1980 – പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം – സി.കെ. മൂസ്സത്

1980 ആഗസ്റ്റ് മാസത്തെ ഗാന്ധിമാർഗ്ഗം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രകൃതി ചൂഷണം, വ്യവസായവൽക്കരണം, മലിനീകരിക്കപ്പെടുന്ന അന്തരീക്ഷം, വായു, വെള്ളം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടുകയും ഗാന്ധിയൻ ദർശനത്തിലൂടെ അവക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1980 - പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം - സി.കെ. മൂസ്സത്
1980 – പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 03
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1996 – മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം – സ്കറിയാ സക്കറിയ

1996 ഡിസംബർ മാസത്തിലെ ഭാഷാപോഷിണി മാസികയിൽ (പുസ്തകം 20 ലക്കം 7) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് ഭാഷാപണ്ഡിതരും, എഴുത്തുകാരും പങ്കെടുത്ത ഭാഷാപോഷിണിയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാളഭാഷാ സെമിനാറിനോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക  പതിപ്പിൽ എഴുതിയതാണ് ഈ ലേഖനം. ഭാഷയുടെ ഉപയോഗത്തിൽ പാരമ്പര്യത്തോട് കൂറു പുലർത്തുന്നതിനോടൊപ്പം ഭാവിയിലേക്ക് നോക്കിക്കൊണ്ട് ബന്ധനങ്ങളിൽ നിന്നും മോചനം കൊടുക്കുന്ന ഒരു സാംസ്കാരിക കാലാവസ്ഥയിൽ പ്രവർത്തിക്കാനുള്ള ഹൃദയവിശാലത നമുക്കുണ്ടാവണം എന്ന് ലേഖകൻ വിശദമാക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1996 - മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം - സ്കറിയാ സക്കറിയ
1996 – മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1996
    • താളുകളുടെ എണ്ണം: 01
    • അച്ചടി: Malayala Manorama Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1922 – എറണാകുളം മിസ്സം മാസികയുടെ ഏഴു ലക്കങ്ങൾ

സുറിയാനി കത്തോലിക്കരുടെ എറണാകുളം വികാരിയത്തിൻ്റെ (മിസ്സം) വികാരി അപ്പോസ്തലീക്കയായിരുന്ന കണ്ടത്തിൽ ആഗുസ്തീനോസ് മെത്രാൻ തുടങ്ങി വെച്ച എറണാകുളം മിസ്സം എന്ന മാസികയുടെ 1922ൽ ഇറങ്ങിയ ഏഴ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വികാരിയത്തിൽ ആചരിക്കേണ്ട പ്രത്യേക നടപടികൾ സംബന്ധിച്ചും, ഇടയലേഖനങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ തുടങ്ങിയ അറിയിപ്പുകൾ സഭയുടെ കീഴ്ത്തട്ടിലേക്ക് എത്തിക്കുന്നതിനും അവയെല്ലാം റെക്കോർഡാക്കി സൂക്ഷിക്കുന്നതിനും വേണ്ടി തുടങ്ങിയ മാസികയാണ് എറണാകുളം മിസ്സം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1922 - എറണാകുളം മിസ്സം മാസികയുടെ ഏഴു ലക്കങ്ങൾ
1922 – എറണാകുളം മിസ്സം മാസികയുടെ ഏഴു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 7 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: എറണാകുളം മിസ്സം – പുസ്തകം – 1 ലക്കം 4-ജനുവരി
  • പ്രസിദ്ധീകരണ വർഷം: 1922
  • താളുകളുടെ എണ്ണം: 42
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: എറണാകുളം മിസ്സം – പുസ്തകം -1 ലക്കം 5- 6-ഫെബ്രുവരി – മാർച്ച് 
  • പ്രസിദ്ധീകരണ വർഷം: 1922
  • താളുകളുടെ എണ്ണം: 30
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

    • പേര്: എറണാകുളം മിസ്സം – പുസ്തകം – 1 ലക്കം 7- ഏപ്രിൽ
    • പ്രസിദ്ധീകരണ വർഷം: 1922
    • താളുകളുടെ എണ്ണം:26
    • അച്ചടി: The Mar Louis Memorial Press, Ernakulam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: എറണാകുളം മിസ്സം – പുസ്തകം – 1 ലക്കം8- മെയ്
  • പ്രസിദ്ധീകരണ വർഷം: 1922
  • താളുകളുടെ എണ്ണം: 16
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:  എറണാകുളം മിസ്സം – പുസ്തകം 1 ലക്കം 9, 10 – ജൂൺ – ജൂലൈ –
  • പ്രസിദ്ധീകരണ വർഷം: 1922
  • താളുകളുടെ എണ്ണം: 24
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

രേഖ 6

  • പേര്:  എറണാകുളം മിസ്സം – പുസ്തകം 1 ലക്കം 11-ആഗസ്റ്റ് 
  • പ്രസിദ്ധീകരണ വർഷം: 1922
  • താളുകളുടെ എണ്ണം: 20
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

രേഖ 7

  • പേര്:  എറണാകുളം മിസ്സം – പുസ്തകം 1 ലക്കം 12, 13 – സെപ്തമ്പർ – ഒക്ടോബർ –
  • പ്രസിദ്ധീകരണ വർഷം: 1922
  • താളുകളുടെ എണ്ണം: 30
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

1977 – മെത്രാഭിഷേകക്രമം

1977ൽ സീറോ മലബാർ സഭയിൽ  ജഗ്ദൽപൂർ രൂപതാദ്ധ്യക്ഷനായി  പൗളീനോസ് ജീരകത്ത് സി. എം. ഐ. യെയും, രാജ്കോട്ട് രൂപതാദ്ധ്യക്ഷനായി ജോനാസ് തളിയത്ത് സി.എം.എ.യെയും മെത്രാന്മാരായി വാഴിച്ച ചടങ്ങിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച മെത്രാഭിഷേകക്രമം എന്ന രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഭിഷേക സമയത്ത് മുഖ്യ കാർമ്മികനും സഹകാർമ്മികരും, മെത്രാപ്പൊലീത്തമാരും, മെത്രാന്മാരും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, നിയുക്ത മെത്രാന്മാർ അണിയേണ്ട തിരുവസ്ത്രങ്ങൾ, അഭിഷേകസമയത്ത് വേണ്ട സാമഗ്രികൾ, കാർമ്മികരും, സമൂഹവും ചൊല്ലേണ്ട പ്രാർത്ഥനകൾ എന്നിവയെ കുറിച്ച് വിശദമായി ഇതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

സി. എം. ഐ. സെമിനാരിയായ ബാംഗ്ളൂർ ധർമ്മാരാം കോളേജിൻ്റെയും, സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജിൻ്റെയും, സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൻ്റെയും സ്ഥാപനത്തിൽ ഈ രേഖയിൽ പരാമർശിക്കുന്ന ജോനാസ് തളിയത്ത് CMI മുഖ്യ പങ്കു വഹിച്ചു.

ധർമ്മാരാം കോളേജ് പ്രൊഫസറായും, സെൻ്റ് ജോസഫ് പ്രോവിൻസിൻ്റെ പ്രോവിൻഷ്യലായും മാർ പൗളീനോസ് ജീരകത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1977 - മെത്രാഭിഷേകക്രമം
1977 – മെത്രാഭിഷേകക്രമം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മെത്രാഭിഷേകക്രമം
  • പ്രസിദ്ധീകരണ വർഷം: 1977
  • അച്ചടി: Prathibha Training Centre, Thevara
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – വിനോബാജി ഗ്രന്ഥങ്ങളിലൂടെ – സി.കെ. മൂസ്സത്

1982 ഡിസംബർ മാസത്തെ ഗാന്ധിമാർഗ്ഗം ആനുകാലികത്തിൽ (പുസ്തകം 12 ലക്കം 11) സി. കെ .മൂസ്സത് എഴുതിയ വിനോബാജി ഗ്രന്ഥങ്ങളിലൂടെ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അൻപതിലധികം പുസ്തകങ്ങൾ ആചാര്യ വിനോബാഭാവ രചിച്ചിട്ടുണ്ട്. അതിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളെ കുറിച്ചുള്ള സി. കെ. മൂസ്സതിൻ്റെ പഠനമാണ് ലേഖനത്തിൻ്റെ ഉള്ളടക്കം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982 - വിനോബാജി ഗ്രന്ഥങ്ങളിലൂടെ - സി.കെ. മൂസ്സത്
1982 – വിനോബാജി ഗ്രന്ഥങ്ങളിലൂടെ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിനോബാജി ഗ്രന്ഥങ്ങളിലൂടെ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1881 – അലങ്കാരശാസ്ത്ര വ്യാഖ്യാനം – ജെറാർദ് കണ്ണമ്പള്ളി

1881ൽ ക.നി.മൂ.സ. (ഇപ്പോൾ CMI എന്നറിയപ്പെടുന്നു) സന്യാസിയായ ജെറാർദ് കണ്ണമ്പള്ളി രചിച്ച അലങ്കാരശാസ്ത്ര വ്യാഖ്യാനം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലൗകികവും അലൗകികവുമായ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രഭാഷണങ്ങളിൽ പ്രസക്തിയുള്ള അലങ്കാരങ്ങളെ കുറിച്ചാണ് പുസ്തകത്തിൽ ഫാദർ ജെറാർദ് ചർച്ച ചെയ്യുന്നത്. സംകല്പന, അനുക്രമണ, അലംകരണ, ഉച്ചാരണ എന്നിങ്ങനെ നാലു കാണ്ഡങ്ങളായി ഗ്രന്ഥത്തെ വിഭജിച്ചിരിക്കുന്നു. അച്ചനു മുൻപു വരെയുള്ള ആലങ്കാരികന്മാർ കാവ്യങ്ങളിലെ അലങ്കാരങ്ങളെ കുറിച്ചു മാത്രമാണ് ചർച്ച ചെയ്തിരുന്നത്. പ്രഭാഷണ കലയെ കുറിച്ചുള്ള ആദ്യത്തെ ഗ്രന്ഥമെന്ന നിലയിലും ഗദ്യസാഹിത്യത്തിന് പ്രയോജനമായ  ഒരു അലങ്കാര ശാസ്ത്രഗ്രന്ഥമെന്ന നിലയിലും ഈ പുസ്തകത്തിന് ഭാഷാ ചരിത്രത്തിൽ എടുത്തുപറയേണ്ട പ്രാധാന്യം ഉണ്ട്.

ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, മലയാളം ഭാഷകളിൽ അസാധാരണമായ പാണ്ഡിത്യമുണ്ടായിരുന്ന ഫാദർ ജെറാർദ് 1884 മുതൽ 1889 വരെയുള്ള അഞ്ചു വർഷക്കാലം മാന്നാനം പ്രസ്സ് സൂപ്രണ്ടായി ജോലി ചെയ്തിരുന്നു. യന്ത്ര പ്രസ്സ് ആദ്യമായി വരുത്തിയതും, അച്ചടി സംബന്ധമായ പല പരിഷ്കാരങ്ങളും പ്രാവർത്തികമാക്കിയതും അദ്ദേഹത്തിൻ്റെ നേട്ടങ്ങളാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1881 - അലങ്കാരശാസ്ത്ര വ്യാഖ്യാനം - ജെറാർദ് കണ്ണമ്പള്ളി
1881 – അലങ്കാരശാസ്ത്ര വ്യാഖ്യാനം – ജെറാർദ് കണ്ണമ്പള്ളി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അലങ്കാരശാസ്ത്ര വ്യാഖ്യാനം
  • പ്രസിദ്ധീകരണ വർഷം: 1881
  • രചന: ജെറാർദ് കണ്ണമ്പള്ളി
  • പ്രസാധകർ: Metapolitan Press, Varapuzha
  • താളുകളുടെ എണ്ണം: 392
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2004 – കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം – പി. കേശവൻ നായർ

കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നായ കശു അണ്ടി വ്യവസായത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ സമരചരിത്രത്തിൻ്റെ കഥ പറയുന്ന കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശാസ്ത്രസാഹിത്യകാരനും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന പി. കേശവൻ‌ നായർ രചിച്ച പുസ്തകം ആണിത്.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്  കണ്ണൻ ഷണ്മുഖമാണ്  . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.

2004 - കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം - പി. കേശവൻ നായർ
2004 – കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം – പി. കേശവൻ നായർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം
  • രചന: പി. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 2004
  • താളുകളുടെ എണ്ണം: 148
  • അച്ചടി: District Cooperative Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി