിൻ്റെ ഭരണകാലഘട്ടവും  ഇംഗ്ലീഷുകാരുടെ ഇന്ത്യയിലേക്കുള്ള വരവും മറ്റു ചരിത്രനായകരുടെ ജീവിതകാലവും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: മലയാള ഇന്ത്യാ ചരിത്രം – 
  • രചന: ടി. നാരായണ മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 144
  • അച്ചടി: V V Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി