സാഹിത്യവും പുരുഷാർത്ഥവും

J.S. Shenoi പ്രസിദ്ധീകരിച്ച സാഹിത്യവും പുരുഷാർത്ഥവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യവും പുരുഷാർത്ഥവും
സാഹിത്യവും പുരുഷാർത്ഥവും

സാഹിത്യത്തെ മനുഷ്യജീവിതത്തിൻ്റെ ലക്ഷ്യങ്ങളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ ചതുർപുരുഷാർത്ഥങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്ന ഒരു ചിന്താപരമായ കൃതിയാണ്. ഭാരതീയ ജീവിതദർശനത്തിൽ സാഹിത്യത്തിനുള്ള സ്ഥാനവും മനുഷ്യൻ്റെ ധാർമ്മികവും സാമൂഹികവും ആത്മീയവുമായ വളർച്ചയിൽ സാഹിത്യത്തിനുള്ള പങ്കും ഇതിൽ ചർച്ച ചെയ്യുന്നു.

പുരാതനചാര്യന്മാർ ജീവിതത്തിനു പല അർഥങ്ങളേയും അവയെ പ്രാപിക്കുന്നതിനു വിവിധമാർഗ്ഗങ്ങളേയും കല്പിച്ചിട്ടുണ്ട്. അവ ശ്രുതിനിർദ്ദിഷ്ടങ്ങളാകുന്നു. ആ പുരുഷാത്ഥങ്ങളിൽ പരമമായ മോക്ഷത്തിനാണു പരമസ്ഥാനം, ആ മാർഗ്ഗങ്ങളിൽ ധമ്മം, ഭക്തി, ജ്ഞാനം എന്നിവയ്ക്കും മാഹാത്മ്യംകൂടും. ലോകത്തിലെ എല്ലാ സമുദായങ്ങൾക്കും ഔന്നത്യം ലഭിക്കണമെങ്കിൽ ഈ മൂന്നുഗുണങ്ങൾ ഉണ്ടായിരിക്കണം. ഇവയിൽ ഏതെങ്കിലും ഒരു ഉപായം സ്വാധീനമായാൽ അതുകൊണ്ടു് പരമപദത്തെ പ്രാപിക്കാം. സമുദായത്തോടു് ഈ ഗുണങ്ങളെ ബന്ധിക്കുന്നതിനു സാഹിത്യം കൊണ്ടേ സാധിക്കയുള്ളു. ധമ്മം, ഭക്തി, ജ്ഞാനം എന്നിവയുടെ മാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നയായി ഗംഭീരങ്ങളായ പല ശാസ്ത്രങ്ങളും ഉണ്ടു്. അവ അതികർക്കശങ്ങളാകയാൽ സാധാരണക്കാർക്ക് രുചികരമല്ല. എന്നാൽ സാഹിത്യമാർഗ്ഗം നിസർഗ്ഗരമണീയതകൊണ്ട് ആരേയും ആകർഷിക്കുന്നതാണ് എന്നും പുസ്തകം സൂചിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സാഹിത്യവും പുരുഷാർത്ഥവും
    • പ്രസാധകൻ: J.S. Shenoi
    • അച്ചടി: Sri Ramavilas Press, Quilon
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *