1900/1901 – നിത്യാക്ഷരങ്ങൾ – പൂർവഭാഗം – പൂർവോത്തരഭാഗങ്ങൾ

യുയോമയ സഭയുടെ സ്ഥാപകനായ വിദ്വാൻ കുട്ടിയച്ചൻ്റെ കത്തുകളും മറ്റും ഉൾപ്പെടുന്ന  നിത്യാക്ഷരങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകം നിത്യാക്ഷരങ്ങൾ പൂർവഭാഗം നിത്യാക്ഷരങ്ങൾ പൂർവോത്തരഭാഗങ്ങൾ എന്നീ രണ്ടു പതിപ്പുകൾ ഉൾപ്പെടുന്നതാണ്. ഇതിൽ നിത്യാക്ഷരങ്ങൾ പൂർവഭാഗം 1900ത്തിലും നിത്യാക്ഷരങ്ങൾ പൂർവോത്തരഭാഗങ്ങൾ 1901ലും ആണ് അച്ചടിച്ചിരിക്കുന്നത്. എന്നാൽ രണ്ട് പുസ്തകങ്ങളുടെയും സംഗതിവിവരം 1901ലേതിൽ മാത്രമാണ് കാണുന്നത്. അതിനാൽ രണ്ട് വ്യത്യസ്ത പുസ്തകങ്ങൾ അച്ചടിച്ചിരിക്കാം എങ്കിലും രണ്ടും കൂടെ ചേർത്ത് ഒറ്റപതിപ്പായി ആവും ഇറക്കിയിരിക്കുക എന്ന് ഊഹിക്കുന്നു.

യുയോമയ സഭാംഗമായ മാത്യു ബോധകർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

യുയോമയ സഭയുമായി ബന്ധപ്പെട്ട പലപുസ്തകങ്ങളും ഇതിനു മുൻപും ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഒരു ഉദാഹരണം ഇവിടെ.

1900/1901 - നിത്യാക്ഷരങ്ങൾ - പൂർവഭാഗം - പൂർവോത്തരഭാഗങ്ങൾ
1900/1901 – നിത്യാക്ഷരങ്ങൾ – പൂർവഭാഗം – പൂർവോത്തരഭാഗങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നിത്യാക്ഷരങ്ങൾ – പൂർവഭാഗം – പൂർവോത്തരഭാഗങ്ങൾ
  • രചയിതാവ്: വിദ്വാൻകുട്ടിയച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1900/1901
  • താളുകളുടെ എണ്ണം: 752
  • അച്ചടി: Malayala Manorama Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1991-2000 – ഡോ. സ്കറിയ സക്കറിയ പ്രസിദ്ധീകരിച്ച 9 ഗുണ്ടർട്ട് ലെഗസി പുസ്തകങ്ങൾ

1980കളിൽ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരം കണ്ടെത്തിയതിനു ശേഷം ആ ശേഖരത്തിലെ നിരവധി പ്രമുഖകൃതികൾ 1990കളിൽ ഡോ. സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു. ഈ പ്രസിദ്ധീകരണത്തിലൂടെയാണ് പലപ്രമുഖ പ്രാചീനകൃതികളും ആദ്യമായി അച്ചടിക്കപ്പെട്ടത്. 1990കളിൽ ഡോ. സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്ത് വന്ന ഗുണ്ടർട്ട് ശേഖരത്തിലെ 9 പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകങ്ങൾ എല്ലാം മുൻപ് ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വന്നതാണ്. (പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാതെ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്)

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1991 - ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാകരണം
1991 – ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാകരണം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഓരോ പുസ്തകവും ആക്സെസ് ചെയ്യാനുള്ള കണ്ണി കൊടുത്തിരിക്കുന്നു.

  1. 1991 – ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാകരണം – https://gpura.org/item/1991-malayala-bhasha-vyakaranam-gundert-scaria-zacharia
  2. 1991 – ഗുണ്ടർട്ടിൻ്റെ മലയാളം – ഇംഗ്ലീഷ് നിഘണ്ടു – https://gpura.org/item/1991-malayalam-english-nighandu-gundert-scaria-zacharia
  3. 1992 – ഗുണ്ടർട്ട് ബൈബിൾ – https://gpura.org/item/1992-bible-gundert-scaria-zacharia
  4. 1992 – കേരളോല്പത്തിയും മറ്റും (എട്ടു കൃതികൾ) – https://gpura.org/item/1992-keralolpathiyum-mattum-gundert-scaria-zacharia
  5. 1992 – വജ്രസൂചി (പതിനെട്ടു കൃതികൾ) – https://gpura.org/item/1992-vajrasoochi-gundert-scaria-zacharia
  6. 1994 – പഴശ്ശിരേഖകൾ – https://gpura.org/item/1994-pazhassi-rekhakal-gundert-scaria-zacharia
  7. 1994 – തച്ചോളിപ്പാട്ടുകൾ – https://gpura.org/item/1994-thacholi-pattukal-gundert-scaria-zacharia
  8. 1996 – തലശ്ശേരി രേഖകൾ – https://gpura.org/item/1996-thalassery-rekhakal-gundert-scaria-zacharia
  9. 2000 – പയ്യന്നൂർപ്പാട്ട് – https://gpura.org/item/2000-payyannur-pattu-gundert-scaria-zacharia

1965 – പോർട്ടർ കുഞ്ഞാലി (സിനിമാ പാട്ടുപുസ്തകം)

1965ൽ പി. എ. തോമസും ശശികുമാറും ചേർന്ന് സംവിധാനം ചെയ്ത് പുറത്തിറക്കിയ പോർട്ടർ കുഞ്ഞാലി എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - പോർട്ടർ കുഞ്ഞാലി (സിനിമാ പാട്ടുപുസ്തകം)
1965 – പോർട്ടർ കുഞ്ഞാലി (സിനിമാ പാട്ടുപുസ്തകം)

ഈ സിനിമയെ പറ്റിയുള്ള കൂടുതൽ ഡാറ്റയ്ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)

  • അച്ചടി: P.C. Press, Kottayam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1937 – ഒരു നവീന മഗ്‌ദലേന

ഫ്രഞ്ച് നാടകനടിയായിരുന്ന ഈവ് ലവല്ലിയറുടെ  (Ève Lavallière) ജീവചരിത്രം പ്രതിപാദിക്കുന്ന ഒരു നവീന മഗ്‌ദലേന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്.

ഈവ് ലവല്ലിയർ പിൽക്കാലത്ത് നാടകനടനം ഉപേക്ഷിക്കുകയും അദ്ധ്യാത്മികജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. അവരുടെ ആ രൂപാന്തരത്തെ ബൈബിളിലെ  മഗ്‌ദലേന മറിയത്തോടു താരതമ്യം ചെയ്ത് അവരെ  നവീന മഗ്‌ദലേന എന്നു വിളിച്ചു എന്ന് ഈ വിഷയയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ കാണിക്കുന്നു. മഞ്ഞുമ്മൽ ചെറുപുഷ്പമുദ്രണാലയത്തിൽ അച്ചടിച്ച ഈ പുസ്തകത്തിൻ്റെ രചയിതാവ് ആരെന്ന് കൊടുത്തിട്ടില്ല. ഒരു പക്ഷെ പ്രസാധകനായ പൊൻസിയാനൂസ് TOCD തന്നെയായിരിക്കാം രചനയും നിർവ്വഹിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1937 - ഒരു നവീന മഗ്‌ദലേന
1937 – ഒരു നവീന മഗ്‌ദലേന

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

( പലരും ആവശ്യപ്പെട്ടിരുന്ന പോലെ ഓൺലൈനായി വായിക്കാനുള്ള സൗകര്യം കൂടി ഈ സ്കാനിൽ ഒരുക്കിയിട്ടുണ്ട്.  നിലവിൽ ഒരു ബേസിക്ക് ഓൺലൈൻ റീഡർ ആണ്. മുൻപോട്ട് പോകുമ്പോൾ ഈ സംഗതി കുറച്ച് കൂടെ മെച്ചപ്പെടുത്താം)

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ഒരു നവീന മഗ്‌ദലേന
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 230
  • പ്രസാധനം: പൊൻസിയാനൂസ് TOCD
  • അച്ചടി: മഞ്ഞുമ്മൽ ചെറുപുഷ്പമുദ്രണാലയം
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1966 – തായെ ഉനക്കാകെ (സിനിമാ പാട്ടുപുസ്തകം)

1966ൽ പി. പുല്ലയ്യായുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തായെ ഉനക്കാകെ എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ സിനീമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനീമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

തായെ ഉനക്കാകെ
തായെ ഉനക്കാകെ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)

  • അച്ചടി: P.C. Press, Kottayam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1948-1949 – കലാനിധി മാസികയുടെ നാലുലക്കങ്ങൾ

ആർ. നാരായണപണിക്കർ ചീഫ് എഡിറ്റർ ആയി തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കലാനിധി മാസികയുടെ 1948 നവംബർ, 1948 ഡിസംബർ, 1949 ജനുവരി, 1949 ഫെബ്രുവരി  മാസങ്ങളിൽ ഇറങ്ങിയ നാലുലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

കലാനിധി മാസിക
കലാനിധി മാസിക

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ലക്കങ്ങളുടെ തനിമനിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായി തന്നെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ഓരോലക്കത്തിലേക്കുമുള്ള കണ്ണി താഴെ കൊടുത്തിരിക്കുന്നു.

1968 – തിരിച്ചടി (സിനിമാ പാട്ടുപുസ്തകം)

1968ൽ കുഞ്ചാക്കോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തിരിച്ചടി എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. (ഈ സിനിമയുടെ പേരിൽ ഉപയോഗിച്ചിരിക്കുന്ന കലാവിരുത് എടുത്ത് പറയേണ്ടതാണ് )

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1968 - തിരിച്ചടി (സിനിമാ പാട്ടുപുസ്തകം)
1968 – തിരിച്ചടി (സിനിമാ പാട്ടുപുസ്തകം)

ഈ സിനിമയെ പറ്റിയുള്ള കൂടുതൽ ഡാറ്റയ്ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)

  • അച്ചടി: St. Antony’s Press, Alleppy
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1956-1958 – ജ്ഞാനനിക്ഷേപം മാസിക – 19 ലക്കങ്ങൾ

കോട്ടയത്ത് ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1848-ൽ പ്രസിദ്ധീകരണം ആരംഭിച്ച മലയാളത്തിലെ മൂന്നാമത്തെ ആനുകാലികം ആണ് ജ്ഞാനനിക്ഷേപം. തുടക്കത്തിൽ ഒരു സെക്കുലർ പ്രസിദ്ധീകരണം ആയിരുന്നു എങ്കിലും പിൽക്കാലത്ത് ഇത് CMS സഭാ പ്രസിദ്ധീകരണമായി. ഇപ്പോൾ  CMS സഭയുടെ കൂടെ പൈതൃകം പേറുന്ന CSI സഭയുടെ മദ്ധ്യകേരള മഹാഇടവകയുടെ ഔദ്യോഗികപ്രസിദ്ധീകരണം ആണ് ജ്ഞാനനിക്ഷേപം.  മദ്ധ്യകേരള മഹാഇടവകയുടെ ഔദ്യോഗികപ്രസിദ്ധീകരണം ആയ ജ്ഞാനനിക്ഷേപത്തിൻ്റെ 1956ലും 1958ലും ആയി ഇറങ്ങിയ 19 ലക്കങ്ങളുടെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1956ലെ 12 ലക്കങ്ങളും ഈ റിലീസിൻ്റെ ഭാഗമാണ്. 1958ലെ 7 ലക്കങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ, ഈ ലക്കങ്ങൾ എല്ലാം അച്ചടിച്ചിരിക്കുന്നത് കോട്ടയം CMS പ്രസ്സിൽ ആണ്.

കോട്ടയം സി.എം.എസ്. കോളേജ് മലയാളവിഭാഗം മുൻ അദ്ധ്യക്ഷൻ ഡോ. ബാബു ചെറിയാൻ്റെ ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങളാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

1956-1958-ജ്ഞാനനിക്ഷേപം
1956-1958-ജ്ഞാനനിക്ഷേപം

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ലക്കങ്ങളുടെ തനിമനിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായി തന്നെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ഓരോലക്കത്തിലേക്കും  ഉള്ള കണ്ണി താഴെ കൊടുത്തിരിക്കുന്നു.

  1. 1956 ജനുവരി – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 1https://gpura.org/item/1956-01-january-jnananikshepam-book-59-issue-01
  2. 1956 ഫെബ്രുവരി- ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 2https://gpura.org/item/1956-02-february-jnananikshepam-book-59-issue-02
  3. 1956 മാർച്ച് – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 3https://gpura.org/item/1956-03-march-jnananikshepam-book-59-issue-03
  4. 1956 ഏപ്രിൽ – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 4https://gpura.org/item/1956-04-april-jnananikshepam-book-59-issue-04
  5. 1956 മെയ് – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 5https://gpura.org/item/1956-05-may-jnananikshepam-book-59-issue-05
  6. 1956 ജൂൺ – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 06 – https://gpura.org/item/1956-06-june-jnananikshepam-book-59-issue-06
  7. 1956 ജൂലായ് – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 07 https://gpura.org/item/1956-07-july-jnananikshepam-book-59-issue-07
  8. 1956 – ആഗസ്റ്റ് – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 08https://gpura.org/item/1956-08-august-jnananikshepam-book-59-issue-08
  9. 1956 – സെപ്റ്റംബർ – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 09https://gpura.org/item/1956-09-september-jnananikshepam-book-59-issue-09
  10. 1956 ഒക്ടോബർ- ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 10https://gpura.org/item/1956-10-october-jnananikshepam-book-59-issue-10
  11. 1956 നവംബർ- ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 11https://gpura.org/item/1956-11-november-jnananikshepam-book-59-issue-11
  12. 1956 ഡിസംബർ – ജ്ഞാനനിക്ഷേപം – പുസ്തകം 59 ലക്കം 12https://gpura.org/item/1956-12-december-jnananikshepam-book-59-issue-12
  13. 1958 ഫെബ്രുവരി – ജ്ഞാനനിക്ഷേപം – പുസ്തകം 61 ലക്കം 2https://gpura.org/item/1958-02-february-jnananikshepam-book-61-issue-02
  14. 1958 മാർച്ച് – ജ്ഞാനനിക്ഷേപം – പുസ്തകം 61 ലക്കം 3https://gpura.org/item/1958-03-march-jnananikshepam-book-61-issue-03
  15. 1958 ഏപ്രിൽ – ജ്ഞാനനിക്ഷേപം – പുസ്തകം 61 ലക്കം 4https://gpura.org/item/1958-04-april-jnananikshepam-book-61-issue-04
  16. 1958 മെയ് – ജ്ഞാനനിക്ഷേപം – പുസ്തകം 61 ലക്കം 5https://gpura.org/item/1958-05-may-jnananikshepam-book-61-issue-05
  17. 1958 ജൂൺ – ജ്ഞാനനിക്ഷേപം – പുസ്തകം 61 ലക്കം 6https://gpura.org/item/1958-06-june-jnananikshepam-book-61-issue-06
  18. 1958 ജൂലൈ – ജ്ഞാനനിക്ഷേപം – പുസ്തകം 61 ലക്കം 7https://gpura.org/item/1958-07-july-jnananikshepam-book-61-issue-07
  19. 1958 ആഗസ്റ്റ് – ജ്ഞാനനിക്ഷേപം – പുസ്തകം 61 ലക്കം 8https://gpura.org/item/1958-08-august-jnananikshepam-book-59-issue-08

1966 – കൂട്ടുകാർ (സിനിമാ പാട്ടുപുസ്തകം)

1966ൽ ജെ. ശശികുമാറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂട്ടുകാർ എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 - കൂട്ടുകാർ (സിനിമാ പാട്ടുപുസ്തകം)
1966 – കൂട്ടുകാർ (സിനിമാ പാട്ടുപുസ്തകം)

ഈ സിനിമയെ പറ്റിയുള്ള കൂടുതൽ ഡാറ്റയ്ക്ക് താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)

  • അച്ചടി: C.P. Press, Ernakulam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1893 – ലെഒനാർദ മെല്ലാനൊ – ഇടയന്നടുത്ത പരസ്യങ്ങൾ

വരാപ്പുഴ അതിരൂപതയിലെ ആദ്യ മെത്രാപ്പോലീത്തയായിരുന്ന ലെഒനാർദ മെല്ലാനൊയുടെ മെത്രാപ്പോലീത്തപട്ടത്തിൻ്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച്, രൂപതാഭരണത്തിൻ്റെ ഭാഗമായി അദ്ദേഹം പുറത്തിറക്കിയ വിവിധ ഇടയ ലേഖനങ്ങൾ സമാഹരിച്ച് 1893ൽ ഇടയന്നടുത്ത പരസ്യങ്ങൾ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചതിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. കേരളകത്തോലിക്ക സഭയുമായി ബന്ധപ്പെട്ട് നിരവധി ചരിത്രപ്രാധാന്യമുള്ള കല്പനകൾ ഉൾപ്പെടുന്ന ഒരു പുസ്തകമാണിത്.

1893 - ലെഒനാർദ മെല്ലാനൊ - ഇടയന്നടുത്ത പരസ്യങ്ങൾ
1893 – ലെഒനാർദ മെല്ലാനൊ – ഇടയന്നടുത്ത പരസ്യങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

( പലരും ആവശ്യപ്പെട്ടിരുന്ന പോലെ ഓൺലൈനായി വായിക്കാനുള്ള സൗകര്യം കൂടി ഈ സ്കാനിൽ ഒരുക്കിയിട്ടുണ്ട്.  നിലവിൽ ഒരു ബേസിക്ക് ഓൺലൈൻ റീഡർ ആണ്. മുൻപോട്ട് പോകുമ്പോൾ ഈ സംഗതി കുറച്ച് കൂടെ മെച്ചപ്പെടുത്താം)

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ഇടയന്നടുത്ത പരസ്യങ്ങൾ – ലെഒനാർദ മെല്ലാനൊ
  • പ്രസിദ്ധീകരണ വർഷം: 1893
  • താളുകളുടെ എണ്ണം: 412
  • അച്ചടി: മെത്രാപ്പോലീത്തയുടെ അച്ചുകൂടം, വരാപ്പുഴ
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി