1978 – സ്വപ്നഭൂമിയിൽ (മലബാർ കുടിയേറ്റചരിത്രം) – തോമസ് പഴേപറമ്പിൽ

മലബാർ കുടിയേറ്റത്തെപറ്റി മോൺസിഞ്ഞോർ തോമസ് പഴേപറമ്പിൽ രചിച്ച സ്വപ്നഭൂമിയിൽ (മലബാർ കുടിയേറ്റചരിത്രം) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലബാറിലേക്ക് കുടിയേറുകയും കുടിയേറിയവരോടൊപ്പം കാൽ നൂറ്റാണ്ടോളം പ്രവർത്തിക്കാൻ കഴിഞ്ഞതിൻ്റെയും പരിചയത്തിൽ നിന്നും ആണ് താൻ ഈ പുസ്തകം രചിച്ചതെന്ന് വൈദികനായ തോമസ് പഴേപറമ്പിൽ പുസ്തകത്തിൻ്റെ മുഖവരയിൽ പറയുന്നു. തനിക്കു ലഭ്യമായ വിവരങ്ങളിലും സംഭവങ്ങളിലും ഒട്ടും മായം ചേർക്കാതെ ആണ് താൻ ഈ കൃതി തയ്യാറാക്കിയിരിക്കുന്നത് എന്ന് ഗ്രന്ഥകർത്താവ് പറയുന്നു. ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതസൗകര്യങ്ങളും സുഭിക്ഷതയും എത്രയെത്ര യാതനകളുടെ ഫലമാണെന്നു പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം മുഖവുരയിൽ പറയുന്നു.

മലബാറിലെ ഓരോ കുടിയേറ്റ കേന്ദ്രങ്ങളുടെയും ലഘു ചരിത്രം, ആദ്യമായി  കുടിയേറിയ വർഷം, ആദ്യമായി  കുടിയേറിയ കുടുംബം, അവരുടെ പേരുകൾ, മറ്റ് വിവരങ്ങൾ, അവർക്ക് ആദ്യ കാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ എന്നീ കൃത്യതയുള്ള വിവരങ്ങൾ ഈ പുസ്തകത്തിന്റെ  പ്രേത്യേകതയാണ്. മലബാർ കുടിയേറ്റ ചരിത്ര ഗവേഷണത്തിൽ വരും കാലങ്ങളിൽ ഒരു വലിയ മുതൽകുട്ടാവും  ഈ ഗ്രന്ഥം എന്നതിൽ സംശയമില്ല.

മലബാർ കുടിയേറ്റത്തെ പറ്റി എസ്.കെ. പൊറ്റക്കാട് എഴുതിയ വിഷകന്യക പോലുള്ള കഥാരൂപത്തിലുള്ള പുസ്തകങ്ങൾ മുൻപ് ഇറങ്ങിയിട്ടുണ്ടെങ്കിലും, ആദ്യമായാണ് ചരിത്രസംഭവങ്ങളുടെ സമാഹാരമായി ഒരു പുസ്തകം ഇറങ്ങുന്നതെന്ന് പുസ്തകത്തിൻ്റെ അവതാരികയിൽ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പറയുന്നു. തമിഴ് നാട്ടിലെ ഗൂഡലൂരിലേക്കും കർണ്ണാടകയിലെ ഷിമോഗയിലേക്കും ഒക്കെ കുടിയേറിയവർക്ക് അതത് സർക്കാരുകളിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ അവതാരികയിൽ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സാന്ദർഭികമായി പറയുന്നുണ്ട്.

 

1978 - സ്വപ്നഭൂമിയിൽ (മലബാർ കുടിയേറ്റചരിത്രം) - തോമസ് പഴേപറമ്പിൽ
1978 – സ്വപ്നഭൂമിയിൽ (മലബാർ കുടിയേറ്റചരിത്രം) – തോമസ് പഴേപറമ്പിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്വപ്നഭൂമിയിൽ (മലബാർ കുടിയേറ്റചരിത്രം)
  • രചന: തോമസ് പഴേപറമ്പിൽ
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 290
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *