1908 ൽ പ്രസിദ്ധീകരിച്ച ഏൽത്തുരുത്തു ശുദ്ധീകര മാതാവിൻ്റെ സന്യാസാശ്രമത്തിൻ്റെ 1858 മുതൽ 1908 വരെയുള്ള സംക്ഷേപചരിത്രമായ ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആശ്രമത്തിൻ്റെ സ്ഥാപകരിൽ പ്രധാനിയായ എടക്കുളത്ത് ഊക്കൻ ഗീവറുഗീസ് മല്പാനച്ചൻ്റെ കയ്യെഴുത്തുചരിത്രത്തിൽ നിന്നും, ആശ്രമ നാളാഗമത്തിൽ നിന്നും എടുത്തതും, അതാതു സംഭവകാലത്ത് ജീവിച്ചിരുന്ന വ്യക്തികളുമായി സംസാരിച്ചും, ചോദിച്ചറിഞ്ഞതും ആയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ടതാണ് ഈ സ്മരണിക.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം
വി. വിജയൻ സമ്പാദനവും സംവിധാനവും നിർവ്വഹിച്ച തിരഞ്ഞെടുത്ത 30 ആട്ടക്കഥകളുടെ സമാഹാരമായ കളിവിളക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1988 ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി, ഉണ്ണായി വാര്യർ, കാർത്തിക തിരുനാൾ മഹാരാജാവ്, ഇരട്ടക്കുളങ്ങര വാര്യർ, വയസ്കര മൂസ്സത് തുടങ്ങിയരുടെ പ്രമുഖരചനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുസ്തകത്തിൻ്റെ സമ്പാദകനായ പ്രൊഫ. വി. വിജയൻ (1926 ഒക്ടോബർ – 1992 സെപ്റ്റംബർ). 1947ൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, മടപ്പള്ളി ഗവ. കോളേജ്, ചിറ്റൂർ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
സംസ്‌കൃതപാണ്ഡിത്യവും കലാപാരമ്പര്യവുമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്പത്തിൽത്തന്നെ കേരളീയകലകളിൽ, പ്രത്യേകിച്ച് കഥകളിയിൽ അതീവ താല്പര്യം കാണിച്ചു. കടത്തനാട് രാമുണ്ണിനായരുടെയും ശങ്കരൻനായരുടെയും ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയും അതിൻ്റെ സാങ്കേതികവശങ്ങളിൽ നിപുണത നേടുകയും ചെയ്തു.
1957ൽ ‘മണികണ്ഠവിജയം’ ആട്ടക്കഥ രചിച്ചു. രാമായണ-മഹാഭാരത കഥകൾ നിറഞ്ഞുനിന്ന ആട്ടക്കഥാ സാഹിത്യത്തിൽ വേറിട്ട ഒരു പരീക്ഷണമായിരുന്നു അയ്യപ്പൻ്റെ കഥയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഈ കഥകളി. കലാപ്രേമികൾ ആവേശപൂർവ്വം സ്വീകരിച്ച് അനവധി വേദികൾ കയ്യടക്കിയ ‘മണികണ്ഠവിജയം’ 1963 മുതൽ 1965 വരെ മൂന്ന് വർഷം തുടർച്ചയായി പമ്പയിലും ശബരിമല സന്നിധാനത്തിലും അവതരിപ്പിച്ച് അനുവാചകപ്രശംസ നേടി. ഈ ഉദ്യമത്തിനുള്ള അംഗീകാരമായി തിരുവിതാംകൂർ ദേവസേവനം ബോർഡും അയ്യപ്പസേവാസംഘവും ഇദ്ദേഹത്തെ ‘സുവർണ്ണമുദ്ര’കൾ നൽകി ആദരിച്ചു.
ടാഗോർകൃതിയെ ആസ്പദമാക്കി 1961ൽ ‘കർണ്ണനും കുന്തിയും’ എന്ന ആട്ടക്കഥ രചിച്ച് പാലക്കാട് നടന്ന ടാഗോർ ശതാബ്ദി ആഘോഷത്തിൽ അവതരിപ്പിക്കുകയും പിന്നീട് കൽക്കത്തയിലെ ‘വിശ്വഭാരതി’ക്ക് സമർപ്പിക്കുകയും ചെയ്തു. 1964ൽ അയ്യപ്പചരിതത്തെ ആസ്പദമാക്കി ‘പ്രീതിവൈഭവം’ എന്ന ആട്ടക്കഥ രചിക്കുകയും ശബരിമല സന്നിധാനത്ത് അവതരിപ്പിക്കുകയും ചെയ്തു. 1967ൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ‘ലക്ഷ്മണോപദേശം’ മുതൽക്ക് ‘ജടായു സദ്ഗതി’ വരെയുള്ള ഭാഗം എഴുത്തച്ഛൻ്റെ ശീലുകൾ മാറ്റാതെ കഥകളിക്കനുയോജ്യമായ ആട്ടക്കഥയായി ചിട്ടപ്പെടുത്തി. കുമാരനാശാൻ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തിൻ്റെ ‘വീണപൂവ്’ കഥകളിയായി അവതരിപ്പിക്കുകയും കീർത്തിമുദ്ര നേടുകയും ചെയ്തു.
ആട്ടക്കഥാസാഹിത്യത്തിൽ അക്കാലത്ത് പ്രചാരമുണ്ടായിരുന്ന മുപ്പതിമ്മൂന്ന് ആട്ടക്കഥകൾ ഉൾക്കൊള്ളിച്ച് ‘കളിവിളക്ക്’ എന്ന ആട്ടപ്രകാരം 1988ൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കി.
മികച്ച പ്രാസംഗികനും വാഗ്മിയും കൂടിയായിരുന്ന ഇദ്ദേഹം സാഹിത്യ സാംസ്കാരിക വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ പത്രമാസികകളിൽ എഴുതിയിട്ടുണ്ട്. കഥകളി അരങ്ങേറുന്നതിനു മുൻപേ, പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിലുള്ള വിശദമായ കഥാവതരണം എന്ന രീതി തുടങ്ങിവെച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം വിവിധ വേദികളിൽ കഥകളിവേഷം കെട്ടിയാടുകയും ചെയ്തിട്ടുണ്ട്.
പാലക്കാട് കഥകളി ക്ലബ് സ്ഥാപകൻ, കലാമണ്ഡലം കഥകളി പരിഷ്കരണകമ്മിറ്റിയംഗം, കേരള സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം, ലക്കിടി കുഞ്ചൻനമ്പ്യാർ സ്മാരക സമിതി പ്രസിഡൻ്റ്, തിരൂർ തുഞ്ചൻ സ്മാരക കമ്മിറ്റിയംഗം, പാലക്കാട് ചിന്മയാമിഷൻ സെക്രട്ടറി, വി. കെ. കൃഷ്ണമേനോൻ മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.
പ്രൊഫ. വി. വിജയൻ്റെ കൊച്ചു മക്കളായ ഹിരൺ വേണുഗോപാലൻ, ഹിത വേണുഗോപാലൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് സ്വതന്ത്രലൈസൻസിൽ റിലീസ് ചെയ്യുന്നതിനു മുൻകൈ എടുത്തത്. അവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1884 ൽ കോട്ടയത്ത് തമ്പുരാൻ രചിച്ച ബകവധം കഥ എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കോട്ടയത്തു തമ്പുരാൻ്റെ ആദ്യകാല ആട്ടക്കഥയാണ് ബകവധം. മഹാഭാരതം ആദ്യ പര്‍വ്വത്തിലെ ജതുഗൃഹാദ്ധ്യായത്തിലാണ് ബകവധം കഥ ഉള്‍പ്പെട്ടിരിക്കുന്നത്. മൂലകഥയില്‍ നിന്നും ഗണ്യമായ വ്യതിയാനമൊന്നും തമ്പുരാന്‍ ഈ ആട്ടക്കഥയില്‍ വരുത്തിയിട്ടില്ല. പാണ്ഡവന്മാരുടെ ബലവീര്യാദികളില്‍ അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍ അവരെ വാരണാവതത്തിലേയ്ക്കു മാറ്റി പാര്‍പ്പിയ്ക്കുവാന്‍ ധൃതരാഷ്ട്രരോട് അഭ്യര്‍ത്ഥിക്കുന്നു. കൗശലക്കാരനായ ധൃതരാഷ്ട്രര്‍ പാണ്ഡവരെ വാരണാവതത്തിലെ മാഹാത്മ്യങ്ങള്‍ വര്‍ണ്ണിച്ചു കേള്‍പ്പിക്കുന്നു. ഉത്സവം കാണുന്നതിനായി അവരെ അനുവദിക്കുകയും ചെയ്യുന്നു. ഒരു അരക്കില്ലം അവിടെ പണികഴിപ്പിച്ച വിവരം വിദുരര്‍ അറിയുകയും അതില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു രഹസ്യ ഗുഹാമാര്‍ഗ്ഗം നിര്‍മ്മിക്കുകയും ചെയ്യുന്നു. അരക്കില്ലത്തിനു തീകൊടുത്തശേഷം പാണ്ഡവര്‍ രക്ഷപ്പെടുന്നു. അതില്‍ കുടുങ്ങിയ യാത്രികരുടെ മൃതദേഹം പാണ്ഡവരുടേതെന്നു തെറ്റിദ്ധരിച്ച കൗരവര്‍ സന്തോഷിക്കുന്നു. രക്ഷപ്പെട്ട് എത്തി വനത്തില്‍ താമസമാക്കിയ പാണ്ഡവരില്‍ ഭീമനോട് ഹിഡുംബിയ്ക്ക് അനുരാഗം തോന്നുകയും പിന്നീട് ഭീമനെ വരിക്കുകയും ചെയ്യുന്നു. ഏകചക്രയിലേയ്ക്കു താമസം മാറ്റിയ പാണ്ഡവര്‍ താമസിച്ചിരുന്ന ബ്രാഹ്മണഗൃഹത്തില്‍ ദമ്പതിമാരുടെ വിലാപം കേള്‍ക്കുന്നു. കാരണം അന്വേഷിച്ചപ്പോള്‍ ബകാസുരനു ഭക്ഷിക്കേണ്ട വിഭവങ്ങളോടൊപ്പം ഒരാളിനേയും നല്‍കണമായിരുന്നു. ഇരയായിത്തിരേണ്ടത് ആരെന്നതായിരുന്നു അന്നത്തെ വിലാപത്തിനു കാരണം. കുന്തീദേവി ആ വീട്ടുകാരുടെ പ്രതിനിധിയായി ഭീമനെ അയച്ചുകൊള്ളാമെന്നു ഏല്‍ക്കുന്നു. ബകനെ സമീപിക്കുന്ന ഭീമന്‍ അയാളെ വധിയ്ക്കന്നു. ഈ ആട്ടക്കഥയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post we are releasing the scan of The Carmelite Congregation in Malabar published in the year 1942.
The Carmelite congregation, with a humble beginning in the last Century now spread all over Malabar, was founded by Father Thomas Palakkal and Thomas Porukara the model priests of virtue and learning. in 1831, they put up a house on a small hill at Mannanam near Kottayam . After their death, Fr. Cyriac Elias (Chavara Achan) became the head of the Institution. Under the patronage of Fr. Cyriac Elias new houses sprang up in different parts of Malabar. This book contains the history of the Carmelite Congregation, the detail of Priors Generals, Geographical detail of Houses of the Priors, Bishop Houses, Different Institutions, the names and duration of the Authorities who served these institutions from time to time.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
വാഴക്കുളത്തു കർമ്മല ആശ്രമത്തിൻ്റെ ആർംഭം മുതൽ 1909 വരെയുള്ള ചരിത്രസംക്ഷേപമായ വാഴക്കുളത്തു കർമ്മല ആശ്രമത്തിൻ്റെ സ്വർണജൂബ്ലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആശ്രമത്തിൻ്റെ സ്ഥാപകനും, 26 വർഷക്കാലം ആശ്രമത്തിൻ്റെ ചുമതലക്കാരനുമായിരുന്ന കാനാട്ട് യാക്കൊച്ചൻ എഴുതിയതും അദ്ദേഹത്തിൻ്റെ മരണശേഷം ആശ്രമത്തിൻ്റെ അധികാരികളാൽ എഴുതപ്പെട്ടതുമായ ആശ്രമ നാളാഗമത്തിൽ നിന്നും എടുത്തു ചേർത്തിട്ടുള്ളതും, ആശ്രമസംഭവങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടുള്ള വ്യക്തികളുമായി ആലോചിച്ചും ക്രമപ്പെടുത്തിയിട്ടുള്ളതാണ് ഈ സ്മരണിക.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1970ൽ പ്രസിദ്ധീകരിച്ച കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൻ്റെ മുഖപത്രമായ വിജ്ഞാനകൈരളി ആനുകാലികത്തിൻ്റെ മൂന്ന് ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ വൈജ്ഞാനിക ജേണലാണ് വിജ്ഞാനകൈരളി. സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി അക്കാദമികമായി മികവു പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയില്‍ പരിചയപ്പെടുത്തുകയും പുതിയ വിഷയങ്ങള്‍ രൂപപ്പെടുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും അന്വേഷണവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ദൗത്യവും വിജ്ഞാനകൈരളി ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള സര്‍വകലാശാലകള്‍, അക്കാദമിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിപുലമായ ഒരു വായനാസമൂഹം വിജ്ഞാനകൈരളിക്കുണ്ട്. മൂന്നു ലക്കങ്ങളുടെയും കവർ പേജുകൾ ലഭ്യമല്ല.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 3 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: 1970 – വിജ്ഞാനകൈരളി – ഒക്ടോബർ – പുസ്തകം 02 ലക്കം 05
1954 ൽ പ്രസിദ്ധീകരിച്ച സ്നേഹാർപ്പണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അൽഫോൻസ് ലിഗോരിയുടെ Practice of the Love of Jesus Christ എന്ന മൂലകൃതിയുടെ സ്വതന്ത്ര പരിഭാഷയായ ഈ പുസ്തകത്തിൻ്റെ പരിഭാഷകർ വൈദിക വിദ്യാർത്ഥികളായിരുന്ന തോമസ്. ടി. പുത്തൻപറമ്പിൽ, ആൻ്റണി. എം. കുറ്റിയാനി, സക്കറിയാസ് പുതുശ്ശേരി എന്നിവരാണ്. പരിതസ്ഥിതികൾ പരിഗണിച്ച് പലഭാഗങ്ങളും വിട്ടുകളയുകയും, പലതും കൂട്ടിച്ചേർത്തിട്ടുണ്ടെന്നും പരിഭാഷകർ ആമുഖപ്രസ്താവനയിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1953 ൽ പ്രസിദ്ധീകരിച്ച എസ്. പൊറ്റെക്കാട്ട് രചിച്ച വ്യക്തിമുദ്രകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഭാരതീയരെ കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകം. ഡോക്ടർ. എസ്. രാധാകൃഷ്ണൻ, സർദാർ കെ. എം. പണിക്കർ, സി. രാജഗോപാലാചാരി, ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ് തുടങ്ങിയ മഹദ് വ്യക്തികളുടെ സംക്ഷിപ്ത ജീവചരിത്രവും, അവർ ദേശത്തിനു നൽകിയ സംഭാവനകളും ആണ് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1955 ൽ പ്രസിദ്ധീകരിച്ച ഉരുളമരക്കണക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മരം കൊണ്ടുള്ള പണിത്തരങ്ങൾക്ക് പഴയകാലത്ത് ഉപയോഗിച്ചിരുന്ന കണക്കാണ് ഉരുളമരക്കണക്ക്. മരക്കച്ചവടക്കാർക്കും, ആശാരിമാർക്കും, കരാറുകാർക്കും അന്ന് കാലത്ത് ഈ കണക്ക് വളരെ ഉപകാരപ്രദമായിരുന്നു. കോൽ അളവ് ആണ് സാധാരണയായി ഉപയോഗിച്ചിരുന്നത് എന്നു കാണുന്നു. കണ്ടി, കോൽ,വിരൽ, വീശം എന്നീ അളവുകളും കാണുന്നു.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം ക്രിസ്തുമസ് വിശേഷാൽ പ്രതി കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇംഗ്ളീഷിലും മലയാളത്തിലുമുള്ള സാഹിത്യ സൃഷ്ടികൾ, കാർട്ടൂണുകൾ തുടങ്ങിയവ കൈയെഴുത്തുമാസികയിൽ കാണാം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)