1989 – കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും

സിറൊ-മലബാർ സഭയിലെ കുർബാനക്രമത്തിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടും സഭയിലെ കൽദായവൽക്കരണവുമായി ബന്ധപ്പെട്ടും 1989ൽ Syro-Malabar Liturgical Action Committee പ്രസിദ്ധീകരിച്ച കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും
1989 – കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൽദായവാദവും കേരളസഭയിലെ പ്രതിസന്ധിയും
  • പ്രസിദ്ധീകരണ വർഷം: 1989
  • പ്രസാധകർ: Syro-Malabar Liturgical Action Committee
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2000 – കഥ, പരിസ്ഥിതി, സംസ്കാരം – സ്കറിയാ സക്കറിയ

2000 നവംബർ മാസത്തിലെ ഇന്ത്യ ടു ഡേ മലയാളം ആനുകാലികത്തിൽ (പുസ്തകം 11 ലക്കം 49) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ കഥ, പരിസ്ഥിതി, സംസ്കാരം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കറൻ്റ് ബുക്സ് പുറത്തിറക്കിയ നൂറോളം മലയാള ചെറുകഥകളെ മുൻ നിർത്തി ജി. മധുസൂദനൻ രചിച്ച പാരിസ്ഥിതിക നിരൂപണത്തിൻ്റെ സാധ്യതകൾ വിവരിക്കുന്ന, കഥയും പരിസ്ഥിതിയും എന്ന പഠന ഗ്രന്ഥത്തിൻ്റെ അവലോകനമാണ് ഈ ലേഖനം. 2002ലെ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികൂടിയാണ് “കഥയും പരിസ്ഥിതിയും”

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2000 - കഥ, പരിസ്ഥിതി, സംസ്കാരം - സ്കറിയാ സക്കറിയ
2000 – കഥ, പരിസ്ഥിതി, സംസ്കാരം – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: കഥ, പരിസ്ഥിതി, സംസ്കാരം
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2000
    • താളുകളുടെ എണ്ണം: 02
    • അച്ചടി: Living Media India Ltd, T.N.
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം – സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി

സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരം തയ്യാറാക്കിയ കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വത്തിക്കാൻ കൗൺസിൽ ലിറ്റർജിയേയും പൗരസ്ത്യ റീത്തുകളെയും പറ്റി നൽകിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി തയ്യാറാക്കിയ ക്രമമാണെന്ന് പുസ്തകത്തെ കുറിച്ച് മലബാർ ലിറ്റർജി കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു. പുസ്തകം പ്രസിദ്ധീകരിച്ച വർഷം ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം - സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി
കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം – സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • പ്രസാധകർ: Syro-Malabar Liturgy Committee
  • താളുകളുടെ എണ്ണം: 68
  • അച്ചടി: ലഭ്യമല്ല
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1990 – മലയാളചെറുകഥാ സാഹിത്യം ഇന്നു് – സ്കറിയാ സക്കറിയ

1990 ജൂൺ മാസത്തിലെ ഭാഷാപോഷിണി മാസികയിൽ (പുസ്തകം 14 ലക്കം 01) സ്കറിയ സക്കറിയ എഴുതിയ മലയാളചെറുകഥാ സാഹിത്യം ഇന്നു് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥാ കൃത്തുക്കളുടെ രചനകളെ നിരൂപണം ചെയ്തുകൊണ്ട് മലയാള ചെറുകഥ പാരമ്പര്യത്തിൻ്റെയും ബാഹ്യസ്വാധീനത്തിൻ്റെയും കാലത്തിൻ്റെയും തരംഗങ്ങൾ ഏറ്റുവാങ്ങി പരിണാമവിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കുന്നു ലേഖകൻ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - മലയാളചെറുകഥാ സാഹിത്യം ഇന്നു് - സ്കറിയാ സക്കറിയ
1990 – മലയാളചെറുകഥാ സാഹിത്യം ഇന്നു് – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: മലയാളചെറുകഥാ സാഹിത്യം ഇന്നു്
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം:1990
    • താളുകളുടെ എണ്ണം: 07
    • അച്ചടി: Malayala Manorama Press Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ – സി.കെ. മൂസ്സത്

1988 ൽ സി. കെ. മൂസ്സത് പ്രസിദ്ധീകരിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ എന്ന പുസ്തറ്റ്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.കേരള ഗാന്ധി കെ. കേളപ്പൻ്റെ ജന്മ ശതാബ്ധിക്ക് മുമ്പിൽ ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടു ഭാഗങ്ങളായി എഴുതിയ ഈ പുസ്തകത്തിലെ ഒന്നാം ഭാഗത്തിനു ദേശീയഗാനമഞ്ജരി എന്നും രണ്ടാം ഭാഗത്തിനു മഹാത്മാ ഗാന്ധി ഗീതങ്ങൾ എന്നും പേരുകൾ നൽകിയിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1988 - സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്
1988 – സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ
  • രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • പ്രസാധകർ: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം:  50
  • അച്ചടി: Ravi Printers, Palakkad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – തൃശൂർരൂപതാ ജൂബിലി സ്മാരകം

സീറോ മലബാർ സഭയുടെ തൃശൂർ രൂപതയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച് 1963 ൽ പുറത്തിറക്കിയ തൃശൂർരൂപതാ ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള സുറിയാനി സഭയുടെ ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനം വഹിക്കുന്ന തൃശൂർ രൂപതയുടെ 75 വർഷങ്ങളിലെ ബഹുമുഖങ്ങളായ പ്രവർത്തനങ്ങളേയും അവയുടെ നേട്ടങ്ങളേയും ഈ സ്മരണിക വിലയിരുത്തുന്നു. തൃശൂർ രൂപതയുടെ പ്രഥമ ചരിത്രഗ്രന്ഥം എന്ന നിലക്ക് ചരിത്ര വിദ്യാർത്ഥികൾക്ക് ഒരു പ്രമാണഗ്രന്ഥം കൂടിയായി ഈ സ്മരണിക പ്രാധാന്യമർഹിക്കുന്നു.  കാലാകാലങ്ങളിലെ ചുമതല വഹിച്ചിരുന്നവരായ പോപ്പ്, ബിഷപ്പ്, മറ്റു വൈദികർ, രൂപതക്കു കീഴിലെ പ്രധാനപ്പെട്ട പള്ളികൾ, തുടങ്ങിയ വിവരങ്ങളും,  പഴയ കാല പ്രസ്തുത ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്മരണിക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 - തൃശൂർരൂപതാ ജൂബിലി സ്മാരകം
1963 – തൃശൂർരൂപതാ ജൂബിലി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തൃശൂർരൂപതാ ജൂബിലി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1963
  • പ്രസാധകർ: The Souvenir Committee, The Diocese of Trichur
  • താളുകളുടെ എണ്ണം: 388
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – കൈരളീ ചരിത്രസംഗ്രഹം – കെ. രാഘവവാര്യർ

1949ൽ കെ. രാഘവവാര്യർ രചിച്ച കൈരളീ ചരിത്രസംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള ഭാഷയുടെ ഉൽഭവം, വളർച്ച, പുരോഗതി, ഒരോ കാലഘട്ടത്തിലും ഉണ്ടായിട്ടുള്ള സാഹിത്യ പ്രസ്ഥാനങ്ങൾ, ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള ലക്ഷണമൊത്ത കൃതികളുടെ വിവരങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 - കൈരളീ ചരിത്രസംഗ്രഹം - കെ. രാഘവവാര്യർ
1949 – കൈരളീ ചരിത്രസംഗ്രഹം – കെ. രാഘവവാര്യർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൈരളീ ചരിത്രസംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: 1949
  • രചന: കെ. രാഘവവാര്യർ
  • താളുകളുടെ എണ്ണം: 90
  • അച്ചടി: B.V. Book Depot, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ – സ്കറിയാ സക്കറിയ

1989 ൽ പ്രസിദ്ധീകരിച്ച ദീപിക വാർഷിക പതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മുട്ടത്തു വർക്കിയുടെ കൃതികളിലെ മതാത്മകതയെ കുറിച്ചും, അദ്ദേഹം ഭാഷക്കു പകർന്നു നൽകിയിട്ടുള്ള ക്രൈസ്തവ സാമൂഹ്യാചാരങ്ങളെ കുറിച്ചും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. ലേഖനത്തിൽ മുട്ടത്തു വർക്കിയുടെ പല നോവലുകളേയും, ചെറുകഥകളെയും, അതിലെ കഥാപാത്രങ്ങളെയും ഉദാഹരണത്തിനായി എടുത്തു പറയുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ - സ്കറിയാ സക്കറിയ
1989 – വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1989
    • താളുകളുടെ എണ്ണം: 03
    • അച്ചടി: St.Francis Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1984 – സീറോമലബാർ സഭയുടെ റാസാക്രമം

1984 നവംബർ മാസത്തിൽ സഭയുടെ അഭിപ്രായത്തിനു വേണ്ടി സീറോ മലബാർ ലിറ്റർജിക്കൽ സബ് കമ്മിറ്റി തയ്യാറാക്കിയ സീറോമലബാർ സഭയുടെ റാസാക്രമം എന്ന പഠന രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നിലവിലെ പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1984 - സീറോമലബാർ സഭയുടെ റാസാക്രമം
1984 – സീറോമലബാർ സഭയുടെ റാസാക്രമം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  – സീറോമലബാർ സഭയുടെ റാസാക്രമം
  • പ്രസിദ്ധീകരണ വർഷം: 1984
  • പ്രസാധകർ: Syro-Malabar Liturgy Committee
  • താളുകളുടെ എണ്ണം: 104
  • അച്ചടി: Catholic Mission Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – സീറോമലബാർ സഭയുടെ കുർബാനക്രമം

1974 ൽ സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി തയ്യാറാക്കിയ സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവിധ അവസരങ്ങളിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ തുടങ്ങിയ ആചാരാനുഷ്ടാനങ്ങളെ കുറിച്ച് വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1974 - സീറോമലബാർ സഭയുടെ കുർബാനക്രമം
1974 – സീറോമലബാർ സഭയുടെ കുർബാനക്രമം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  – സീറോമലബാർ സഭയുടെ കുർബാനക്രമം
  • പ്രസിദ്ധീകരണ വർഷം: 1974
  • പ്രസാധകർ: Syro-Malabar Liturgy Committee
  • താളുകളുടെ എണ്ണം: 124
  • അച്ചടി: K.C.M. Press, Kochi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി